സന്താന ഗോപാലം

മഹാഭാരതത്തിലെ ഒരു കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ചു വരുന്ന കഥകളി ആണു സന്താനഗോപാലം. ഭാരത യുദ്ധം കഴിഞ്ഞു കുറച്ചു നാള് ആയി. അറ്ജുനന് തന്റെ ഗുരുവും സ്നേഹിതനും എല്ലാം എല്ലാം ആയ ശ്രീകൃഷ്ണനെ കാണാന് ദ്വാരകയിലേക്കു പുറപെടുന്നു. ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു.

രംഗം ഒന്നു :കൃഷ്ണനും അറ്ജുനനും വളരെ നാള്‍ക്കു ശേഷം കാണുന്നു.
തന്റെ ഒന്പതു കുട്ടികളും പ്രസവിച്ചു കഴിഞ്ഞാലുടന് മരിച്ചുപോയി എന്ന സംകടം ഭഗവാനെ അറിയിക്കുന്നു. തന്റെ ശേഷക്രിയ ചെയ്യാന് വേണ്ടി തന്റെ പത്താമത്തെ കുട്ടിയെ എങ്കിലും തനിക്കു തരണേ എന്നു ഭഗവാനോടു അപേക്ഷിക്കുന്നു. എന്നാല് കറ്മഫലം മാറ്റാന് ആറ്ക്കും കഴിയുകയില്ല എന്നു പറഞ്ഞു കൃഷ്ണന് കൈമലറ്ത്തുന്നു. ദു:ഖിതനായ ബ്രാഹ്മണന് ഇതിനൊക്കെ കാരണം രാജാവായ കൃഷ്ണന്റെ തോന്നിയവാസം ആണെന്നു പറഞ്ഞു കൃഷ്ണനെ കുറ്റപ്പെടുത്തുന്നു. കൃഷ്ണന് മെല്ലെ രംഗത്തു നിന്നു മാറുന്നു.

രംഗം രണ്ടു: ബ്രാഹ്മണനെ അറ്ജുനന്‍ സമാധാനിപ്പിക്കുന്നു
ബ്രാഹ്മണന്റെ അപേക്ഷയില് കൃഷ്ണന് ഉദാസീനന് ആയിരിക്കുന്നതു അറ്ജുനനു പിടിച്ചില്ല. അയാള് ബ്രാഹ്മണനെ സഹായിക്കാം എന്നേറ്റു. സാക്ഷാല് ഭഗവാന് ആയ ശ്രീകൃഷ്ണനു ചെയ്യാന് കഴിയാത്തതു തനിക്കെങ്ങനെ കഴിയുമെന്നു ബ്രാഹ്മണന് സംശയം പ്രകടിപ്പിക്കുന്നു. പത്താമത്തെ കുട്ടിയെ രക്ഷിച്ചുകൊള്ളാം എന്നും കഴിഞ്ഞില്ലെങ്കില് താന്‍ അഗ്നിപ്രവേശം നടത്തി മരിക്കുമെന്നും അറ്ജുനന് പ്രതിജ്ഞ എടുക്കുന്നു. ബ്രാഹ്മണന് സന്തോഷവാനായി സ്വന്തം ഗൃഹത്തിലേക്കു പോകുന്നു. തന്റെ പ്ത്നിയെ വിവരം എല്ലാം അറിയിക്കുന്നു.

രംഗം മൂന്നു: ബ്രാഹ്മണന്‍ പത്നിയെ വിവരം അറിയിക്കുന്നു
ആദ്യം സംശയം തോന്നിയ പത്നി അറ്ജുനന്റ്റെ പ്രതിജ്ഞയുടെ കാര്യം പറഞ്ഞപ്പോള്‍ ആശയോടെ നാളുകള് നീക്കി. താമസിയാതെ ബ്രാഹ്മണ പത്നി പത്താമതും ഗറ്ഭിണി ആയി. ഗറ്ഭകാലം പൂറ്ണമാകാനായപ്പോള്‍ ബ്രാഹ്മണന് ദ്വാരകയില് എത്തി അറ്ജുനനെ വിവരം അറിയിക്കുന്നു.

രംഗം നാലു: പത്നിയുടെ ഗറ്ഭം പൂറ്ണമാകുന്നതു അറ്ജുനനെ ബ്രാഹ്മണന്‍ അറിയിക്കുന്നു
അറ്ജുനന് തന്റെ പ്രതിജ്ഞ നിറവേറ്റാന് പുറപ്പെടുന്നു. ബ്രാഹ്മണ ഗൃഹത്തില് എത്തി സൂതികാഗൃഹത്തിനു ചുറ്റും ഒരു ഉറുമ്പിനു പോലും കയാറാനാവാത്ത വിധം ശരങ്ങള് കൊണ്ടു കവചം ഉണ്ടാക്കുന്നു. പ്രതീക്ഷയോടെ ബ്രാഹ്മണനും അറ്ജുനനും കാത്തിരിക്കുന്നു.

രംഗം അഞ്ചു: അര്‍ജുനന്‍ സൂതികാ ഗൃഹത്തിനു ചുറ്റും ശരകൂടം ഉണ്ടാക്കി ബ്രാഹ്മണനും ആയി കാത്തിരിക്കുന്നു.
പക്ഷേ ഇത്തവണ കുട്ടിയുടേ മൃതദേഹം പോലും മാതാപിതാക്കള്ക്കു കാണാന് കഴിഞ്ഞില്ല. നിരാശനും ദു:ഖിതനും ആയ ബ്രാഹ്മ്മണന് അറ്ജുനനെ ശകാരിക്കുന്നു, കളിയാക്കുന്നു.
അര്ജുനന് കുട്ടികളെ ദേവലോകത്തും പാതാളലോകത്തും പോയി തിരയുന്നു.. എന്നാല് കുട്ടികളെ എവിടെയും കാണുന്നില്ല. നിരാശനും ഗറ്വടങ്ങിയവനും ആയ അറ്ജുനന് അഗ്നിപ്രവേശം നടത്തി ജീവത്യാഗം നടത്താന് തയ്യാറായി അഗ്നികുണ്ഡം ഒരുക്കുന്നു. തീയില് പ്രവേശിക്കുന്നതിനു തൊട്ടു മുമ്പു ഭഗവാന് എത്തി അറ്ജുനനെ പിന്തിരിപ്പിക്കുന്നു.

രംഗം ആറു: നിരാശനും ദു:ഖിതനുമായ അറ്ജുനന്‍ അഗ്നിപ്പ്രവേശം ചെയ്യാന്‍ തുടങ്ങുന്നു.
ബ്രാഹ്മണന്റെ കുട്ടികള് വിഷ്ണുലോകത്തു സുഖമായി ഇരിക്കുന്നു എന്നും അവരെ കാണിച്ചു തരാമെന്നും പറയുന്നു. അര്ജുനനോടൊപ്പം ഭഗവാന് വിഷ്ണുലോകത്തേക്കു പുറപ്പെടുന്നു. ദേവലോകവും താണ്ടി വിഷ്ണുലോകത്തിലേക്കു യാത്രയില് വഴിയില് പൂറ്ണ അന്ധകാരം ആയിരുന്നു. ഭഗവാന് തന്റെ സുദറ്ശന ചക്രം കൊണ്ടു അന്ധകാരം അകറ്റുന്നു. വിഷ്ണുലോകത്തില് എത്തിയ അറ്ജുനനും ശ്രീകൃഷ്ണനും സാക്ഷാല് വിഷ്ണു ഭഗവാന് ലക്ഷ്മീ സമേതന് ആയി അനന്തന്റെ മേല് ശയിക്കുന്നതും, ബ്രഹ്മാവും പരമശിവനും ഉള്പെടെ തൃമൂറ്ത്തികളെ എലാം ഒരുമിച്ചു ദറ്ശിക്കാനും കഴിയുന്നു. സാഷ്ടാമ്ഗം പ്രണമിച്ച അറ്ജുനന്റെ അഹംകാരം തീറ്ത്തും ഇല്ലാതെ ആകുന്നു. അറ്ജുനനെയും ശ്രീകൃഷ്ണനെയും തൃമൂറ്ത്തികള്ക്കു ഒരുമിച്ചു കാണാന് അവസരം ഉണ്ടാകുകയായിരുന്നു എന്നു വിഷ്ണു ഭഗവാന് അരുളിച്ചെയ്യുന്നു. ബ്രാഹ്മണന്റെ കുട്ടികളെ പത്തു പേരെയും തിരിച്ചു കൊണ്ടുപോകാന് അനുവദിക്കുന്നു. ഈ കുട്ടികള് മുജ്ജന്മ സുകൃതം കൊണ്ടു ജനിച്ചപ്പൊള് തന്നെ മുക്തി നേടി തന്നിലേക്കു പോന്നതാണെന്നും അറിയിക്കുന്നു. അര്ജുനനും ശ്രീകൃഷ്ണനും കുട്ടികളും ആയി ഭൂലോകത്തില് തിരിച്ചു എത്തി കുട്ടികളെ മാതാ പിതാക്കളെ ഏല്പിക്കുന്നു. ഇതാണു സന്താന ഗോപാലം കഥ. അറ്ജുനന്റെ അഹംകാരം തീറ്ക്കാനും കറ്മ ഫലം തടയാന് ആറ്ക്കും കഴിയില്ല “ എന്ന പരമസത്യം അറിയിക്കാനും ആണു ഈ കഥ ഭാഗവതത്തില്‍ ചേറ്ത്തിരികുന്നതു എന്നു വ്യക്തമാണല്ലോ.
കലാമണ്‍ഡലം ബാലസുബ്രമ്മണ്യനും സംഘവും കോഴിക്കോടു ചിന്മയാ ആഡിറ്റോറിയത്തില്‍ അടുത്തു അവതരിപ്പിച്ച സന്താന ഗോപാലം കഥകളിയിലെ ചില രംഗങ്ങങ്ങള്‍ ഇതോടൊപ്പം കാണുക.തോടയം കഥകളി യോഗം ആണു ഇതു നടത്തിയതു. സോണി ഹാന്‍ഡിക്യാമില്‍ ഈ ലേഖകന്‍ എടുത്ത വിഡിയോ ആണ് ഇതോടൊപ്പം.,പ്രൊഫെഷണല്‍ ക്വാളിറ്റി ഉണ്ടാവില്ല. എങ്കിലും കാണുക എല്ലാം സാവകാശം. യൂറ്റ്യൂബില്ഉം പ്രസിദ്ധീകരിച്ചിട്ടുണ്ടു ഇവ.

Comments

ഭഗവാനെ കാണുന്നതില് നിന്നുള്ള സന്തോഷം അനുഭവിച്ചുകൊണ്ടു കൊച്ചു വറ്തമാനം പറഞ്ഞിരിക്കുന്നതിനിടയില് ദ്വാരകയിലെ പ്രജ ആയ ഒരു ബ്രാഹ്മണന് അവിടെ എത്തുന്നു.
ഈ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പാണ്.
***********************************
ദ്വാരകയില്‍ കൃഷ്ണന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു അര്‍ജുനന്‍ കുറച്ചുകാലം താമസിച്ചു. ഒരിക്കല്‍ യാദവരുടെ സഭയില്‍ ഒരു ബ്രാഹ്മണന്‍ കുട്ടിയുടെ ശവവുമായി എത്തി. യാദവ സഭയില്‍ അര്‍ജുനന് വലിയ പ്രാധിനിത്യം ഇല്ല. അയാള്‍ ക്ഷത്രിയനാണ്. ( അര്‍ജുന നടന്മാര്‍ ഇങ്ങിനെ നേരത്തെ സഭയില്‍ ഇരിക്കുന്നത് തെറ്റാണ് എന്ന് വാദിച്ചിരുന്ന കലാകാരന്മാരില്‍ ഒരുവന്‍ ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള ) യാദവ സഭയില്‍ ഒരു ബ്രാഹ്മണന്‍ കുട്ടിയുടെ ശവവുമായി എത്തി അലമുറയിട്ടു കരയുന്നു എന്ന് അറിഞ്ഞു അര്‍ജുനന്‍ എത്തുന്നതാണ് ശരിയായ രീതി.
please visit: www.ilakiyattam.blogspot.com

സന്തനഗോപലവും ചില അരങ്ങു കഥകളും