നളചരിതം മൂന്നാം ദിവസം കഥകളി

പശ്ചാത്തലം: നളചരിതം ഒന്നും രണ്ടും ദിവസങ്ങളുടെ കഥ
നൈഷധ രാജാവായ നളന് വളരെ സത്സ്വഭാവിയും സുന്ദരനും ജനസമ്മതനുമായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം ഒരു ദിവസം ഉദ്യാനത്തില് വച്ചു ഒരു ഹംസത്തെ തമാശക്കു പിടികൂടി. മരണഭയത്താല് നിലവിളിച്ചഹംസം തന്നെ ജീവനോടെ വിട്ടാല് പ്രത്യുപകാരം ചെയ്യാം എന്നു പറയുന്നു. വെറുതെ ഒരു തമാശക്കു പിടിച്ച ഹംസത്തെ നളന് മോചിപിക്കുന്നു. പ്രത്യുപകാരമായി സുന്ദരിയും സുശീലയും ആയ ഭീമസേന രാജാവിന്റെ മകള് ആയ ദമയന്തിയുടെ അടുക്കല് നളന്റെ ഗുണഗണങ്ങള് വറ്ണിച്ചു നളനുമായി പ്രേമം ഉണ്ടാക്കുന്നു. തിരികെ വന്നു നളനു ദമയന്തിയോടു തിരിച്ചും പ്രേമം ഉണ്ടാകുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ചു സ്വയം വരത്തിനു നളനും പോകുന്നു. എന്നാല് ഇന്ദ്രന് വരുണന് അഗ്നി എന്നീ ദേവന്മാരും സ്വയംവരത്തിനു ആഗതരായിരുന്നു. ദമയന്തി നളനില് അനുരക്തയാണെന്നു അറിഞ്ഞ അവര് നളന്റെ തന്നെ രൂപത്തില് തന്നെ കാണപ്പെട്ടു. ഒരു പോലെയുള്ള നാലു നളന്മാരെ കണ്ട ദമയന്തി തന്റെ ഇഷ്ട ദേവതയെ പ്രാര്ത്ഥിച്ചു തന്ടെ പ്രിയതമനെ തിരിച്ചറിയുന്നു. വിവാഹ ശേഷം തിരിച്ചുപോകുന്ന വഴി കലിയും ദ്വാപരനും ഇന്ദ്ര വരുണ അഗ്നി ദേവന്മാരെ കാണുന്നു. കുശലാന്വേഷണത്തിനിടയില് തങ്ങള് ദമയന്തിയുടെ സ്വയം വരത്തിനു പോകുകയാണു എന്നു പറയുന്നു. അവളുടെ വിവാഹം മംഗളമായി നടന്നു. ഇനി നിങ്ങള് എന്തിനാണു പോകുന്നതു. അവള് നളന് എന്ന സദ്ഗുണ സമ്പന്നനായ ഒരു രാജാവിനെ വരിച്ചു എന്നു പറയുന്നു. “കനക്കെ കൊതികലറ്ന്നു മിഴിച്ചു പാവകളെപ്പോലെ നിങ്ങളും കണ്ടങ്ങിരിക്കവേ മനസ്സിലുറപ്പോടവള് മനുഷ്യപുഴുവിനെയൊ വരിച്ചു പോല് ? “ എന്നു പറഞ്ഞു അവരെ കളിയാക്കുന്നു. അവളെയും അവനെയും വേറ്പെടുത്തുകയാണു ഇനി ഞങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞു അവര് പോകുന്നു. “ ഇതു വെറുതെയാണു, നിങ്ങള്കു അനറ്ത്ഥം വരും “ എന്നു അവര് മുന്നറിയിപ്പു നല്കുന്നു. കലിയും ദ്വാപരനും നളന്റെ അനുജന് പുഷ്കരന് എന്ന അലസനായ രാജകുമാരനനെ പ്രലോഭിപ്പിച്ചു നളനെ ചൂതിനു വിളിക്കുന്നു. കള്ളചൂതില് നളന് ധനവും രാജ്യവും എല്ലാം നഷ്ടപ്പെട്ടു കാട്ടില് പോകാന് വിധിക്കപ്പെട്ടു. നളനും ദമയന്തിയും കാട്ടിലേക്കു പുറപ്പെടുന്നു. കാട്ടില് വച്ചു കലിയുടെയും ദ്വാപരന്റെയും ശല്യത്താല് പക്ഷികളെ വലവച്ചു പിടിക്കാന് ഉപയോഗിച്ച നളന്റെ ഉടു വസ്ത്രം പോലും നഷ്ടപ്പെടുന്നു. തന്റെ ഗതികേടില് നിന്നു പ്രിയതമ എങ്കിലും രക്ഷ്പെടട്ടെ എന്നു വിചാരിച്ചു നളന് ദമയന്തിയെ മനസ്സില്ലാ മനസ്സോടെ കാട്ടില് ഉപേക്ഷിക്കുന്നു. ദമയന്തി ഒരു മലമ്പാമ്പിന്റെയും കാട്ടാളന്റെയും ആക്രമണത്തില് നിന്നു രക്ഷപ്പെട്ടു ഒരു വിധം തന്റെ അച്ഛന് ഭീമസേനരാജധാനിയില് എത്തുന്നു
രംഗം ഒന്നു.
ദു:ഖിതനായ നളന് തന്റെ ദുറ്വിധി ഓറ്ത്തു വിഷമിക്കുന്നു. "എല്ലാം കിട്ടി എന്നു അഹംകരിച്ചതിന്റെ ഫലം ആണോ ദൈവമേ ഇതു, ഞാന് മനസ്സറിഞു ഒരു പാപവും ചെയ്തിട്ടില്ലല്ലോ. ചൂതു കളിയില് ഉള്ള ഭ്രമം എന്നെയും എന്റെ പ്രിയതമയെയും ഈ നിലയിലാക്കിയല്ലോ" എന്നു വിലപിക്കുന്നു. തന്റെ പ്രിയതമ ഭദ്രമായി വീട്ടില് എത്തിയിരിക്കുമൊ അതോ ഏതെങ്കിലും കാട്ടുമൃഗങ്ങളുടെ ഇടയില് പെട്ടിരിക്കുമോ എന്നൊക്കെ ചിന്തിക്കുന്നു. ഇതിനിടയില് ആരുടെയൊ നിലവീളി കേള്കുന്നു “ അയ്യോ ഞാന് ഈ കട്ടുതീയില് വെന്തു ചാവുകയാണേ , എന്നെ രക്ഷിക്കണേ “ എന്നു. നളന് തീയിലേക്കു ചാടുന്നു. അഗ്നിദേവ്വന്റെ അനുഗ്രഹത്താല് തീയില് നിന്നു തനിക്കപകടം ഉണ്ടാവുകയില്ല എന്നു പറഞ്ഞു കൊണ്ടു.
കാറ്കോടകന് എന്ന സറ്പ്പ രാജാവാണു തീയില് പെട്ടിരുന്നതു. സറ്പരാജാവിനെ തലയിലേറ്റി നളന് തീയില് നിന്നു രക്ഷിക്കുന്നു. എന്നാല് നളനെ ദംശിക്കുകയാണു സറ്പം ചെയ്തതു. സറ്പദംശം ഏറ്റ നളന് തിരിച്ചറിയാനാവാത്ത വിധം നിറവും രൂപവും മാറുന്നു. തന്റെ രൂപമാറ്റത്തില് ദു:ഖിതനായ നളനോടു “ഇതു നിനക്കു നല്ലതു വരാനാണു. കാലക്രമേണ നിന്നില് പ്രവേശിച്ച കലി മാറിക്കൊള്ളും, നിന്റെ കുടുംബവുമായി ചേരാന് ഇതു നിന്നെ സഹായിക്കും. നിന്റെ പേര് ബാഹുകന് എന്നായിരിക്കും . ഞാന് കാറ്കോടകന് എന്ന സറ്പമാണു “ എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. സറ്പരാജാവിനെ വന്ദിച്ചു “എന്റെ കുടുംബവുമായി വീണ്ടും ചേരാന് എന്താണു ചെയ്യേണ്ടതു“ എന്നു നളന് ചോദിക്കുന്നു. “നീ റിതുപറ്ണ രജധാനിയില് അശ്വപാലകനായി ജോലി വാങ്ങുക. ബാക്കി കാര്യങ്ങള് വേണ്ടതു പോലെ വരും.” എന്നു പറയുന്നു. ഒരു ഉത്തരീയം (മേല്മുണ്ടു) കൊടുത്തു ആവശ്യമുള്ളപ്പോള് ഇതു ധരിച്ചാല് നിനക്കു നിന്റെ പൂറ്വ രൂപം തിരിച്ചു കിട്ടും എന്നു അനുഗ്രഹിച്ചു യാത്രയാക്കുന്നു. സന്തോഷവാനായി ബാഹുകന് റിതുപറ്ണ രാജധാനിയിലേക്കു തിരിക്കുന്നു.
രംഗം രണ്ടു .
ബാഹുകന് റിതുപറ്ണ രാജധാനിയില് എത്തി രാജാവിനെ മുഖം കാണിക്കുന്നു. തനിക്കു അശ്വങ്ങളെ തരം തിരിക്കാനും അവയെ സംരക്ഷിക്കാനും അറിയാം. ഭക്ഷണത്തിനും താമസത്തിനും മാത്രം സൌകര്യം മതി എന്നു പറയുന്നു. തന്റെ വിശശ്തരായ മറ്റു അശ്വപാലകരോടൊപ്പം ജോലി കൊടുക്കുന്നു. കുതിരലായത്തില് പല ദിവസവും രാത്രി ഒറ്റക്കിരുന്നു സങ്കടപ്പെടുന്ന ബാഹുകനെ സഹപ്രവറ്ത്തകറ് ശ്രദ്ധിക്കുന്നു. തന്റെ വേദനകള് മാത്രം മറച്ചുവച്ചു ബാഹുകന് കഴിയുന്നു.
രംഗം മൂന്നു
ഭീമസേന രാജ്യ്ത്തില് നിന്നു സുദേവന് എന്ന ബ്രാഹ്മണന്റെ ഉപദേശം അനുസരിച്ചു ദമയന്തി തന്റെ രണ്ടാം സ്വയംവരം നടത്തുന്നതായി നടിക്കുന്നു. ഈ വിവരം ഒരു ദൂതന് റിതുപറ്ണ രാജധാനിയില് എത്തി അറിയിക്കുന്നു. പണ്ടേ ദമയന്തിയെ സ്വന്തമാക്കാന് ആഗ്രഹിച്ചിരുന്ന റീതുപറ്ണനു ഈ അവസരം ഉപയോഗിക്കണമെന്നു തോന്നി. പക്ഷേ സാധാരണ സമയം കൊണ്ടു അവിടെ സ്വയം വരത്തിനു സമയത്തിനു മുമ്പു എത്തുക അസാധ്യം. ബാഹുകന് നിശ്ചിത സമയത്തിനു മുന്പു അവിടെ എത്തിക്കാം എന്നു വാഗ്ദാനം ചെയ്യുന്നു. (നളനു അശ്വ ഹൃദയ മന്ത്രം അറിയാം . അതുപയോഗിച്ചു വായു വേഗത്തില് അവിടെ എത്താന് കഴിയും). ദമയന്തിയുടെ രണ്ടാം വിവാഹം ആണെന്നറിഞ്ഞു വിഷമിക്കുന്നുണ്ടെങ്കിലും തന്റെ പ്രിയതമയെ കാണാന് ഉള്ള ആഗ്രഹത്തില് രാജാവിനൊപ്പം ഭീമസേന രാജധാനിയിലേക്കു പുറപ്പെടുന്നു.
ഇതാണു മൂന്നാം ദിവസത്തിലെ കഥ.

ദു:ഖിതനായ നളന് പ്രിയതമയെയും കുഞ്ഞുങ്ങളെയും ഓറ്ത്തു വിലപിക്കുന്നു

കാറ്കോടകനും നളനും(ബാഹുകനും)

ബാഹുകന്



റിതുപറ്ണ രാജധാനിയില് ബാഹുകന്

Comments

ദമയന്തിയുടെ രണ്ടാം വിവാഹം ആണെന്നറിഞ്ഞു വിഷമിക്കുന്നുണ്ടെങ്കിലും തന്‍റെ പ്രിയതമയെ കാണാന്‍ ഉള്ള ആഗ്രഹത്തില്‍ രാജാവിനൊപ്പം ഭീമസേന രാജധാനിയിലേക്കു പുറപ്പെടുന്നു.
പൌരാണിക കഥ സന്ദര്‍ഭങ്ങളിലെല്ലാം സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സൌമ്മ്യ ഭാവങ്ങള്‍ മനോഹരമായി വരച്ചിരിക്കുന്നു.
ആശംസകള്‍
This comment has been removed by a blog administrator.
bright said…
കലാമണ്ഡലം ഗോപ്യാശാന്‍ നളചരിതം മൂന്നാം ദിവസത്തില്‍ ഫോട്ടോസ് ഇവിടെ

http://russelsteapot.blogspot.com/2009/04/1.html

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി