മൊബൈല് ഫോണില് സംസാരിക്കുമ്പോള്

1.മൊബൈല് ഫോണ് ഉപയോഗിക്കുമ്പോള് മറ്റുള്ളവറ്കു ശല്യം ഉണ്ടാകാത്ത വിധം ശബ്ദം കുറച്ചു സംസാരിക്കുക.
2.വാഹനം ഓടിക്കുമ്പോള് മൊബൈല് ഫോണ് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണു. അവനവന്റെയും മറ്റുള്ളവരുടെയും ജീവനപകടം വരാന് സാദ്ധ്യതയുള്ളകൊണ്ടു ഇതു തികച്ചും ഒഴിവാക്കുക. അത്യാവശ്യം ആണെന്നുതോന്നുന്നെങ്കില് സ്റ്റോപ്പ് സിഗ്നല് കൊടുത്തു വാഹനം വശത്തേക്കു മാറ്റി നിറ്ത്തിയതിനു ശേഷം മാത്രം സംസാരിക്കുക.
3.പര്ചയമില്ലാത്ത നമ്പറുകളില് നിന്നുള്ള ഫോണ് കാളുകള് കഴിവതും സ്വീകരിക്കാതിരിക്കുക. ഇന്നു വ്യാപാര ആവശ്യങ്ങള്കു ധാരാളം ഫോണ് കാളുകള് വരുന്നുണ്ടു മൊബൈലില് നിന്നു ഇതൊഴിവാക്കാന് ചില മൊബൈല് സേവന ദാതാക്കള്കു സംവിധാനം ഉണ്ടു. അതുപയോഗിച്ചു പരസ്യ ആവശ്യങ്ങ്ള്കുള്ള ഫോണ് കാളുകള് നമുക്കു ഒഴിവാക്കാം.
4.മിസ്സ്ഡ് കാള് പര്ചയമുള്ളവരില് നിന്നും ( നമ്മുടെ ഫോണില് ഉള്ള നമ്പറുകളിലുകളിലേക്കാണെങ്കില് ) മാത്രം തിരിച്ചു വിളിക്കുക. വെറുതേ പണം ചിലവാക്കേണ്ടല്ലൊ.
5.കഴിവതും മൊബൈലില് കൂടി ചിത്രങ്ങളും മറ്റും അയക്കാതിരിക്കുക. അതു നമ്മുടെ രാജ്യത്തു പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
6.മൊബൈല് ദാതാക്കളില് നിന്നും പലപ്പോഴും പല വാഗ്ദാനങ്ങളും വരാം. നിങ്ങളോടു ആ നമ്പര് പ്രെസ്സ് ചെയ്യുക എന്നു പറയുന്നുണ്ടാവാം. എന്താണു എന്നും എന്തിനെന്നുമ് അറിയാതെ ഈ നമ്പര് പ്രസ്സ് ചെയ്താല് വെറുതെ നിങ്ങളുടെ പണം നഷ്റ്റപ്പെടും . അതു കൊണ്ടു എന്താണു കാര്യം എന്നറിയാതെ ഏതെങ്കിലും നമ്പറ് പ്രസ്സ് ചെയ്യരുതു.
7.കഴിവതും മൊബൈല് ഫോണ് നെഞ്ചത്തുള്ള പോക്കറ്റില് ഇടാതിരിക്കുക . മൊബൈലില് നിന്നുള്ള റേഡിയേഷനില് നിന്നുള്ള തകരാറുകളെപ്പറ്റി പൂറ്ണവും വ്യ്ക്തവുമായ പഠനങ്ങള് നടന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ. ചിലര് പറയുന്നു അതു ആരോഗ്യത്തിനു ഹാനികരം ആണെന്നു. ആണെങ്കിലും അല്ലെങ്കിലും റേഡിയേഷന് ഒഴിവാക്കുന്നതു നല്ലതു തന്നെ. അതുകൊണ്ടു മൊബൈല് ഒന്നുകില് പാന്റിന്റെ പോക്കറ്റില് ഇടുക, അല്ലെങ്കില് ഒരു ഹാന്ഡ് ബാഗില് വക്കുക. എവിടെയെങ്കിലും ഇരിക്കുമ്പോള് മൊബൈല് മേശപ്പുറത്തു വക്കുക.
8.മൊബൈല് ഫോണ് നിരോധിച്ച സ്ഥലത്തു ഉപയോഗിക്കാതിരിക്കുക. പൊതുസ്ഥലങ്ങളില് മീറ്റിങ്ങോ കലാപരിപാടികളോ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള് മൊബൈല് ഫോണ് കഴിയുമെങ്കില് ഓഫ് ചെയ്യുക. അത്യാവശ്യ കാളുകള് പ്പ്രതീക്ഷിക്കുന്നെങ്കില് നി:ശബ്ദമാക്കി, വൈബ്രേഷന് മോഡില് ഇട്ടു മറ്റുള്ളവ്വറ്കു ശല്യം കുറകുക. സംസാരിക്കണമെങ്കില് തീര്ചയായും പുറത്തു പോയി മാത്രം സംസാരിക്കുക. പ്രാസംഗികരോടും കലാകാരന്മാരോടും പരിപാടി ശ്രദ്ധിക്കുന്ന മറ്റുള്ലവരോടും നീതി പുലറ്ത്തുക.
9.പൊതുസ്ഥലങ്ങളില് ഭക്ഷണം കഴിക്കുമ്പോള് മൊബൈലില് സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും കൂടെ ആള്കാറ് ഉള്ളപ്പോള്. നിവൃത്തി ഇല്ലെങ്കില് മാപ്പപേക്ഷിച്ചു അല്പം ദൂരെ മാറി നിന്നു സംസാരിക്കുക.
10.മൊബൈലില് ആവശ്യത്തിനു മാത്രം സംസാരിക്കുക, പണം പ്രശ്നമല്ലെങ്കിലും. ഈ ഉപകരണം വെറുതെ ഉപചാരവാക്കുകള് കൈമാറാനും സൌഹ്രിദ സംഭാഷണത്തിനും മാത്രം ഉപയോഗിക്കാതിരിക്കുക, അവനവനും മറ്റുള്ളവറ്കും വേണ്ടി.
11.മൊബൈല് ഫോണിന്റെ റിങിങ് ശബ്ദം മറ്റുള്ലവറ്കു അസുഖകരമാവുന്ന വിധം ഉയറ്ന്നതു ആവരുതു. പാട്ടുകള് റിങിങ് ടോണ് ആയി ഉപയോഗിക്കുമ്പോള് മറ്റുള്ലവരുടെ ശ്രദ്ധ ആകറ്ഷിച്ചു ശല്യം ഉണ്ടാകാതെ സൂക്ഷിക്കുക.
12.സന്ദേശങ്ങള് സ്വീകരിക്കുമ്പോഴുള്ള ടോണ് കഴിവതും ചെറുതായിരിക്കാന് ശ്റദ്ധിക്കുക.

മറ്റു ചില കാര്യങ്ങള്

1.മൊബൈല് ഫോണിന്റെ ബാറ്ററി പുതിയതാനെങ്കില് 24 മണിക്കൂറ് എങ്കിലും ചാര്ജു ചെയ്യണം.
2.ബാറ്ററി സാധാരണ ആദ്യമാദ്യം 8-14 മണിക്കൂറ് വരെ ചാര്ജു ചെയ്യ്യ്യേണ്ടി വരും, ക്രമേണ 8 മണിക്കൂറ് മതിയാവും. ബാറ്ററി പൂറ്ണമായും ഡിസ്ചാറ്ജായതിനു ശേഷം ചാര്ജു ചെയ്യുന്നതാണു നല്ലതു. ബാറ്ററി ഇങ്ങനെ ഉപയോഗിച്ചാല് കൂടുതല് കാലം ഉപയോഗിക്കാന് കഴിയും എന്നു പറയുന്നു.
3.ഇപ്പോള് കിട്ടുന്ന പല ബാറ്ററികളും രണ്ടു വര്ഷത്തിലധികം ഉപയോഗിക്കാന് കഴിയുകയില്ല. അതുകഴിഞ്ഞാല് അതു മാറ്റേണ്ടി വരും.
4.ഉപയോഗശൂന്യമായ ബാറ്ററികള് തീയിലിട്ടു നശിപ്പിക്കരുതു. അതു പൊട്ടിത്തെറിക്കാന് സാധ്യത ഉള്ളതുകൊണ്ണ്ടു .
5.ബാറ്ററിയുടെ സമ്പറ്കങ്ങള് തമ്മില് പരസ്പരം ബന്ധിപ്പിക്കാതിരിക്കുക(ഷോറ്ട്ടു ചെയ്യാതിരിക്കുക).
6.മൊബൈല് കമ്പനി നിറ്ദേശിച്ച തരം ബാറ്ററിയും ചാര്ജറും ഉപയോഗിക്കുക.
7.വളരെ ഉയറ്ന്ന താപനിലയിലും കുറഞ്ഞ താപനിലയിലും (5 ഇല് കുറവും 50 ഡിഗ്രി സെന്റിഗ്രേഡിലധികവും) ബാറ്ററി ചാര്ജു ചെയ്യരുതു.
8.ബാറ്ററി പൊട്ടിച്ചു (തുറന്നു) നോക്കരുതു.അതില് വിഷമയമായ വാതകം ഉണ്ടാവാം.

Comments

വീ കെ said…
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെ.

അശംസകൾ.
നല്ല സംസാരങ്ങള്‍...
hAnLLaLaTh said…
ആശംസകള്‍ ...