ദക്ഷയാഗം കഥകളി
ശ്രീ ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗം കഥകളി അതിന്റെ പൂര്ണത രൂപത്തില്‍ സോപാനം ചാരിറ്റെബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തളി സാമൂതിരി സ്കൂള്‍ അന്കണത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. തോടയം പുറപ്പാട് ഇവ ആടി ആണ് കളി തുടങ്ങിയത് തന്നെ. സാധാരണ ദക്ഷയാഗം പൂര്ണചമായി അവതരിപ്പിക്കാറില്ലല്ലോ. കലാമണ്ടലം ഗോപി ആശാന്റെ ആദ്യകാല ദക്ഷന്റെയും (ശാന്തസ്വഭാവി) കലാമന്ഡപലം ബാലസുബ്രമണിയന്റെ പില്കാഷല(ക്രുദ്ധനായ) ദക്ഷനെയും ഒരേ കളിയരങ്ങില്‍ കാണാന്‍ സാധിക്കുകയും ചെയ്തു. കഥാസാരം ബ്രഹ്മദേവന്റെ പുത്രനായ ദക്ഷന്‍ പത്നി വേദവല്ലിയുമായി ഒരു ദിവസം യമുനയില്‍ കുളിക്കാന്‍ പോയി. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് അവര്‍ കണ്ടു. വേദവല്ലിയുടെ ആവശ്യപ്രകാരം ദക്ഷന്‍ ആ ശംഖു കയ്യില്‍ എടുക്കുന്നു. അപ്പൊല തന്നെ ആ ശംഖു അതീവ സുന്ദരി ആയ ഓരോ പെണ്കുടട്ടി ആയി മാറുന്നു. സന്തോഷ പൂര്വംആ അവര്‍ ആ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി സ്വന്തം പുത്രി ആയി വളര്ത്തു ന്നു. സതി എന്ന് പേരിട്ട ആ കുട്ടി അതീവ സുന്ദരിയും സുശീലയും ആയി വളര്ന്നു . ആദ്യം മുതല്‍ തന്നെ ശിവഭക്ത ആയി വളര്ന്നര അവള്‍ യൌവനയുക്തയായപ്പോള്‍ സാക്ഷാല്‍ പരമശ...