ദക്ഷയാഗം കഥകളി
ശ്രീ ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗം കഥകളി അതിന്റെ പൂര്ണത രൂപത്തില്‍ സോപാനം ചാരിറ്റെബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തളി സാമൂതിരി സ്കൂള്‍ അന്കണത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. തോടയം പുറപ്പാട് ഇവ ആടി ആണ് കളി തുടങ്ങിയത് തന്നെ. സാധാരണ ദക്ഷയാഗം പൂര്ണചമായി അവതരിപ്പിക്കാറില്ലല്ലോ. കലാമണ്ടലം ഗോപി ആശാന്റെ ആദ്യകാല ദക്ഷന്റെയും (ശാന്തസ്വഭാവി) കലാമന്ഡപലം ബാലസുബ്രമണിയന്റെ പില്കാഷല(ക്രുദ്ധനായ) ദക്ഷനെയും ഒരേ കളിയരങ്ങില്‍ കാണാന്‍ സാധിക്കുകയും ചെയ്തു.
കഥാസാരം
ബ്രഹ്മദേവന്റെ പുത്രനായ ദക്ഷന്‍ പത്നി വേദവല്ലിയുമായി ഒരു ദിവസം യമുനയില്‍ കുളിക്കാന്‍ പോയി. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് അവര്‍ കണ്ടു. വേദവല്ലിയുടെ ആവശ്യപ്രകാരം ദക്ഷന്‍ ആ ശംഖു കയ്യില്‍ എടുക്കുന്നു. അപ്പൊല തന്നെ ആ ശംഖു അതീവ സുന്ദരി ആയ ഓരോ പെണ്കുടട്ടി ആയി മാറുന്നു. സന്തോഷ പൂര്വംആ അവര്‍ ആ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി സ്വന്തം പുത്രി ആയി വളര്ത്തു ന്നു. സതി എന്ന് പേരിട്ട ആ കുട്ടി അതീവ സുന്ദരിയും സുശീലയും ആയി വളര്ന്നു . ആദ്യം മുതല്‍ തന്നെ ശിവഭക്ത ആയി വളര്ന്നര അവള്‍ യൌവനയുക്തയായപ്പോള്‍ സാക്ഷാല്‍ പരമശിവനെ തന്നെ ഭര്ത്താവവായി കിട്ടാന്‍ ആഗ്രഹിച്ചു. പിതാവിന് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും തന്റെ പ്രേമം സാധിച്ചു കിട്ടുവാന്‍ സതി കഠിന തപസ് അനുഷ്ടിച്ചു. പരമശിവന്‍ സതിയുടെ പ്രേമം പരീക്ഷിക്കാന്‍ ഒരു വൃദ്ധ ബ്രാഹ്മണന്ടെ വേഷത്തില്‍ വരുന്നു. ശ്രീപരമശിവന്‍ മാത്രമേ എനിക്ക് വരന്‍ ആയി താന്‍ സ്വീകരിക്കുകയുള്ളൂ എന്ന് പറയുന്ന സതിയെ ബ്രാഹ്മണന്‍ ശിവന്റെ വികൃതമായ രൂപവും അസാധാരണ രീതികളും നിന്നെ പോലെയുള്ള സുന്ദരികള്ക്ക്് തീരെ ചേര്ച്ചമയില്ലാത്തതാണെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നു.അചഞ്ചലമായ ഭക്തിയിലും പ്രേമത്തിലും അവള്‍ മുഴുകിയിരിക്കുകയാനെന്നു മനസിലാക്കിയ ഭഗവാന്‍ തന്റെ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു സതിയെ അനുഗ്രഹിക്കുന്നു.
കാര്യങ്ങള്‍ മനസ്സിലാക്കിയ ദക്ഷന്‍ മനസില്ലാ മനസ്സോടെ ആണെങ്കിലും വിവാഹത്തിനു തയാറാവുന്നു. ഇന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തുന്നു. വിവാഹ ശേഷം ഭഗവാന്‍ സതിയുമായി കൈലാസതിലേക്ക് ഉടന്‍ തന്നെ പുറപ്പെടുന്നു. തന്റെ ജാമാതാവ് തന്നോടു ഒരു വാക്ക് പോലും പറയാതെ കുമാരിയുമായി പുറപ്പെട്ടത് ദക്ഷന് തീരെ ഇഷ്ടമായില്ല. ക്രുദ്ധനായ ദക്ഷന്‍ ഇന്ദ്രന്റെ സമക്ഷത്തില്‍ പരാതിയുമായി ചെല്ലുന്നു. പരമശിവനെപറ്റി വളരെ മോശമായി സംസാരിക്കുന്നു. ഹരനോടു ദ്വേഷം പാടില്ല എന്ന് ഇന്ദ്രന്‍ ഉപദേശിക്കുന്നു. എന്നാല്‍ ക്രോധത്താല്‍ അന്ധനായ ദക്ഷന്‍ അനുനയ വാക്കുകള്‍ കേള്ല്കുന്നില്ല. ഒരു വിധം ഇന്ദ്രന്‍ ദക്ഷനെ ആശ്വസിപ്പിച്ചു തന്റെ പുത്രിയുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും കൈലാസത്തില്‍ പോയി അവരെ കാണാന്‍ ആവശ്യപ്പെട്ട ഇന്ദ്രനോട് ദക്ഷന്‍ അവസാനം സമ്മതിക്കുന്നു. കൈലാസത്തിലെത്തിയ ദക്ഷനെ ദ്വാരപാലകനായ നന്ദികേശ്വരന്‍ തടഞ്ഞു നിര്ത്തുന്നു. തന്റെ സ്വാമിയെ ഇപ്പൊള്‍ കാണാന്‍ കഴിയുകയില്ല എന്ന് പറഞ്ഞു അകത്തേക്ക് വിടുന്നില്ല. തന്റെ ജാമാതാവിനെയും പുത്രിയും കാണാന്‍ കേവലം ഒരു ഭൃത്യന്‍ തടസ്സം നിന്നത് ദക്ഷന്റെ കോപം ശതഗുണീഭവിപ്പിക്കുന്നു.
തിരിച്ചു കൊട്ടാരത്തില്‍ എത്തിയ ദക്ഷന്‍ ഒരു യാഗത്തിന് തയാറെടുക്കുന്നു. ത്രിമൂര്തികള്ക്ക് ക്ഷണം അയക്കുകയും യാഗാംശം കൊടുക്കുകയും ചെയ്യുക എന്നുള്ള പതിവ് ലംഘിച്ചു ദക്ഷന്‍ പരമശിവനെ അവഗണിക്കുന്നു. ഋഷിമാര്‍ അത് ചെയ്യരുത് എന്ന് വിലക്കിയെങ്കിലും ദക്ഷന്‍ കൂട്ടാക്കുന്നില്ല.
തന്റെ പിതാവ് യാഗം നടത്തുന്ന വിവരം അറിഞ്ഞു കേട്ട സതീദേവി യാഗത്തിനു പോകാന്‍ ഭഗവാനോട് അനുമതി ചോദിക്കുന്നു. തന്നെ അപമാനിക്കാന്‍ ആണ് ഈ യാഗം ചെയ്യുന്നതെന്നും ദേവി അവിടെ പോയാല്‍ അപമാനിതയാകും എന്നും പറഞ്ഞു പരമശിവന്‍ ദേവിയെ നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ ദേവി പോകാന്‍ അനുമതിക്ക് നിര്ബെന്ധിക്കുന്നു. അപമാനിത ആയാല്‍ തിരിച്ചു ഇങ്ങോട്ട് വരരുത് എന്ന് ഓര്മി്പ്പിച്ച ശേഷം സതീദേവിക്ക് യാത്രാനുമതി നല്കു്ന്നു.
ഉദേശിച്ചത് പോലെ തന്നെ ദക്ഷന്‍ നിറഞ്ഞ സദസ്സില്‍ സതീ ദേവിയെ അപമാനിക്കുന്നു ശിവന്റെ കുറ്റങ്ങള്‍ പറഞ്ഞു ശകാരിക്കുന്നു.. അപമാനിതയായ സതീദേവി തിരിച്ച് കൈലാസത്തില്‍ എത്തി അഗ്നിയില്‍ ആത്മത്യാഗം ചെയ്യുന്നു. ഉഗ്രകോപത്താല്‍ തന്റെ മൂന്നാം കണ്ണ് തുറന്ന പരമശിവന്‍ തന്റെ ജടയില്‍ നിന്ന് വീരഭദ്രനും ഭദ്രകാളിക്കും ജന്മം കൊടുക്കുന്നു. ദക്ഷന്റെ തലയറുത്തുവാ എന്ന നിര്ദേ്ശം അവര്‍ പാലിക്കാന്‍ ദക്ഷരാജ ധാനിയിലേക്ക് പോകുന്നു. യാഗ സ്ഥലതു നിന്ന് ദക്ഷന്ടെ തലയുമായി വീരഭദ്രനും ഭദ്രകാളിയും കൈലാസത്തില്‍ എത്തുന്നു. പരമശിവന്റെ സംഹാരനൃത്തം അപ്പൊള്‍ നടകുകയായിരുന്നു.
ബ്രഹ്മ ദേവന്റെയുന്‍ മറ്റും അപേക്ഷ അനുസരിച്ചു ശിവന്‍ കോപം ശമിച്ചപ്പോള്‍ ദക്ഷന് ശാപമോക്ഷം കൊടുക്കുന്നു. ഒരു ആടിന്റെ തല ദക്ഷന് വച്ചു ജീവന്‍ കൊടുക്കുന്നു. അങ്ങിനെ യാഗം പൂര്ത്തി യാക്കാന്‍ അനുവദിക്കുന്നു. ഇതാണ് ദക്ഷയാഗം കഥ.
രംഗത്ത് അവതരിപ്പിച്ചത്
തോടയം
പുറപ്പാട്
രംഗം ഒന്ന്
പ്രേമപരവശനായ ദക്ഷനും പത്നി വേദവല്ലിയും സല്ലപിച്ചു കൊണ്ടിരിക്കുന്നു. “പൂന്തേന്‍ വാണി സൃനു മമ വാണി..” എന്ന പദത്തിലൂടെ തന്റെ ഇംഗിതം പത്നിയെ അറിയിക്കുന്നു. “സന്തോഷം തെ മനതാരില്‍ .. “ എന്ന പദം ആടി പത്നി സമ്മതം അറിയിക്കുന്നു
രംഗം രണ്ടു:
ദക്ഷനും പത്നിയും യമുനയില്‍ സ്നാനം ചയ്യാന്‍ തുടങ്ങുന്നു. കാളിന്ദീ വര്നന “ കണ്ണിണക്കാനന്ദം നല്കീടുന്ന പാരം കാളിന്ദീ നദി സാമ്പ്രതം ..” എന്നാ പദം. പുഴയില്‍ മുങ്ങി ക്കയരിയ ദക്ഷന്‍ ഒരു താമരയിലയില്‍ ഒരു ശംഖു ഒഴുകി വരുന്നത് കാണുന്നു. കൌതുകപൂര്വം അത് കയ്യില്‍ എടുക്കുന്നു. അപ്പോള്‍ തന്നെ ആ ശംഖു സുന്ദരിയായ ഒരു പിഞ്ച് കുഞ്ഞായി മാറുന്നു. ആ കുഞ്ഞിനെ എടുത് വളര്ത്താ ന്‍ തീരുമാനിച്ച ദക്ഷന്‍ തന്റെ സന്തോഷം “ അനന്തമാര്ജിഷത മാമാസ്മല്‍ പുണ്യഫലം “ എന്നാ പദത്തിലൂടെ സന്തോഷം അറിയിക്കുന്നു
രംഗം മൂന്നു
സതി എന്ന് പേരിട്ട ആ കുട്ടി സുന്ദര്യും സുശീലയും ആയി രാജകൊട്ടാരത്തില്‍ വളര്ന്നു . ചെറിയ പ്രായത്തില്‍ തന്നെ ശിവ ഭക്തയായിരുന്നു കുമാരി പ്രായ പൂര്ത്തിീയായപ്പോള്‍ സാക്ഷാല്‍ പരമ:ശിവനെ മാത്രമേ ഭര്ത്താ വായി സ്വീകരിയ്ക്കു എന്ന് തീരുമാനിക്കുന്നു. ഭഗവാനെ പ്രീതിപ്പെടുത്താന്‍ ഉഗ്ര തപസ് അനുഷ്ടിക്കുന്നു.
രംഗം നാല് :
സതിയുടെ പ്രേമവും ഭക്തിയും പരീക്ഷിക്കാന്‍ ശിവന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ വരുന്നു. “കല്യാണ ശീലയായ നീ എന്തിനാണ് ചെന്തളിരോത്ത കോമളഗാത്രം ക്ലേശിപ്പിക്കുന്നത് ?” എന്ന് ചോദിക്കുന്നു. “ ഇന്‍ ദുചൂടന്‍ എന്റെ പാണിഗ്രഹണം ചെയ്വാന്‍ അന്തണനായ അങ്ങ് അനുഗ്രഹിക്കണം “ എന്ന് അപേക്ഷിക്കുന്നു. വികൃത വേഷവും അസാധാരണ ശീലങ്ങളും ഉള്ള ശിവനെ നീ എന്തിനാണ് പ്രേമിക്കുന്നത് എന്ന് പറഞ്ഞു ശിവനെ വൃദ്ധന്‍ തന്റെ ഭഗവാനെ നിന്ദിക്കുന്നത് കേള്ക്കാനന്‍ നില്ക്കാ തെ പ്രതിഷേധിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ അചഞ്ചലമായ പ്രേമവും ഭക്തിയും കുറവല്ലാ എന്നു മനസിലായി . പ്രസന്നനായ ഭഗവാന്‍ സ്വന്ത രൂപം കാട്ടി അനുഗ്രഹിക്കുന്നു.
രംഗം അഞ്ചു :
പൂര്ണഅ മനസ്സോടെയല്ലെന്കിലും ദക്ഷന്‍ മകളുടെയും പരമ:ശിവന്റെയും വിവാഹം നടത്തി കൊടുക്കുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഉപചാരങ്ങള്ക്ക് നില്ക്കാ തെ ശിവന്‍ സതീദേവിയുമായി കൈലാസതിലേക്ക് പുറപ്പെടുന്നു.
രംഗം ആറ
തന്നോട് ഒരുവാക്ക് പോലും പറയാതെ മകളുമായി പുറപ്പെട്ട ശിവനോട് ദക്ഷന്‍ ദ്വേഷ്യം തോന്നുന്നു. ഇന്ദ്രന്റെ അടുത്ത് ചെന്ന് ദക്ഷന്‍ പരാതി പറയുന്നു. “ അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായി തഹോ..” . എന്ന് പരിതപിക്കുന്നു. ഹരനിന്ദ അനുചിതമാനെന്നും കൈലാസത്തില്‍ പോയി അവരെ കാണുന്നതാണ് ഉചിതമെന്നും ഇന്ദ്രന്‍ പറയുന്നു. ഇന്ദ്രന്റെ അനുനയവാക്കുകള്‍ കേട്ട് തന്റെ മകളുടെ നന്മയ്ക്ക് വേണ്ടിയല്ലേ എന്ന് കരുതി ദക്ഷന്‍ കൈലാസത്തിലേക്ക് പോകാമെന്ന് സമ്മതിക്കുന്നു.
രംഗം ഏഴു
നന്തികേശന്റെ തിരനോട്ടം . “ശങ്കര ഗിരിശിഖരത്തില്‍ ആരാണ് വിശന്കം വരുന്നത് “ എന്ന് വിചാരിക്കുന്ന നന്തികേശന്റെ മുന്നില്‍ കൈലാസത്തില്‍ എത്തിയ ദക്ഷന്‍ അനുവാദത്തിനു നില്ക്കാ തെ നേരെ മുന്നോട്ടു കടക്കുന്നു. എന്നാല്‍ ഇപ്പൊള്‍ സ്വാമിയെ കാണാന്‍ കഴിയുകയില്ല എന്ന് നന്തികേശന്‍ പറയുന്നു. അവര്‍ തമ്മില്‍ വാഗ്വാദത്തിന്റെ അവസാനം ദക്ഷന്‍ മകളെയും ജാമാതാവിനെയും കാണാതെ ക്രുദ്ധനായി തിരിച്ചു പോകുന്നു.
രംഗം എട്ടു
ദക്ഷയാഗം തുടങ്ങുന്നു. ശിവ സ്തുതിയോടെ പ്രവേശിക്കുന്ന ദധീചിയെ ദക്ഷന്‍ സ്വീകരിക്കുന്നു. “അനഘനായ നാരദമുനിയും തപോധനന്‍ വസിഷ്ടനും ഒന്നും വരാത്തതെന്തേ ?” എന്ന് ദധീചി ആരായുന്നു. “വാമ ദേവനിലുള്ള പ്രേമം മൂലം ആരുവന്നില്ലെന്കിലുമ് എനിക്കൊരു ചേതവുമില്ല” എന്ന് ദക്ഷന്‍ തുറന്നടിക്കുന്നു. “മംഗല മൂര്ത്തി മഹേശനെ മാനിച്ചു കൊല്കദ നല്ലൂ. ” എന്നു ഉപദേശിക്കുന്നു. ദക്ഷന്‍ വഴങ്ങുന്നില്ല. “കുടില മാനസനാകും നിടില ലോചനന്ന് ധൂര്ജനടിക്കു യജ്ഞഭാഗം താന്‍ കൊടുക്കുകയില്ല, ഗുണദോഷം ആരും പറയേണ്ട “ എന്ന് തീര്ത്തു പറയുന്നു.
രംഗം ഒമ്പത്:
പിതാവിന്റെ യാഗം വീക്ഷിക്കാന്‍ കൌതുകം തോന്നിയ സതി കാന്തനോടു പോകാന്‍ അനുവാദം ചോദിക്കുന്നു. “കുമതിയായ ദക്ഷന്‍ നമ്മെ അറിയിക്കാത്ത സ്ഥിതിക്ക് നീ ചെന്നാല്‍ അയാള്‍ നിന്നെ അപമാനിച്ചു വിടും “ എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നു. എങ്കിലും നിര്ബകന്ധപൂര്വം് സതി യാഗസ്തലത്തെക്ക് പോകുന്നു.
രംഗം പത്തു
യാഗശാലയില്‍ ഇരിക്കുന്ന ദക്ഷന്‍ മുനിമാര്‍ എന്നിവരുടെ ഇടയിലേക്ക് സതീ ദേവി ആഗതയാകുന്നു. പതിയുടെ വാക്കിനെ അനാദരിച്ചു യജ്ഞം കാണാന്‍ എത്തിയ സതിയെ ദക്ഷന്‍ ശകാരിക്കുന്നു. “ യാഗശാലയില്‍ നിന്ന് പോക ജവാല്‍ ഭൂദേശ ദയിതേ “ എന്ന് അട്ടഹസിച്ചു ദക്ഷന്‍ സതിയെ ആട്ടി ഓടിക്കുന്നു.
രംഗം പതിനൊന്ന
മാനം പോയി നാണം കെട്ടു ഭര്തൃഷസമീപം എത്തിയ സതി “നിന്തിരുവടിയെ നിനദ്‌ഇച്ചത് സഹിയാ ഞാന്‍ “ എന്നും “താമസ ശീലനായ ദക്ഷനെ ദക്ഷനെ കൊല്ലുവാന്‍ താമസിചീടോല്ലേ “ എന്നും പറയുന്നു. “സന്താപമാരുതെ ചെന്താമാരേക്ഷണെ “ എന്ന് സതിയെ സാന്ത്വനിപ്പിക്കുന്ന ശിവന്റെ മുനില്‍ വച്ചി സതി ജീവത്യാഗം ചെയ്യുന്നു. ക്രുദ്ധനായ ഭാഗവാന്റെ ജടയില്‍ നിന്ന് വീരഭദ്രന്‍ ജാതനാവുന്നു. “ശങ്കര ജയ ഭഗവാന്‍ “ എന്ന് സ്തുതിക്കുന്നു. “കിന്കരനായ എന്നാല്‍ കിമ്കരണീയമതരുള്‍ ചെയ്യേണം “ എന്ന് പറയുന്ന വീരഭദ്രനോടു നിന്ദ്യനായ ദക്ഷനെ കൊന്നു വരാന്‍ ശിവന്‍ ആജ്ഞാപിക്കുന്നു.
രംഗം പന്ത്രണ്ടു
ദക്ഷന്‍ ഋഷിമാര്‍ വീരഭ്ദ്രന്‍, ഭൂത ഗണങ്ങള്‍ ഇവര്‍. വീരഭദ്രനും ഭദ്രകാളിയും ഭൂത ഗണങ്ങളും കൂടി യജ്ഞം മുടക്കുന്നു. വീരഭദ്രന്‍ ദക്ഷനെ വധിക്കുന്നു. ദക്ഷന്റെ ശിരസ് അഗ്നികുണ്ഡത്തില്‍ ഹോമിക്കുന്നു.
രംഗം പതിമൂന്നു
പ്രസന്നനായ ശിവന്‍ ദേവന്മാരുടെ അപേക്ഷ പ്രകാരം യജ്ഞപൂര്തിക്ക് വേണ്ടി ദക്ഷന് ആടിന്റെ തല വച്ച് ജീവന്‍ കൊടുക്കുന്നു. ഹൃഷ്ടാശനായ ദക്ഷന്‍ അഷ്ടമൂര്ത്തി യെ സ്തുതിക്കുന്നു.
ഈ വീഡിയോകളും കാണുക
൧. ദക്ഷനും വേദവല്ലിയും
http://www.youtube.com/watch?v=kNlEAxjOFYo
൨..
http://www.youtube.com/watch?v=K7uOJsf5Q5c
൩. വേദവല്ലി മറുപടി കൊടുക്കുന്നു
൩. http://www.youtube.com/watch?v=U7Ctj9Gn7Gw
൪. യമുനാതീരത്തില്‍ ദക്ഷനും വേദവല്ലിയും
http://www.youtube.com/watch?v=wl3r47IgNGw
൫. ശംഖു കാണുന്നു
http://www.youtube.com/watch?v=kcJkUK6Gpk0
൬. സതിയും വൃദ്ധ ബ്രാഹ്മണനും
http://www.youtube.com/watch?v=jXY_qC5JbgU

Comments