നമ്മുടെ ഉന്നത വിദ്യാഭ്യാസ നായകന്മാര്‍ എങ്ങനെ നിയമിക്കപ്പെടുന്നു?
നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഇന്ന് നിയന്ത്രിക്കുന്നതാര്? യൂനിവെര്സിടികളില് വൈസ് ചാന്സടലര്മാര്‍, എന്‍ ഐ ടി കളിലും മറ്റും ഡയരക്ടര്‍ മാര്‍ എന്നിങ്ങനെ പല പ്രധാനപ്പെട്ട സ്ഥാപനങ്ങളും നിയന്ത്രിക്കാന്‍ നിയമിക്കപ്പെടുന്നവരുടെ യോഗ്യതകള്‍ എന്താണ്?. ആലോചനാ വിഷയമാകേണ്ടതാണ്. ആദ്യം വൈസ് ചാന്സലര്‍മാര്‍ തന്നെ ആകട്ടെ. നമുക്ക് ഏറ്റവും അറിയാവുന്ന കേരളത്തില്‍ തന്നെ. ആകെ അഞ്ചു പ്രധാന യൂനിവേര്സിടികള്‍ കേരള, കോഴിക്കോട്, മഹാത്മാ ഗാന്ധി , കണ്ണൂര്‍ കൊച്ചി എന്നിങ്ങനെ. എങ്ങനെയാണ് അവിടത്തെ വൈസ്‌ചാന്സലരെ നിയമിക്കുന്നത്. ഒന്നിന് മുസ്ലിം, മറ്റൊന്നിനു നായര്‍, മൂന്നാമത്തെതിനു ക്രിസ്ത്യന്‍, പിന്നെ ഈഴവ തീയര്‍ അങ്ങനെ പോകുന്നു. ഓരോ രാഷ്ട്രീയ പാര്ട്ടിക്കും വിട്ടു കൊടുക്കുകയാണ് ഏറ്റവും പുതിയ രീതി. അതിനു ഒരു കമ്മറ്റിയും ഉണ്ടാക്ക്കിയിട്ടുന്ടു. മൂന്നു പേരടങ്ങുന്ന കമ്മറ്റി. പക്ഷെ കമ്മറ്റി പറയുന്നത് പാര്ട്ടി ആപ്പീസില്‍ നിന്ന് പറയുന്ന ആളിന്റെ പേര്‍ മാത്രം. ഏറ്റവും അടുത്തു സ്കൂള്‍ മാസ്ടര്ക്കാന് കോഴിക്കോട് വൈസ് ചാന്സറലര്‍ ആകാനുള്ള നറുക്ക് വീണിരിക്കുന്നത്. സുകുമാര്‍ അഴീക്കോടും മുഹമ്മദ് ഗനിയും മറ്റും ഇരുന്ന കസേരയില്‍ അറബിക് ടീ...