നമ്മുടെ ഉന്നത വിദ്യാഭ്യാസ നായകന്മാര്‍ എങ്ങനെ നിയമിക്കപ്പെടുന്നു?

നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഇന്ന് നിയന്ത്രിക്കുന്നതാര്? യൂനിവെര്സിടികളില് വൈസ്‌ ചാന്സടലര്മാര്‍, എന്‍ ഐ ടി കളിലും മറ്റും ഡയരക്ടര്‍ മാര്‍ എന്നിങ്ങനെ പല പ്രധാനപ്പെട്ട സ്ഥാപനങ്ങളും നിയന്ത്രിക്കാന്‍ നിയമിക്കപ്പെടുന്നവരുടെ യോഗ്യതകള്‍ എന്താണ്?. ആലോചനാ വിഷയമാകേണ്ടതാണ്.

ആദ്യം വൈസ്‌ ചാന്സലര്‍മാര്‍ തന്നെ ആകട്ടെ. നമുക്ക് ഏറ്റവും അറിയാവുന്ന കേരളത്തില്‍ തന്നെ. ആകെ അഞ്ചു പ്രധാന യൂനിവേര്സിടികള്‍ കേരള, കോഴിക്കോട്‌, മഹാത്മാ ഗാന്ധി , കണ്ണൂര്‍ കൊച്ചി എന്നിങ്ങനെ. എങ്ങനെയാണ് അവിടത്തെ വൈസ്‌ചാന്സലരെ നിയമിക്കുന്നത്. ഒന്നിന് മുസ്ലിം, മറ്റൊന്നിനു നായര്‍, മൂന്നാമത്തെതിനു ക്രിസ്ത്യന്‍, പിന്നെ ഈഴവ തീയര്‍ അങ്ങനെ പോകുന്നു. ഓരോ രാഷ്ട്രീയ പാര്ട്ടിക്കും വിട്ടു കൊടുക്കുകയാണ് ഏറ്റവും പുതിയ രീതി. അതിനു ഒരു കമ്മറ്റിയും ഉണ്ടാക്ക്കിയിട്ടുന്ടു. മൂന്നു പേരടങ്ങുന്ന കമ്മറ്റി. പക്ഷെ കമ്മറ്റി പറയുന്നത് പാര്ട്ടി ആപ്പീസില്‍ നിന്ന് പറയുന്ന ആളിന്റെ പേര്‍ മാത്രം. ഏറ്റവും അടുത്തു സ്കൂള്‍ മാസ്ടര്ക്കാന് കോഴിക്കോട്‌ വൈസ്‌ ചാന്സറലര്‍ ആകാനുള്ള നറുക്ക് വീണിരിക്കുന്നത്. സുകുമാര്‍ അഴീക്കോടും മുഹമ്മദ്‌ ഗനിയും മറ്റും ഇരുന്ന കസേരയില്‍ അറബിക് ടീച്ചര്‍ ആയ അദ്ധ്യാപകന്‍ ആയാലെന്തു, നമ്മുടെ പാര്ട്ടിയുടെ ആളായാല് മതിയല്ലോ. നമ്മുടെ വിദ്യാഭ്യാസ മന്ത്രിമാര്ക്ക് വിദ്യാഭ്യാസവും വിത്ത്യാഭാസവും തമ്മിലുള്ള വ്യത്യാസം പോലും അറിയണം എന്നില്ല , പാര്ട്ടിയുടെ ആളായാല്‍ മതിയല്ലോ. നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ ഇതില്‍ നല്ല വഴി ഇല്ല തന്നെ.

കേന്ദ്രത്തിലാകട്ടെ വൈസ്‌ ചാന്സലര്‍, ഡയരക്ടര്‍ മുതല്‍ തസ്തികകള്‍ രാഷ്ട്രീയക്കാരുടെ സില്‍ബന്ധികല്‍ക്കോ, കൂടുതല്‍ തുക ലേലം വിളിക്കുന്നവര്ക്കോ ആകാം. ബി ജെ പി ഗവര്ന്മേന്റാണെന്നു തോന്നുന്നു എന്‍ ഐ ടി ഡയറക്ടര്‍മാരെ രാഷ്ട്രീയ പരിഗണനയില്‍ ആദ്യം നിയമിച്ചത്. അവര്‍ ഭരണം വിട്ടപ്പോള്‍ ഒറ്റയടിക്ക് പന്ത്രണ്ടു ഡയരക്ടര്‍മാരെ സാങ്കേതിക കാരണം പറഞ്ഞു പിരിച്ചു വിട്ടു. പകരം വന്നതോ കൂടുതല്‍ പണം കൊടുത്തവര്‍ അല്ലെങ്കില്‍ യു പി എ ഗവര്ണ്മെന്റിന്റെ സ്വന്തം ആള്ക്കാര്‍. കേരളത്തിലെ ഒരൊറ്റ എഞ്ചിനീയറിംഗ് കോളേജിലും പ്രിന്‍സിപാള്‍ ആകാന്‍ യോഗ്യതയില്ലാത്ത ഒരാള്‍ കോഴിക്കോട്‌ എന്‍ ഐ ടി യുടെ മേധാവി ആയി അഞ്ചുകൊല്ലം വിഹരിച്ചു. സാങ്കേതിക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്ക്ക് മിനിമം സാങ്കേതിക വിദ്യാഭ്യാസ യോഗ്യത എങ്കിലും ഉള്ളവരായിരിക്കണം എന്ന പ്രാഥമികതത്വം പോലും ലംഘിച്ചായിരുന്നു ഫിസിക്സ് ബിരുദധാരിയെ ഡയറക്ടര്‍ ആയി നിയമിച്ചത്. ഭാഗ്യത്തിന് അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ നിയമം മാറിയത് കൊണ്ടു അയ്യാളെ വീണ്ടും നിയമിച്ചില്ല. എന്നാലും അയാള്‍ വീണ്ടും മറ്റൊരു എന്‍ ഐ ടി യുടെ മേധാവി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല. . ഇങ്ങനെ പോകുന്നു നമ്മുടെ സാങ്കേതിക വിദ്യാഭ്യാസം!!!!

Comments

വീകെ said…
നാട് ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം വേണമെന്നില്ലെന്നിരിക്കെ, അവർ നിയമിക്കുന്നവർക്ക് എന്തിനാ അങ്ങനൊരു സാധനം..?!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി