കടലാസില്ലാത്ത ആപ്പീസ് – അടുത്ത തലമുറക്കു വേണ്ടി.
കടലാസില്ലാത്ത ആപ്പീസ് – ഭൂമിക്കൊരു ആശ്വാസം കടലാസിന്റെ അമിതമായ ഉപയോഗം ഒരിക്കലും മാറ്റാനാവാത്ത നാശമാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്നത്. നാരുകൾ ഉണ്ടാക്കുവാൻ മരങ്ങൾ വെട്ടുന്നതു മുതൽ , മരത്തിൽ നിന്ന് നാരുകൾ ഉണ്ടാക്കി അവസാനം ഉപയോഗിച്ച കടലാസ് നശിപ്പിക്കുന്നത് വരെ പല ഘട്ടങ്ങളിൽ ആണ് ഈ വിഷമസ്ഥിതി ഉണ്ടാകുന്നതു. പേപ്പറ് വ്യവസായത്തിൽ ഉപയോഗിക്കുന്ന മാരകമായ പല ലായിനികളും ജല ജന്തുക്കള്‍ക്കു ജീവഹാനി ഉണ്ടാക്കുന്നു. പുഴകളെ മലീമസമാക്കുന്നു. ഈ വ്യവസായങ്ങളിൽ നിന്ന് പുറത്തേക്കു വമിക്കുന്ന പുകയിൽ കാര്‍ബണ്‍ ഡയോക്സൈഡ് കാര്‍ബണ്‍ മോനോക്സൈഡ് , സള്‍ഫറ് ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു. വളരെ അധികം ഊര്‍ജം ഉപയോഗിക്കുന്ന ഒരു വ്യവസായമാണ് പേപ്പര്‍ വ്യവസായം. വളരെ അധികം ജലവും ആവശ്യമാണ്. വന്‍തോതിൽ വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതിൽ നിന്ന് ഉണ്ടാവുന്ന മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപയോഗമുള്ള ജന്തുക്കളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും പ്രശ്നമാണ്. 1. ആഫീസുകളില്‍ കടലാസ് ഉപയോഗം എങ്ങിനെ കുറയ്കാം 1. പ്രിന്റു ചെയ്...