ചില ചരിത്ര വസ്തുതകള്‍ - ഡോ എം ജി എസ നാരായണന്‍ പറഞ്ഞത്
കേരളത്തില്‍ നിലനിന്നിരുന്ന അനുപമമായ മത മൈത്രിയെപറ്റി പ്രസിദ്ധ ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ എം ജി എസ നാരായണന്‍ കുറ്റിപ്പുറം എം ഇ എസ കോളേജിലെ ഈദ് ഓണാഘോഷ വേളയില്‍ സവിസ്തരം പ്രതിപാദിച്ചു. കൂട്ടത്തില്‍ പല ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും. ഓണാഘോഷത്തെപറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. ആദ്യകാലത്ത് ഓണം വാമനന്റെ അപദാനങ്ങളെ വാഴ്ത്തുന്നതിനു വേണ്ടി ആണ് ആഘോഷിച്ചിരുന്നത്. വിഷ്ണു ഭഗവാന്റെ അവതാരമായ വാമനന്‍ അസുരനായ മഹാബലിയെ നശിപ്പിച്ചതിന്റെ വാര്‍ഷികം അന്നത്തെ ബ്രാഹ്മണരും മറ്റും ആഘോഷിച്ചിരുന്നു. പ്രധാന ആഘോഷം ബ്രാഹ്മണസദ്യ തന്നെ. കൃഷിക്കാരും മറ്റു സാധാരണക്കാരും കൊണ്ടു വന്ന കാഴ്ച വസ്തുക്കളായിരുന്നു സദ്യക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ അദ്ധ്വാന ഫലം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം നടന്നിരുന്ന ഓണാഘോഷം ക്രമേണ സാധാരണക്കാരുടെതായി മാറി. സ്വാഭാവികമായും മഹാബലി അബ്രാഹ്മണരുടെ രാജാവായി അവര്‍ക്ക് നേതാവുമായി. ഓണപ്പാട്ടിനെപറ്റിയും പ്രഫസര്‍ക്ക് ചിലത് പറയാനുണ്ട്. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ. ആമോദത്തോടെ വസിച്ചീടും കാലം കള്ളവുമില്...