Posts

Showing posts from November, 2013

ചാണക്യ സൂത്രങ്ങള്‍

പതിനഞ്ചു ചാണക്യ സൂത്രങ്ങള്‍  1).മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, കാരണം നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍  കഴിയുകയില്ല. 2).ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌.  3).ഒരു പാമ്പിനു വിഷമില്ലെന്കിലും അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്.  4.)എല്ലാ സൌഹൃദത്തിനു പിന്നിലും ചെറിയ സ്വാര്ത്ഥതാല്പര്യമെന്കിലും ഉണ്ടാ ലവും. സ്വാര്ത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ്. 5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും, ഞാന്‍ ഇതില്‍ വിജയി ആകുമോ . ഈ മൂന്നു ചോദ്യങ്ങള്ക്ക്ു തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ. 6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക. 7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ് 8).നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക, അതുപേക്ഷിക്കാതിരിക്...