ചാണക്യ സൂത്രങ്ങള്‍

പതിനഞ്ചു ചാണക്യ സൂത്രങ്ങള്‍ 

1).മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, കാരണം നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍  കഴിയുകയില്ല.

2).ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌. 

3).ഒരു പാമ്പിനു വിഷമില്ലെന്കിലും അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്. 

4.)എല്ലാ സൌഹൃദത്തിനു പിന്നിലും ചെറിയ സ്വാര്ത്ഥതാല്പര്യമെന്കിലും ഉണ്ടാലവും. സ്വാര്ത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ്.

5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും, ഞാന്‍ ഇതില്‍ വിജയി ആകുമോ . ഈ മൂന്നു ചോദ്യങ്ങള്ക്ക്ു തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ.

6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക.

7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ്

8).നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക, അതുപേക്ഷിക്കാതിരിക്കുക, ആത്മാര്ത്ഥ്തയോടെ ജോലി ചെയ്യുന്നവര്‍ ശരിക്കും സന്തോഷിക്കുന്നവരാണ്. 


9) പൂക്കളുടെ സുഗന്ധം കാറ്റുള്ള ദിശയില്‍ മാത്രമേ ഉണ്ടാവൂ . പക്ഷെ ഒരുവന്റെ നന്മ എല്ലാ ദിശയിലും വ്യാപരിക്കുന്നു.

10). ദൈവം വിഗ്രഹങ്ങളില്‍ അല്ല, നിങ്ങളുടെ വികാരങ്ങള്‍ ആണ് നിങ്ങളുടെ ദൈവം, നിങ്ങളുടെ ആത്മാവാണ് ക്ഷേത്രം.

11) ഒരു മനുഷ്യന്‍ മഹാനാകുന്നത് ജന്മം കൊണ്ടല്ല, കര്മം കൊണ്ടാണ്

12) നിങ്ങളുടെ നിലയില്‍ നിന്ന് വളരെ താഴ്ന്നവരും വളരെ ഉയര്ന്നവരുമായി സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക, അങ്ങനെയുള്ള സൗഹൃദം നിങ്ങള്ക്ക് സന്തോഷം തരുകയില്ല.

13) അഞ്ചു വയസ്സ് വരെ നിങ്ങളുടെ കുഞ്ഞിനെ പൊന്നോമനയായി വളര്ത്തുക, അടുത്ത അഞ്ചു വര്ഷം വേണ്ടപോലെ ശകാരിച്ചു വളര്ത്തുക, പതിനാറു വയസ്സ് കഴിഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെ കണക്കാക്കുക. നിങ്ങളുടെ പ്രായപൂര്ത്തിയായ കുട്ടികളാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍.

14) ബുദ്ധികെട്ടവന് പുസ്തകം അന്ധനു കണ്ണാടി പോലെ നിഷ്ഫലമാണ്.

15) വിദ്യാഭ്യാസം ആണ് ഏറ്റവും നല്ല ധനം , വിദ്യ അഭ്യസിച്ചവനെ എല്ലാവരും ബഹുമാനിക്കുന്നു, അത് യുവത്വത്തെയും സൌന്ദര്യത്തെയും പോലും തോല്പിക്കുന്നു.

Comments

അഞ്ചു വർഷം  ലാളിച്ചു കഴിഞ്ഞാൽ അടുത്ത 10 വർഷം ആണ് ശാസിച്ചു വളർത്തേണ്ടത്

"ലാളയേത് പഞ്ചവർഷാണി
ദശവർഷാണി താഡയേത്--"


എന്നാലും നന്നായി ചുരുക്കത്തിൽ പറഞ്ഞല്ലൊ 
ഇവ ചാണക്യ നീതി ആണ് സൂത്രം ദാ ഇവിടെ ഉണ്ട്
http://chaanakyasoothram.blogspot.sg/

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി