അമ്മേ എന്തിനാ അമ്മ കരയുന്നത്?
ഒരു കുഞ്ഞു അമ്മയോട് ചോദിച്ചു “ അമ്മെ എന്തിനാണ് ഇങ്ങനെ കരയുന്നത്?” അമ്മ : ഞാന്‍ ഒരു പെണ്ണായതുകൊണ്ട്”. “എനിക്ക് മനസിലായില്ല”.. അവന്‍ പറഞ്ഞു. അമ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “നിനക്ക് അതിപ്പോള്‍ മനസിലാവില്ല. ഒരു പക്ഷേ ഒരിക്കലും.” കുറച്ചുനേരം കഴിഞ്ഞു അവന്‍ അച്ഛനോട് ചോദിച്ചു “അച്ചാ, എന്താണ് അമ്മ എപ്പോഴും കരയുന്നത്, കാരണം ഒന്നുമില്ലാതെ” അച്ഛന്‍: “പെണ്ണുങ്ങള്‍ അങ്ങനാ, അവര്‍ക്ക് കരയാന്‍ കാരണം ഒന്നും വേണ്ട”. കുട്ടി വലുതായി ഒരു പുരുഷനായി. അപ്പോഴും അവനു അമ്മയുടെ കരച്ചിലിനുള്ള കാരണം മനസിലായില്ല. അവസാനം അവന്‍ ദൈവ ത്തി നോടു ചോദിച്ചു “ ദൈവമേ എന്താണ് എന്റെ അമ്മ എപ്പോഴും പെട്ടെന്ന് കരയുന്നത്?” ദൈവം പറഞ്ഞു : “മകനെ, ഞാന്‍ സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു. ഞാന്‍ ഭൂമിയിലെ ഭാരം മുഴുവന്‍ താങ്ങാന്‍ ശക്തിയുള്ള തോളുകള്‍ അവള്‍ക്കു കൊടുത്തു. അതോടൊപ്പം മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനുള്ള കഴി വും കൊടുത്തു. അവളുടെ കുട്ടികളെ പത്തുമാസം ഗര്‍ഭത്തില്‍ ചുമന്നു, ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ചു പ്രസവിക്കുവാനും അവളു...