അമ്മേ എന്തിനാ അമ്മ കരയുന്നത്?
ഒരു കുഞ്ഞു അമ്മയോട്
ചോദിച്ചു “ അമ്മെ എന്തിനാണ് ഇങ്ങനെ കരയുന്നത്?”
അമ്മ : ഞാന്‍ ഒരു
പെണ്ണായതുകൊണ്ട്”.
“എനിക്ക് മനസിലായില്ല”..
അവന്‍ പറഞ്ഞു.
അമ്മ അവനെ കെട്ടിപ്പിടിച്ചു
കൊണ്ടു പറഞ്ഞു,
“നിനക്ക് അതിപ്പോള്‍
മനസിലാവില്ല. ഒരു പക്ഷേ ഒരിക്കലും.”
കുറച്ചുനേരം കഴിഞ്ഞു അവന്‍
അച്ഛനോട് ചോദിച്ചു
“അച്ചാ, എന്താണ് അമ്മ
എപ്പോഴും കരയുന്നത്, കാരണം ഒന്നുമില്ലാതെ”
അച്ഛന്‍: “പെണ്ണുങ്ങള്‍
അങ്ങനാ, അവര്‍ക്ക് കരയാന്‍ കാരണം ഒന്നും വേണ്ട”.
കുട്ടി വലുതായി ഒരു
പുരുഷനായി. അപ്പോഴും അവനു അമ്മയുടെ കരച്ചിലിനുള്ള കാരണം മനസിലായില്ല.
അവസാനം അവന്‍ ദൈവത്തിനോടു
ചോദിച്ചു “ ദൈവമേ എന്താണ് എന്റെ അമ്മ എപ്പോഴും പെട്ടെന്ന് കരയുന്നത്?”
ദൈവം പറഞ്ഞു :
“മകനെ, ഞാന്‍ സ്ത്രീയെ
സൃഷ്ടിച്ചപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു.
ഞാന്‍ ഭൂമിയിലെ ഭാരം മുഴുവന്‍ താങ്ങാന്‍ ശക്തിയുള്ള തോളുകള്‍ അവള്‍ക്കു കൊടുത്തു. അതോടൊപ്പം മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനുള്ള കഴിവും കൊടുത്തു.
അവളുടെ കുട്ടികളെ പത്തുമാസം
ഗര്‍ഭത്തില്‍ ചുമന്നു, ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ചു പ്രസവിക്കുവാനും
അവളുടെ കുട്ടികളില്‍ നിന്നുള്ള അവഗണന സഹിക്കുവാനും ഉള്ള കഴിവ് കൊടുത്തു.
അവള്‍ക്കു തുടര്‍ന്നു ജീവിക്കുവാനും ആരെല്ലാം അവഗണിച്ചാലും സ്വന്തം
കുടുംബത്തെ സ്നേഹിക്കാനും സംരക്ഷിക്കാനും ഉള്ള മനസ് കൊടുത്തു.
അവരെ രോഗത്തിലും
ക്ഷീണത്തിലും നിന്നും ആരോടും പരാതിയില്ലാതെ
ശുശ്രൂഷിക്കുവാനും ഉള്ള കഴിവ് കൊടുത്തു.
അവളുടെ കുട്ടികളെ
സ്നേഹിക്കാനും അവര്‍ക്ക് എന്ത് പരിക്ക് പറ്റിയാലും അവരെ രക്ഷിക്കാനും ഉള്ള സഹന ശക്തി
കൊടുത്തു.
തന്റെ ഭര്‍ത്താവിന്റെ
കുറ്റങ്ങളും കുറവുകളും സഹിച്ചു അയാളെ സ്നേഹിക്കുവാനും ഉള്ള കഴിവ് കൊടുത്തു.
നല്ല ഭര്‍ത്താക്കന്മാര്‍
അവളെ ഒരിക്കലും വേദനിപ്പിക്കില്ല എന്ന് അവള്‍ക്കു ഉറപ്പു കൊടുത്തു. ഏതു പ്രതികൂല
സാഹചര്യത്തിലും അയാളോടൊപ്പം നില്‍ക്കുവാനും ഉള്ള കഴിവ് കൊടുത്തു.
അവസാനം എല്ലാം സഹിക്കുവാനുള്ള
ഒരിറ്റു കണ്ണീരും കൊടുത്തു. ആ കണ്ണീര്‍ വേണ്ട സമയത്ത് വീഴ്തുവാനുള്ള മന:സംയമനവും
കൊടുത്തു.
അത് കൊണ്ടു മകനെ സ്ത്രീയുടെ ഭംഗി അവളുടെ വസ്ത്രത്തില്‍ അല്ല, അവളുടെ ശരീര വടിവില്‍ അല്ല, അല്ലെങ്കില്‍ അവളുടെ മുടി കെട്ടി വയ്ക്കുന്നതില്‍ ഉള്ള ഭംഗിയില്‍ അല്ല.
ഒരു സ്ത്രീയുടെ സൌന്ദര്യം അവളുടെ കണ്ണില്‍ ആണ്, കാരണം
അവളുടെ ഹൃദയത്തിലേക്കുള്ള വാതില്‍ അവളുടെ
കണ്ണുകള്‍ ആണ്. അവിടെയാണ് അവളുടെ
സ്നേഹം കുടികൊള്ളുന്നത്.
Comments