Posts

Showing posts from February, 2014

മസ്തിഷ്ക ചോറ്ച്ച ( Brain drain) : ഇന്ത്യയുടെ ശാപമോ ?.

നമ്മൂടെ നാട്ടിലെ മിടുക്കന്മാരും മിടുക്കികളും വിദേശരാജ്യത്തു പോയി എന്തു കൊണ്ടു ജോലി ചെയ്യുന്നു. പത്തിരുപതു വർഷം മുമ്പു മുതൽ കേട്ടുകൊണ്ടിരിക്കുന്നതാണു. ഐ ഐ റ്റി കളിൽ നിന്നും എൻ ഐ റ്റി കളിൽ നിന്നും പാസായ എഞ്ചിനീയർമാര്‍ അമേരിക്കയിലും നമ്മുടെ സർകാര്‍ മെഡിക്കൽ കൊ ളേജു കളിൽ നിന്നു പാസായ ഡോ ക്ടര്‍മാര്‍ ഇങ്ലണ്ടിലും മറ്റും എന്തു കൊണ്ടു ചേക്കേറുന്നു?. അവർ നമുക്കു വിലപ്പെ ട്ട വിദേശനാണ്യം നേടിത്തരുന്നു എന്നതു നല്ലതു തന്നെ. എന്നാൽ എന്തു കൊണ്ടു അവ രു നമ്മുടെ ഈ എം ശ്രീധരനെയും ഹോമി ഭാഭായെയും വിക്രം സാരാഭായിയെയും പോലെ നമ്മുടെ രാജ്യത്തു തന്നെ ജോലി ചെയ്യുന്നില്ല ? നമ്മൂടെ തന്നെ വിശ്വേശ്വരയ്യയും സി വി രാമനും പൊലെയുള്ളവരു ഇന്നു നമ്മുടെയിടയിൽ എന്തുകൊണ്ടു ഉണ്ടാവുന്നില്ല ?. ചിന്തിക്കേണ്ട വിഷയം തന്നെ.   നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒരു ജോലി കിട്ടാൻ വേണ്ടി ഉള്ളതായി മാത്രം മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ ആണെങ്കില്‍ എങ്ങനെയെങ്കിലും ക്യാമ്പസ് പ്ലെസ്മെന്റില്‍ ഒരു ജോലി തരപ്പെട്ടാല്‍ പരമ സുഖം. വാര്‍ഷിക ശമ്പളം കുറഞ്ഞത് അഞ്ചു ലക്ഷം എങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി, ആസ്വദിക്കാം. മെഡിക്കല്‍ ക...