മസ്തിഷ്ക ചോറ്ച്ച ( Brain drain) : ഇന്ത്യയുടെ ശാപമോ ?.

നമ്മൂടെ നാട്ടിലെ മിടുക്കന്മാരും മിടുക്കികളും വിദേശരാജ്യത്തു പോയി എന്തു കൊണ്ടു ജോലി ചെയ്യുന്നു. പത്തിരുപതു വർഷം മുമ്പു മുതൽ കേട്ടുകൊണ്ടിരിക്കുന്നതാണു. ഐ ഐ റ്റി കളിൽ നിന്നും എൻ ഐ റ്റി കളിൽ നിന്നും പാസായ എഞ്ചിനീയർമാര്‍ അമേരിക്കയിലും നമ്മുടെ സർകാര്‍ മെഡിക്കൽ കൊളേജുകളിൽ നിന്നു പാസായ ഡോക്ടര്‍മാര്‍ ഇങ്ലണ്ടിലും മറ്റും എന്തു കൊണ്ടു ചേക്കേറുന്നു?. അവർ നമുക്കു വിലപ്പെട്ട വിദേശനാണ്യം നേടിത്തരുന്നു എന്നതു നല്ലതു തന്നെ. എന്നാൽ എന്തു കൊണ്ടു അവരു നമ്മുടെ ഈ എം ശ്രീധരനെയും ഹോമി ഭാഭായെയും വിക്രം സാരാഭായിയെയും പോലെ നമ്മുടെ രാജ്യത്തു തന്നെ ജോലി ചെയ്യുന്നില്ല? നമ്മൂടെ തന്നെ വിശ്വേശ്വരയ്യയും സി വി രാമനും പൊലെയുള്ളവരു ഇന്നു നമ്മുടെയിടയിൽ എന്തുകൊണ്ടു ഉണ്ടാവുന്നില്ല?. ചിന്തിക്കേണ്ട വിഷയം തന്നെ. 


നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒരു ജോലി കിട്ടാൻ വേണ്ടി ഉള്ളതായി മാത്രം മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ ആണെങ്കില്‍ എങ്ങനെയെങ്കിലും ക്യാമ്പസ് പ്ലെസ്മെന്റില്‍ ഒരു ജോലി തരപ്പെട്ടാല്‍ പരമ സുഖം. വാര്‍ഷിക ശമ്പളം കുറഞ്ഞത് അഞ്ചു ലക്ഷം എങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി, ആസ്വദിക്കാം. മെഡിക്കല്‍ കോളേജില്‍ ആണെങ്കില്‍ എങ്ങനെയെങ്കിലും പി ജി എടുക്കാതെ മാന്യമായ പ്രതിഫലം കിട്ടുകയില്ല. ഇവിടെ പി ജി അഡ്മിഷന്‍ കിട്ടണമെങ്കില്‍ പ്രവേസന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വേണം അല്ലെങ്കില്‍ പ്രൈവറ്റ് സ്ഥാപനത്തില്‍ ഒരു കോടി വരെ നല്ല സ്പെഷ്യലൈസേഷന് ( റേഡിയോ ഡയഗ്നോസിസ്, പെഡിയാട്രിക്സ് , ജനറല്‍ മെഡിസിന്‍ മുതലായവ) പഗിടി കൊടുക്കണം. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത കച്ചവടക്കാരുടെ കയ്യിൽ നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തിച്ചത്തിന്റെ പരിണത ഫലം ആണിത്.)


അതുകൊണ്ടു തന്നെ ഇന്നത്തെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അവറ്ക്കിഷ്ടപ്പെട്ട ഒരു ജോലി കിട്ടുക എന്നതാണു. അവർ ചെയ്യുന്ന ജോലിയിൽ നിന്നു അവരു പ്രതീക്ഷിക്കുന്നതെന്താണു? ഒന്നാമതായി മാന്യമായ പ്രതിഫലം, (reasonable remuneration).രണ്ടാമതായി ജോലിയിൽ നിന്നുള്ള ത്രുപ്തി (job satisfaction) , മൂന്നാമതായി ചുറ്റുപാടും ഉള്ള ഉയറ്ന്ന ജീവിത നിലവാരം(quality of life) . ഈ മൂന്നും കിട്ടിയാൽ എനിക്കു തോന്നുന്നു നമ്മുടെ കുട്ടികൾ ആരും വിദേശത്തു പോകുകയുണ്ടാവില്ല എന്നു.


ഇപ്പോൾ പല ജോലിയിലും മാന്യമായ പ്രതിഫലം കുറച്ചു പേറ്ക്കെങ്കിലും കിട്ടുന്നുണ്ടു, പ്രത്യേകിച്ചും സറ്ക്കാറ് ജോലിയിലും കമ്പ്യൂട്ടറ് സൊഫ്റ്റ്വെയറ് ജോലിയിലും. പലപ്പോഴും ചില പ്രൈവറ്റ് സ്ഥാപനങ്ങളിൽ തുച്ഛമായ പ്രതിഫലത്തിനു കഴുതകളെപ്പോലെ പണിയെടുക്കേണ്ടി വരുന്നവർ ധാരാളം ഉണ്ടെന്നുള്ള വസ്തുത മറക്കുന്നില്ല. എന്നാലും കൊച്ചു മിടുക്കന്മാരും മിടുക്കികളും നല്ല ജോലി നേടിയെടുക്കുന്നുണ്ട്. എങ്കിലും മറ്റു രണ്ടു കാര്യത്തിലും നാം വളരെയധികം പുറകിൽ ആണു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പല സ്ഥാപനങ്ങളിലും അനാവശ്യമായ  രാഷ്ട്രീയ ഇടപെടൽ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും പലറ്ക്കും സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയുന്നില്ല. ഒരു ഡോക്ടറ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തന്റെ ജോലി ചെയ്യുമ്പോൾ പോലും വിവിധ തരം ആൾക്കാറ് അവരുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നു എന്നു പലർക്കും അറിയാം. പഞ്ചായത്തു മെംബർ മുതൽ പ്രാദേശിക രാഷ്ട്രീയക്കാർ വരെ പലപ്പോഴും അവരെ ശല്യപ്പെടുത്തുന്നു. എം എൽ ഏ യും മന്ത്രിമാരെയും സ്വാധീനിച്ചു സ്ഥലം മാറ്റ ഭീഷണിയുമായി ഇവര്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുപോലെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും കൂട്ടുനിൽക്കാതെ എത്ര നാൾ ഇവിടെ ഒരാൾക്കു ജോലി ചെയ്യാൻ കഴിയും? അതിനെ എതിറ്ക്കുന്ന വളരെ കുറച്ചു ആൾക്കാറ്ക്കു മാത്രമേ ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുന്നുള്ളൂ. അവരും ക്രമേണ അഴിമതിക്കാറ് ആകുന്നു, അല്ലെങ്കിൽ സ്വയം മടുത്തു പുറത്തു പോകുന്നു. രണ്ടാമതു നമ്മുടെ ചുറ്റുപാടുകൾ . മാലിന്യ കൂമ്പാരങ്ങൾ ആയിക്കൊണ്ടിരിക്കുന്നു. നമ്മുടെ ചുറ്റും നിറയുന്നു. കൊതുകിന്റെ ആക്രമണത്തിലും വിഷവാതകങ്ങൾ ശ്വസിച്ചും നമ്മൂടെ നാട്ടിലെ ആൾക്കാർക്കു പണ്ടൊന്നും ഇല്ലാത്ത രോഗങ്ങൾ വന്നു വിഷമിക്കുന്നു. ശുദ്ധമായ വെള്ളം പോലും കുടിക്കാനില്ല. ഇന്ത്യയിലെ 40% വീടുകളിൽ കക്കൂസുകൾ പോലും ഇല്ല എന്നടുത്തു വായിച്ചു. ഇതൊക്കെ മാറാന്‍ ഓരോ പദ്ധതിയിലും കോടികള്‍ വകകൊള്ളിക്കുന്നു വെങ്കിലും സ്ഥിതി മെച്ചപ്പെടുന്നില്ല. കോടികള്‍ ആരുടെയൊക്കെയോ കീശകളില്‍ എത്തുന്നു എന്ന് മാത്രം. ജീവിത ദൈറ്ഘ്യം കൂടിയാലും ജീവിതത്തിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടു തന്നെയാണിരിക്കുന്നതു. മരുന്നുകൾ കഴിച്ചു രോഗത്തെ നിയന്ത്രിച്ച്ചു 80 വയസ്സുവരെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിൽ പലരും ജീവിക്കുന്നു. 



ഇനി ജോലി വേണ്ട സ്വയം തൊഴിൽ ചെയ്യാം എന്നു ചിലരെങ്കിലും തീരുമാനിച്ചാൽ പോലും സാഹചര്യം പലപ്പോഴും അനുകൂലമല്ല. എങ്ങനെയെങ്കിലും കടം വാങ്ങിയും മറ്റും ഉണ്ടാക്കിയ മൂലധനം മുതൽ മുടക്കിയാൽ അയാള്‍ ഒരു സുപ്രഭാതത്തില്‍ മുതലാളിയായി, വര്‍ഗ സമരത്തില്‍ അവനു മുടക്കിയ മുതല്‍ പോലും തിരിച്ചു കിട്ടും എന്നുറപ്പില്ല. പലരും ഒന്നോ രണ്ടോ വറ്ഷം കഴിഞ്ഞു പരാജിതരായി പുറത്തുപോയി  ജോലി തേടുന്നു. ഇതിനൊക്കെ ഒരവസാനം എന്നുണ്ടാവും. കമ്മ്യുണിസ്റ്റ് രാജ്യമായിരുന്ന ചൈനയില്‍ പോലും തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയുടെ പല മടങ്ങ് ഇവിടെ കിട്ടിയിട്ടും ആള്‍ക്കാര്‍ക്ക് തൃപ്തിയില്ല. പണിയെടുപ്പിക്കുന്നവനെ വെറുപ്പിച്ചു എങ്ങനെയെങ്കിലും സമയം തികച്ചു ഒപ്പിച്ചു പോകാനാണ് മിക്ക ചെരുപ്പക്കാരുടെയും ശ്രമം.ജോലിയില്‍ ആത്മാര്‍ഥത ഇല്ല എന്നതുപോരാതെ പലപ്പോഴും ജോലിയുടെ ഗുണ നിലവാരം പരിതാപകരമായി തീരുന്നു. വിദേശത്ത് പോയാല്‍ ഏതാനും ദിവസം കഴിഞ്ഞു പറഞ്ഞു വിടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഇത്തരം പരിപാടി നടക്കുകയില്ല. ഇവിടെയാണെങ്കില്‍ കൊടിയും പിടിച്ചു സത്യാഗ്രഹം നടത്താന്‍ കൂടെ പാര്‍ട്ടിക്കാരും ഉണ്ടാവും. 




ചുരുക്കത്തില്‍ മസ്തിഷ്ക ചോർച്ചയെപ്പറ്റി വിലപിക്കുന്നവരോടു ഒരു വാക്കു. നമ്മുടെ കുട്ടികൾക്കു നമ്മുടെ നാട്ടിൽ ജോലി ചെയ്തു ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ നമുക്കു കഴിയണം. അമേരിക്കയിൽ പല സിലിക്കന്‍ വാലിയിലും നാസായിലും മറ്റു വ്യവസായങ്ങ്ങ്ങളിലും നമ്മുടെ ഇന്ത്യക്കാര്‍ സ്തുത്യര്‍ഹമായി ജോലി ചെയ്യുന്നു. അവരില്‍ നല്ലൊരു ഭാഗം തിരിച്ചു നാട്ടില്‍ വന്നു ജോലി ചെയ്യാന്‍ താല്പര്യം ഉള്ളവരാണ്. അവരെ തിരിച്ചു കൊണ്ടുവരാൻ എന്തേ നമുക്കു കഴിയുന്നില്ല? അവറ്ക്കു നമ്മുടെ നാട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാൻ നമ്മിലോരോരുത്തരും പ്രത്യേകിച്ചു നമ്മുടെ നേതാക്കന്മാര്‍ ശ്രമിക്കണം അല്ലാതെ നമ്മുടെ നേതാക്കന്മാരില്‍ പലരും ചെയ്യുന്നതുപോലെ തങ്ങളുടെ മക്കളെയും അമേരിക്കയിലേക്കൊ ബ്രിട്ടനിലേക്കൊ അയക്കുകയല്ല. പിന്നെ ഇന്ന് ലോകം ഒരൊറ്റ രാഷ്ട്രമായത് പോലെയാണ്. വാര്‍ത്താ വിനിമയത്തിലും യാത്രാ സൌകര്യത്തിലും ഉണ്ടായ വളര്ച്ച മനുഷ്യര്‍ ഒരു ലോക രാഷ്ട്രം എന്ന നിലയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.കഴിവുള്ളവന്‍ അവസരം തേടി എവിടെയും പോകും, അവരെ ഭള്ളു പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യന്‍ മൌലികമായി സ്വാര്‍ത്ഥരാണ് അവവനവന്റെ കഴിവുപയോഗിച്ച് സ്വയം മുന്നോട്ടുപോകാന്‍ അവന്‍ ശ്രമിക്കും,തീര്ച്ച 
ഇവിടത്തെ സാഹചര്യങ്ങള്‍ മാറിയില്ലെങ്കില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ അയക്കുന്ന ഡോളറും പൌണ്ടും റിയാലും ദിനാറും വാങ്ങി മിണ്ടാതിരിക്കുകയേ നമുക്ക്നിവൃത്തിയുള്ളൂ.

Comments

നമുക്കിന്നും ജോലി നൽകാൻ പാകത്തിനുള്ള നല്ല കമ്പനികൾ വാർത്തെടുക്കാൻ കഴിയുന്നില്ലാ എന്നതിന്റെ വാസ്തവമാണ് കൂടി വരുന്ന പ്രവാസികളുടെ എണ്ണം,,,,,,,,,,,,,,,,,,,,,,,,,,,,,,,
വില കൂടിയ സ്ഥലത്ത് ഉത്പന്നം വില്‍ക്കുന്നതാണ് ഈ രഹസ്യം. നമുക്ക് വില്‍ക്കാന്‍ അദ്ധ്വാനശക്തി മാത്രമല്ലേയുള്ളു!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി