Posts

Showing posts from March, 2014

കുട്ടനാട്ടിലെ ഗതാഗതം : രണ്ടു : യന്ത്ര ബോട്ടുകൾ

Image
വള്ളങ്ങളിൽ ഉള്ള യാത്ര സുഖകരമാണെങ്കിലും പ്രധാന അസൌകര്യം വളരെ മെല്ലെയേ പോകാൻ കഴിയൂ എന്നതാണു . ആദ്യകാലത്തു വള്ളങ്ങൾ തുഴയോ കഴുക്കോൽ കൊ ണ്ടു ഊന്നിയോ ആണു മുന്നോട്ടു പൊയിരുന്നതു . കഴുക്കോ ൽ കൊണ്ടു ഊന്നിപ്പോകണമെങ്കിൽ ആഴം കുറവായിരിക്കണം . വയലിൽ കൂടി പോകുമ്പോഴേ കഴുക്കോൽ കൊണ്ടു പ്രയോജനം ഉള്ളൂ . പുഴയിലും കായലിലും തുഴ തന്നെ ശരണം . ക്രമേണ ഔട് ബോറ്ഡ് മരൈൻ എഞ്ചിൻ ഉപയോഗിച്ചു വള്ളത്തിന്റെ   വശത്തു പിടിപ്പിച്ചു പ്രൊപ്പെ ല്ലറ് കറക്കി വെള്ളം പുറകോട്ടു തള്ളുമ്പോൾ വള്ളം വേഗത്തിൽ മുന്നോട്ടു നീങ്ങും . ഇങ്ങനെ വേഗത കൂട്ടാൻ കഴിഞ്ഞു എങ്കിലും   തുറന്ന വ ള്ളം   ആകുമ്പോൾ മഴക്കാലത്തു ഉപയോഗം കുറയും , കെട്ടിട നിറ്മ്മാണസാധനങ്ങൾ നനഞ്ഞു ചീത്തയാകുന്നതും സാധാരണയായിരുന്നു . അതു കൊണ്ടു ചിലവു കൂടുതൽ ആണെങ്കിലും ആൾക്കാറ്കു യന്ത്രനിയന്ത്രിത ബോട്ടുകളോടായിരുന്നു പ്രിയം . ബോട്ടുകൾ പലവിധം , സ്വകാര്യവ്യക്തികളുടെ ചെറിയ കനാൽ ബോട്ടുകൾ , കെട്ടുവള്ളം വലിക്കുന്ന റ്റഗ്ഗുകൾ , യാത്രക്കാരെ കൊണ്ടു പോകുന്ന   യാത്രാബോട്ടുകൾ , ഇന്നത്തെ ടൂ റിസ്റ്റുകൾക്കു വേണ്ടിയുള്ള ഹൌ സ്ബോട്ട...

കുട്ടനാട്ടിലെ ഗതാഗതം അല്പം ചരിത്രം – ഭാഗം 1: വള്ളങ്ങൾ

Image
ഒരു കാലത്തു തികച്ചും വെള്ളക്കുഴി ആയിരുന്ന കുട്ടനാട്ടിൽ റോഡുകൾ അപൂറ്വം ആയിരുന്നു . . ഞങ്ങളുടെ ചെറുപ്പകാലത്തു വള്ള മോ ചെറിയ ബോട്ടോ ആയിരുന്നു  ഗ താഗതത്തിനുപയോഗിച്ചിരുന്നതു . സാധനങ്ങൾ കയറ്റി ഇറക്കാൻ വലിയ കെട്ടുവള്ളങ്ങൾ ഉണ്ടായിരുന്നു . എന്നാൽ ഇന്നു തലങ്ങും വിലങ്ങും റോഡുകൾ ആയി , റോഡുകൾ വഴി കാറിലോ ബസ്സിലോ എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങൾ അത്യപൂറ്വം ആയിക്കഴിഞ്ഞു . ആദ്യകാ ലത്തു മരങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടം ആക്കി ആൾക്കാർ പുഴയുടെ അക്കരഇക്കരെ പോയിരുന്നു .                                                                                               പിന്നീടു ചതുരത്തിൽ ഉണ്ടാക്കിയ പെട്ടികൾ കയറുകെട്ടി അക്കര ഇക്കര വലിച്ചു കൊണ്ടു   ചെറിയ തോടുകൾ താണ്ടിയിരുന്നു . പിന്നീടാണു വള്ളങ്ങൾ വന്നതു . വള്ളങ്ങൾ പലവ...