കുട്ടനാട്ടിലെ ഗതാഗതം : രണ്ടു : യന്ത്ര ബോട്ടുകൾ
വള്ളങ്ങളിൽ ഉള്ള യാത്ര സുഖകരമാണെങ്കിലും പ്രധാന അസൌകര്യം വളരെ മെല്ലെയേ പോകാൻ കഴിയൂ എന്നതാണു. ആദ്യകാലത്തു വള്ളങ്ങൾ തുഴയോ കഴുക്കോൽ കൊണ്ടു ഊന്നിയോ ആണു മുന്നോട്ടു പൊയിരുന്നതു. കഴുക്കോൽ കൊണ്ടു ഊന്നിപ്പോകണമെങ്കിൽ ആഴം കുറവായിരിക്കണം. വയലിൽ കൂടി പോകുമ്പോഴേ കഴുക്കോൽ
കൊണ്ടു പ്രയോജനം ഉള്ളൂ. പുഴയിലും കായലിലും തുഴ തന്നെ ശരണം.
ക്രമേണ ഔട് ബോറ്ഡ് മരൈൻ എഞ്ചിൻ ഉപയോഗിച്ചു വള്ളത്തിന്റെ വശത്തു
പിടിപ്പിച്ചു പ്രൊപ്പെല്ലറ്
കറക്കി വെള്ളം പുറകോട്ടു തള്ളുമ്പോൾ വള്ളം വേഗത്തിൽ മുന്നോട്ടു നീങ്ങും. ഇങ്ങനെ വേഗത കൂട്ടാൻ കഴിഞ്ഞു എങ്കിലും തുറന്ന വള്ളം ആകുമ്പോൾ മഴക്കാലത്തു ഉപയോഗം കുറയും, കെട്ടിട നിറ്മ്മാണസാധനങ്ങൾ നനഞ്ഞു ചീത്തയാകുന്നതും സാധാരണയായിരുന്നു. അതു കൊണ്ടു ചിലവു കൂടുതൽ ആണെങ്കിലും ആൾക്കാറ്കു യന്ത്രനിയന്ത്രിത ബോട്ടുകളോടായിരുന്നു പ്രിയം. ബോട്ടുകൾ പലവിധം , സ്വകാര്യവ്യക്തികളുടെ ചെറിയ കനാൽ ബോട്ടുകൾ, കെട്ടുവള്ളം വലിക്കുന്ന റ്റഗ്ഗുകൾ, യാത്രക്കാരെ കൊണ്ടു പോകുന്ന യാത്രാബോട്ടുകൾ, ഇന്നത്തെ ടൂറിസ്റ്റുകൾക്കു വേണ്ടിയുള്ള ഹൌസ്ബോട്ടുകൾ , ഏതാനും ആൾക്കാരെ മാത്രം വഹിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടുകൾ
എന്നിങ്ങനെ.
കനാൽ ബോട്ടുകൾ; ധനികരായ പലറ്ക്കും സ്വന്താവശ്യത്തിനായി കനാൽ ബോട്ടുകൾ ഉണ്ടാക്കിയിരുന്നു. പുഴയിൽ കൂടിയും ചേരിയ തോടുകളിൽ കൂടിയും പോകാം എന്നതാണു ഗുണം. ഒരു കുടുംബത്തിനു മാത്രം യാത്ര ചെയ്യാവുന്നതുമുതൽ 15-- -20 പേർക്കുവരെ യാത്ര ചെയ്യാവുന്ന തരം കനാൽ ബോട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ ആൾക്കാരെ കയറ്റുന്ന ബോട്ടുകൾ
കല്യാണത്തിനും മറ്റും വാടകയ്ക്കു എടുക്കാറുണ്ടായിരുന്നു. ഇത്തരം ബോട്ടുകളുടെ മുകളിൽ കയറി ഇരിക്കുന്നതു ആശാസ്യമല്ല, അപകടം ക്ഷണിച്ചു വരുത്തുന്നതാണു. രണ്ടു ഭാഗത്തു നിന്നും ചുറ്റും ഉള്ള കാഴ്ച ബോട്ടിനകത്തു ഇരുന്നു തന്നെ കാണാം. മുൻപിലെ മുറിയിൽ എഞ്ചിൻ ഡ്രൈവറും പിൻപിൽ യാത്രക്കാരും ഇരിക്കുന്നു. ഏറ്റവും പുറകിൽ ചെറിയ തോതിൽ മൂത്രവിസർജനത്തിനുള്ള സൌകര്യവും ഉണ്ടാവും. ടാക്സി കാറുകൾ പോലെ വാടകയ്ക്കു കിട്ടുമെന്നുള്ളതു പലറ്ക്കും ഇതു ഉപകാരപ്രദമായിരുന്നു, കല്യാണആവശ്യങ്ങൾക്കും അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റും ഇവ പ്രയോജനകരം ആയിരുന്നു. .
യാത്രാ ബോട്ടുകൾ : നാല്പതുകൾ മുതൽ തന്നെ കുട്ടനാട്ടിലെ ഒരേ ഒരു യാത്രാ മാറ്ഗം ബോട്ടുകൾ ആയിരുന്നു. ആലപ്പുഴ നിന്നു ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ചെങ്ങന്നൂരിനും
കൊല്ലത്തിനും എറണാകുളത്തിനും എല്ലാം ബോട്ടുകൾ ഇടയ്ക്കിടയ്ക്കു ഓടിക്കൊണ്ടിരുന്നു. കുട്ടികൾക്കു സ്കൂളിൽ പോകാനും ദൂരെ ജോലി ചെയ്യുന്നവറ്ക്കു ജോലിസ്ഥലത്തേക്കും ഈ ബോട്ടുകൾ ഉപകാരമായിരുന്നു. പ്രത്യേക വസരങ്ങളിൽ പട്ടണത്തിൽ പോയി സാധനങ്ങൾ വാങ്ങാനും ഇതു തന്നെ മാറ്ഗം. ചെറിയ അളവിൽ കൊപ്ര, കുരുമുളകു, ഏലം മുതലായ മലഞ്ചരക്കുകളും ബോട്ടിൽ കൊല്ലത്തും എറണാകുളത്തും ബോട്ടു വഴി എത്തിച്ചിരുന്നു. ഞാൻ മിക്കപ്പോഴും മങ്കൊമ്പിൽ നിന്നു കൊല്ലത്തേക്കു
റ്റി കെ എമ്മിൽ പഠിക്കുമ്പോൾ രാത്രി ബോട്ടിൽ കൊല്ലത്തിനു പോയിരുന്നു. ആ ബോട്ടിൽ യാത്രക്കാരെക്കാൾ കൂടുതൽ
സിലോണിലേക്കു കയറ്റി അയക്കുന്ന കോഴിമുട്ട ആയിരുന്നു. വൈക്കോൽ
നിറച്ചു കൊഴി മുട്ട ഒന്നും പൊട്ടാതെ ഭംഗിയായി പാക്കു ചെയ്താണു കോഴിമുട്ട അയച്ചിരുന്നതു. സാധനങ്ങൾ മാത്രം കൊണ്ടു പോകുന്ന ചരക്കു ബോട്ടുകളും ഉണ്ടായിരുന്നു. പ്രൈവറ്റ് ബോട്ടുകളായിരുന്നു ഞങ്ങളുടെ ചെറുപ്പകാലത്തു. പുഞ്ചിരി, വേണാട് എന്നിവ പ്രസിദ്ധ കമ്പനികൾക്കു 30- 40 ബോട്ടുകൾ വരെ ഉണ്ടായിരുന്നു. പക്ഷേ പല സ്ഥലത്തും റോഡുകൾ വന്നപ്പോൾ യാത്രക്കാരു കുറഞ്ഞു, വ്യവസായം ലാഭകരമല്ലാതായപ്പോൽ പ്രൈവറ്റ് കമ്പനികൾ ബോട്ടുകൾ ഓടിക്കുന്നില്ല എന്നു തീരുമാനിച്ചു. ആയിരക്കണക്കിനുള്ള ബോട്ടു ജീവനക്കാരെ സംരക്ഷിക്കാൻ വ്യവസായ മന്ത്രിയായിരുന്ന റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തി ഒരു കൊറ്പൊറെഷൻ സ്ഥാപിച്ചു. 1958 ൽ ആണെന്നു തോന്നുന്നു സ്റ്റെയ്റ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോറ്ട്ട് കോർപൊറെഷൻ പ്രവറ്ത്തനം തുടങ്ങിയതു. കെ എസ് ആറ് റ്റി സി യുടെ മാത്രുകയിൽ. മുപ്പതും അതിലധികവും വർഷം ജോലി ചെയ്ത പാവങ്ങളുടെ പി എഫും ഗ്രാറ്റുവിറ്റിയുമൊക്കെ ഈ കോർപൊറെഷനിലെ ഷെയറ് ആക്കി മാറ്റി, 51% സർക്കാരിനും 49% തൊഴിലാളിക്കും പങ്കാളിത്വത്തിൽ ബോട്ടു സെർവീസുകൾ തുടറ്ന്നു. ലാഭകരമല്ലാത്ത നീണ്ട സെർവീസുകൾ നിറ്ത്തലാക്കി. എന്നിട്ടും ഇന്നത്തെ കെ എസ് ആർ റ്റി സിയെപ്പോലെ നഷ്ടം വറ്ദ്ധിച്ചു കൊണ്ടിരുന്നു. ആദ്യത്തെ കമ്മ്യൂനിസ്റ്റ് മന്ത്രിസഭ ഉണ്ടാക്കിയ കൊറ്പൊറെഷൻ അവസാനം പാപ്പരായി ലിക്വിഡെറ്റ് ചെയ്യപ്പെട്ടു. പാവം ജോലിക്കാരുടെ ജീവിത സമ്പാദ്യം മുഴുവൻ ഒരു രൂപയ്ക്കു എട്ടോ പത്തോ പൈസ വെച്ചു തിരിച്ചു വാങ്ങി 50 വയസ്സു കഴിഞ്ഞവറരു പിരിഞ്ഞു പൊയ്ക്കൊള്ളാൻ കോടതി നിയമിച്ച റിസീവറ് ഉത്തരവായി. 1968 ൽ കെ എസ് ആറ് റ്റി സി പോലെ സ്റ്റെയ്റ്റ് വാട്ടറ് ട്രാൻസ്പോർട്ട് കോറ്പൊറെഷൻ നിലവിൽ വന്നു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ അതാണു ഇന്നും നില നിൽക്കുന്ന സെർവീസ് ബോട്ടുകൾ.
സ്പീഡ് ബോട്ടുകൾ : ഇപ്പോൾ ചില പോലീസ് സ്ട്ടേഷനുകൾക്കു സ്പീഡ് ബോട്ടുകൾ
അനുവദിച്ചിട്ടുണ്ടു, ക്രമസമാധാനം നിലനിറുത്താൻ വേഗത്തിൽ പ്രശ്നസ്ഥലത്തെത്താൻ. സധാരണ കനാൽ ബോട്ടുകളാണു പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ ആപ്പീസുകൾക്കും കുട്ടനാട്ടിൽ ഉള്ളതു. പ്രത്യേക വസരങ്ങളിൽ മാത്രം ഉപയോഗിക്കാനാണു ഈ സ്പീഡ് ബോട്ടുകൾ
.
ഹൌസ് ബോട്ടുകൾ: കാശ്മീരിലെ ഹൌസ്ബോട്ടുകളുടെ മാത്രുകയിൽ വലിയ
കെട്ടുവള്ളങ്ങൾ കൂട്ടി ഘടിപ്പിച്ചാണു ഹൌസ്ബോട്ടുകൾ നിറ്മിക്കുന്നതു. ഹൌസ്ബോട്ടുകളിൽ
വലിപ്പത്തിനനുസരിച്ചു ഒന്നോ രണ്ടൊ കുടുംബങ്ങൾക്കു ഒഴുകിനടക്കുന്ന
ഹോട്ടൽ പോലെ താമസിക്കാം. നല്ല കുട്ടനാടൻ ഭക്ഷണവും കിട്ടും.കിടന്നുറങ്ങാൻ കിടക്കയും മലമൂത്ര വിസറ്ജനത്തിനു റ്റൊയ്ലെറ്റും എല്ലാം ഇതിൽ
ഉണ്ടാവും. വിദേശ റ്റൂറിസ്റ്റുകളെ
ഉദ്ദേശിച്ചുണ്ടാക്കിയതാണിവയിൽ
എല്ലാം. അതുകൊണ്ടു നമ്മുടെ നാട്ടുകാറ്ക്കു പ്രതിദിന വാടക അല്പം
കൂടുതൽ ആയി തോന്നാം . സ്റ്റാറ് ഹോട്ടലിലെ നിരക്കാണു മിക്കതിലും,
ദിവസേന 3000 മുതൽ മുകളിലേക്കു സൌകര്യങ്ങൾ അനുസരിച്ചു.
വിദേശ്രാജ്യങ്ങളിൽ നിന്നും വടക്കെ ഇന്ത്യയിൽ നിന്നും ധാരാളം ആൾക്കാർ ഹൌസ് ബോട്ടുകളിൽ
കുട്ടനാടിലെ കായൽ കാണാൻ വരാറുണ്ടു. കരിമീൻ പൊള്ളിച്ചതും കൊഞ്ചു
പൊരിച്ചതും കപ്പയും മീനും എല്ലാം തനി നാടൻ വിഭവങ്ങ്ഗൾ
രുചികരമായി പാകം ചെയ്തു ഹൌസ്ബോട്ടിൽ
കൊടുക്കുന്നു. ഇറ്റെർനെറ്റു വഴി ബുക്കു ചെയ്യുകയും ആവാം.
രാത്രികാലങ്ങളിൽ ഹൌസ് ബോട്ടുകൾ ഒഴുകി നടക്കാൻ അനുവാദം ഇല്ല. നാട്ടുകാറ്ക്കു ധന സമ്പാദനത്തിനു നല്ലൊരു മാറ്ഗം ആണെങ്കിലും ഈ ഹൌസ് ബോട്ടുകളുടെ
എണ്ണം വർദ്ധിച്ചതോടു കൂടി അവയിൽ നിന്നു
പുഴയിലേക്കും കായലിലേക്കും തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും വിസറ്ജ്യ വസ്തുക്കളും
കുട്ടനാട്ടിലെ വെള്ളം മലിനമാക്കുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നു.
Comments
ആശംസകൾ....