ഒരു മഹാനായ കലാകാരന്‍ കോഴിക്കോട്ട് - കോട്ടക്കല്‍ ശശിധരന്‍
കോട്ടക്കല്‍ ശശിധരന്‍ എന്ന കഥകളി നടന്‍ ഇന്ന് ( മെയ് 12 ) കോഴിക്കോട് കേശവ മേനോന്‍ ഹാളില്‍ ഏതാണ്ട് 32 മിനിട്ട് കൊണ്ടു ശ്രീകൃഷ്ണ ചരിതം മറ്റാരുടെയും സഹായമില്ലാതെ (നേരത്തെ റെക്കോര്‍ഡ് ച്യ്ത സംഗീതവും മേളവും ഒഴികെ) അവതരിപ്പിച്ചു. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ , ബാല്യകാലം , പൂതനയുമായുള്ള കൂടിക്കാഴ്ച , കാളിയ മര്‍ദ്ദനം , ഗോപസ്ത്രീകളുടെ വസ്ത്രാക്ഷേപം , ദ്രൌപദിയ്ക്ക് വസ്ത്രം നല്‍കുന്ന അവസരം , കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നത് , അവസാനം ഭീമസേനന്റെ കയ്യാല്‍ ദുശാസനന്റെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദ്രൌപദിയുടെ പ്രതിജ്ഞാ പാലനവും വരെയുള്ള രംഗങ്ങള്‍ തനിച്ചു തന്നെ അദ്ദേഹം അയത്ന ലളിതമായി അവതരിപ്പിച്ചു. അതിനു ശേഷം മറ്റൊരു ഇരുപതു മിനുട്ടില്‍ ഗംഭീരമായി നവരസങ്ങള്‍ ശ്രീരാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ കൂടിയും അവതരിപ്പിച്ചു. സീതയുമായി ഇരിക്കുമ്പോള്‍ ശ്രുംഗാരം, ഇന്ദ്രപുത്രന്‍ ജയന്തന്‍ സീതയെ കാക്കയുടെ രൂപത്തില്‍ വന്നു ശല്യപ്പെടുത്ത്തിയപ്പോള്‍ തൃണം അമ്പായി അയച്ചു അയാള്‍ രക്ഷ തേടി മൂന്നു ലോകവും അലഞ്ഞു നടന്നു അവസാനം സ്വന്തം കാല്‍ക്കല്‍ വന്നു വീണപ്പോള്‍ ഹാസ്...