എന്താണ് ജീവിതം ? രാമകൃഷ്ണ പരമഹംസനും വിവേകാനന്ദനുമായുള്ള അപൂര്‍വ സംഭാഷണം
വിവേകാനന്ദന്‍: ഗുരുജി, എനിക്ക് തീരെ സമയം കിട്ടുന്നില്ല, ജീവിതം വല്ലാതെ തിരക്ക് പിടിച്ചതായി തോന്നുന്നു.ഞാനെന്താണ് ചെയ്യുക? രാമകൃഷ്ണ പരമ ഹംസന്‍ : പ്രവര്‍ത്തനം നിന്നെ തിരക്ക് പിടിച്ചവനാക്കുന്നു, എന്തെങ്കിലും നിര്‍മ്മിച്ചാല്‍ നീ സ്വതന്ത്രനാകുന്നു. വിവേ: ജീവിതം വളരെ ദുര്‍ഘടം പിടിച്ചതും സന്കീര്‍ണവുമായി തോന്നുന്നു, രാമ: ജീവിതത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കാതിരിക്കുക, അത് കൊണ്ടാണ് ജീവതം സന്കീര്‍ണമാവുന്നത് ജീവിതം ജീവിക്കുവാനുള്ളതാണ് .. വിവേ: എന്താണ് നമ്മള്‍ ഇപ്പോഴും ദുഖിതരാകുന്നത് ? രാമ: മകനെ, വെറുതെ വിഷമിക്കുക എന്നുള്ളത് നിന്റെ ശീലമായിരിക്കുന്നു. അത് കൊണ്ടാണ് നീ ദു:ഖിതനാകുന്നത്. വിവേ: നല്ല ആളുകള്‍ക്കെപ്പോഴും വിഷമങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളോ ഗുരോ ? രാമ: ഉരസി മിനുസപ്പെടുതാതെ വജ്രം ഉണ്ടാവുകയില്ല, സ്വര്‍ണം ശുദ്ധീകരിക്കാന്‍ അഗ്നി അത്യാവശ്യമാണ്. നല്ല ആള്‍ക്കാര്‍ പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നു, പക്ഷെ അവര്‍ വിഷമിക്കുന്നില്ല. അനുഭവത്തില്‍ കൂടി അവരുടെ ജീവിതം കൂടുതല്‍ മധുരിക്കുന്നതാവുന്നു, കയ്പെരിയതല്ല. വിവേ: അപ്പോള്‍ അത്തരം തിക്താനുഭവങ്ങള്‍ പ്രയോജനകര...