എന്താണ് ജീവിതം ? രാമകൃഷ്ണ പരമഹംസനും വിവേകാനന്ദനുമായുള്ള അപൂര്‍വ സംഭാഷണം

വിവേകാനന്ദന്‍: ഗുരുജി, എനിക്ക് തീരെ സമയം കിട്ടുന്നില്ല, ജീവിതം വല്ലാതെ തിരക്ക് പിടിച്ചതായി തോന്നുന്നു.ഞാനെന്താണ് ചെയ്യുക?
രാമകൃഷ്ണ പരമ ഹംസന്‍ : പ്രവര്‍ത്തനം നിന്നെ തിരക്ക് പിടിച്ചവനാക്കുന്നു, എന്തെങ്കിലും നിര്‍മ്മിച്ചാല്‍  നീ സ്വതന്ത്രനാകുന്നു.

വിവേ: ജീവിതം വളരെ ദുര്‍ഘടം പിടിച്ചതും സന്കീര്‍ണവുമായി തോന്നുന്നു,
രാമ: ജീവിതത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കാതിരിക്കുക, അത് കൊണ്ടാണ് ജീവതം സന്കീര്‍ണമാവുന്നത്  ജീവിതം ജീവിക്കുവാനുള്ളതാണ് ..

വിവേ: എന്താണ് നമ്മള്‍ ഇപ്പോഴും ദുഖിതരാകുന്നത് ?
രാമ: മകനെ,  വെറുതെ വിഷമിക്കുക എന്നുള്ളത് നിന്റെ ശീലമായിരിക്കുന്നു. അത് കൊണ്ടാണ് നീ ദു:ഖിതനാകുന്നത്.
വിവേ: നല്ല ആളുകള്‍ക്കെപ്പോഴും വിഷമങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളോ  ഗുരോ ?
രാമ: ഉരസി മിനുസപ്പെടുതാതെ വജ്രം ഉണ്ടാവുകയില്ല, സ്വര്‍ണം ശുദ്ധീകരിക്കാന്‍ അഗ്നി അത്യാവശ്യമാണ്. നല്ല ആള്‍ക്കാര്‍ പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നു, പക്ഷെ അവര്‍ വിഷമിക്കുന്നില്ല. അനുഭവത്തില്‍ കൂടി അവരുടെ ജീവിതം കൂടുതല്‍ മധുരിക്കുന്നതാവുന്നു, കയ്പെരിയതല്ല. 

വിവേ: അപ്പോള്‍ അത്തരം തിക്താനുഭവങ്ങള്‍ പ്രയോജനകരമാണ് ?
രാമ: തീര്‍ച്ചയായും,എല്ലാ അര്‍ത്ഥത്തിലും അനുഭവങ്ങള്‍ ഏറ്റവും നല്ല അദ്ധ്യാപകനാണ്, ആദ്യം അത് നമ്മെ പരീക്ഷിക്കുന്നു, പിന്നീട് നമ്മെ പഠിപ്പിക്കുന്നു.

വിവേ: അസംഖ്യം പ്രശ്നങ്ങള്‍, എങ്ങോട്ടാണ് പോകുന്നത് എന്ന് തന്നെ അറിയുന്നില്ല.
രാമ: നീ പുറത്തേക്കു നോക്കിയാല്‍ നിനക്കെങ്ങോട്ടാണ് പോകുന്നതെന്നറിയില്ല, നിന്നിലേക്ക്‌ നോക്കൂ. കണ്ണിനു കാഴ്ച ഉണ്ട്, പക്ഷെ മനസിന്‌ വഴി കാണിക്കാന്‍ കഴിയും.

വിവേ: പരാജയം കൂടുതല്‍ വേദനാ ജനകമല്ലേ, തെറ്റായ വഴിയില്‍ കൂടി നീങ്ങെണ്ടി വരുമ്പോള്‍
രാമ: വിജയം മറ്റുള്ളവര്‍ തീരുമാനിക്കുന്നു,  തൃപ്തി നീ തന്നെയാണ് തീരുമാനിക്കുന്നത്

വിവേ: വിഷമഘട്ടങ്ങളില്‍ എങ്ങനെയാണ് ഉത്സാഹം നിലനിറുത്തുന്നത് ?
രാമ: എല്ലായ്പ്പോഴും എന്ത് നേടിയെന്നു നോക്കുക, എത്ര കൂടി നെടാനുണ്ടെന്നല്ല നോക്കേണ്ടത് നിനക്ക് കിട്ടിയ അനുഗ്രഹങ്ങളെ നോക്കുക, കിട്ടാത്തതിനെയല്ല.

വിവേ: ആള്ക്കാരെപ്പറ്റി അങ്ങയെ അത്ഭുതപ്പെടുത്തുന്നതെന്താണ് ?
രാമ: അവര്‍ക്ക് വിഷമം ഉണ്ടാകുമ്പോള്‍ ചോദിക്കുന്നു എന്താ എനിക്ക് മാത്രം? , അവര്‍ക്ക് ഐശ്വര്യം ഉണ്ടാകുംപോഴോ അവര്‍ ഒരിക്കലും ചോദിക്കുകയില്ല   എന്തെ എനിക്ക് മാത്രം?

വിവേ: ഗുരുജി, എന്റെ ജീവിതം ധന്യമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?
രാമ: നിന്റെ ഭൂത കാലത്തേ  കുറ്റബോധം ഇല്ലാതെ കാണുക, നിന്റെ വര്‍ത്തമാന കാലത്തെ ആത്മ വിശാസത്തോറെ നേരിടുക, ഭാവിയെപ്പറ്റി ഓര്‍ത്തു ഭയപ്പെടാതിരിക്കുക.

വിവേ: ഗുരുജി ഒരു ചോദ്യം കൂടി. എന്റെ പ്രാര്‍ഥനകള്‍ ഒരിക്കലും കേള്‍ക്കപ്പെടുന്നില്ല എന്നെനിക്കു തോന്നുന്നു.
രാമ: ഒരു പ്രാര്‍ഥനകളും കേള്‍ക്കപ്പെടുന്നില്ല, നിന്റെ വിശാസം നിലനിറുത്തുക, ഭയപ്പെടാതിരിക്കുക. ജീവിതം, കണ്ടെത്താനുള്ള ഒരു രഹസ്യം ആണ്, നിര്‍ധാരണം ചെയ്യാനുള്ള ഒരു പ്രശ്നം അല്ല. ജീവിതം ശരിക്കും ഒരത്ഭുതമാണ്, ജീവിക്കാന്‍ എങ്ങനെ എന്ന് അറിയാമെങ്കില്‍.

Comments