ബാലിയിലേക്ക് ഒരു യാത്ര
1: കോഴിക്കോട്ടു നിന്ന് ബാലിയിലേക്ക് കംബോഡിയാ യാത്ര പ്ലാന്‍ ചെയ്തു സഹയാത്ര ചെയ്ത പഴയ കാല സഹപ്രവര്‍ത്തകന്റെ മകന്‍ ടെറി തന്നെയാണ് ഈ യാത്രക്കും പ്രചോദനം ആയതു . ഏപ്രില്‍ മാസത്തില്‍ ഒരു യാത്രക്ക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നപ്പോള്‍ ആണ് സ്കൊട്ട്ലന്റില്‍ നിന്നും മകന്‍ കുടുംബ സമേതം സിങ്കപൂരില്‍ ഒരു കൊണ്ഫെറന്സിനു വരുന്നു എന്ന് അറിഞ്ഞത് . " അച്ഛനും അമ്മയും വരുന്നോ കുറച്ചു ദിവസം ഒരുമിച്ചു കഴിയാം " എന്നറിയിച്ചത് . പക്ഷെ ഏതാനും മാസങ്ങള്‍ അവിടെ ജോലി ചെയ്തു താമസിച്ച ഞങ്ങള്‍ അതില്‍ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല , ബാലി യാത്രയെ പറ്റി സൂചിപ്പിച്ചപ്പോള്‍ അവര്‍ ബാലിയില്‍ വരാം . ഒരുമിച്ചു ബാലി സന്ദര്‍ശിക്കാം എന്നായി . അങ്ങനെയാണ് ഈ യാത്രക്ക് തുടങ്ങിയത് . എയര്‍ ഏഷ്യാ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു . കൊച്ചിയില്‍ നിന്ന് കൊലാലമ്പൂര്‍ വഴി വഴി ബാലിയിലെ ഡെന്‍പാസര്‍ വിമാനത്താവളത്തില്‍ വച്ച് കണ്ടു മുട്ടി , നാല് ദിവസം ബാലിയില്‍ , വരുന്നതും പോകുന്നതുമായ ദിവസം ഉള്‍പ്പെടെ . രണ്ടു ദിവസം അവിടെ ചുറ്റി കാണാന്‍ അവസരം കിട്ടും . മകന്‍ ഹോട്ടലില്‍ മു...