Posts

Showing posts from March, 2017
Image
  മുടി വെട്ടുന്നതിന്റെ സു ഖവും ദു : ഖവും മുടി വെട്ടുന്നതു ആവശ്യമാണെങ്കിലും അത് ഒരു ജോലി തന്നെയാണ് . മാസത്തിലൊരിക്കല്‍ ആ കര്‍മം ചെയ്തില്ലെങ്കില്‍ ഒരു അസൌകര്യം അസ്ക്യത തോന്നുന്നവര്‍ ധാരാളം . എവിടെയൊക്കെയോ ഒരു ചൊറിച്ചില്‍ , അതുകൊണ്ടു ഈ കര്‍മ്മം ചെയ്യാതെ പറ്റുകയില്ല . പല കാലത്തും പലയിടങ്ങളിലും വച്ച് ഉണ്ടായ അനുഭവങ്ങള്‍ ഇതാ . 1. കുട്ടനാട്ടിലെ നാട്ടിന്‍പുറം (1950 കള്‍ ) പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ മുടിവെട്ടാന്‍ പതിവായി മാസത്തിലൊരിക്കല്‍ ഒരാള്‍ വരുമായിരുന്നു . എല്ലാവരും അയാളെ മൂപ്പര്‍ എന്ന് വിളിച്ചു . ( ക്ഷമിക്കണം പാലക്കാട്ടുകാരുടെ മൂപ്പരല്ല , നാട്ടില്‍ മുടിവെട്ടുന്നവരെ ഇങ്ങനെയാണ് വിളിച്ചിരുന്നത്‌ ) വന്നാല്‍ എല്ലാവരുടെയും തലമുടി വെട്ടിയിരിക്കും . അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ ഉള്ള ദിവസം ആയിരിക്കും അയാള്‍ വരുക , ആദ്യം അച്ഛന്റെ തല അത് കഴിഞ്ഞു പ്രായം അനുസരിച്ച് ഓരോരുത്തരുടെ , അന്നും ഇന്നും ഞാന്‍ ഇടക്കുള്ളവനായത് കൊണ്ടു പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല . . മൂപ്പരുടെ ഒരു പക്ഷെ ദിവസങ്ങളായി നനക്കാത്ത മുണ്ടിന്റെയും വിയര്‍പ്പിന്റെയും നാറ്റവും സഹിച്ചു ചിലപ്പോള്‍ അയാളുടെ കാലിന...