ഞാനെന്ന വൃദ്ധന്റെ ഒരു ദിവസം(An Old man's Day Out)
എല്ലാ ദിവസവും മുഖപുസ്തകം(face book) തുറ ക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്നു “ നിങ്ങള്‍ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് എഴുതുക” അതാണ് ഇന്ന് ചെയ്യുന്നത്. എന്റെ ഇന്നല ത്തെ അനുഭവങ്ങളെ കുറിച്ചെഴുതുന്നു. എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്നോടു സഹതപിക്കുകയോ ചിരിക്കുകയോ എന്തു മാവാം , എന്നാല്‍ എന്നെ കല്ലെറിയല്ലേ എന്ന് മാത്രം അപേക്ഷിക്കുന്നു. പതിവ് പോലെ ഞാനഞ്ചു മണിക്ക് തന്നെ എഴുനേറ്റു , പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞു തലേ ദിവസം കുറിച്ച് വച്ച “കോതമംഗലം വിശേഷം : “ മുഖ പുസ്തകത്തില്‍ പ്രകാശി പ്പിച്ചു. അതുകഴിഞ്ഞാണ് കഥ തുടങ്ങു ന്നത്. ശ്രീമതി രാവിലെ തന്നെ അയാളുടെയോ മകളുടെയോ മരുമകളുടെയോ ഒരു വിവാ ഹസാരി കാണുന്നില്ല എന്ന് പരാതി. കാര്യം അയാള്‍ ഗൌരവമായി തന്നെ എടുക്കുന്നു. ഞാന്‍ പറഞ്ഞു ഏതായാലും നമ്മുടെ വിവാഹം കഴിഞ്ഞു വജ്ര ജൂബിലിയോട ടുക്കുന്നു , ഇനി കുട്ടികളുടെ ആണെങ്കിലും രജതി ജുബിലി വിദൂരമല്ല. ഇത്രയും വര്ഷം പഴക്കമുള്ള ഒരു പട്ടുസാരി കണ്ടില്ലെങ്കില്‍ എന്താ കുഴപ്പം ? ഏതായാലും അത് ഉപ യോഗിക്കാതെ അലമാരയില്‍ ഇരുന്നു ദ്രവിച്ചു കാണുമല്ലോ, പോകട്ടെ സാരമില്ല “ നിവൃത്തിയില്ല, ശ്രീമതിക്ക് സമാധാനമില്ല , മുകളിലും താഴെയും ഉ...