ഞാനെന്ന വൃദ്ധന്റെ ഒരു ദിവസം(An Old man's Day Out)

എല്ലാ ദിവസവും മുഖപുസ്തകം(face book) തുറ ക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്നു “ നിങ്ങള്‍ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് എഴുതുക” അതാണ്‌ ഇന്ന് ചെയ്യുന്നത്. എന്റെ ഇന്നല ത്തെ അനുഭവങ്ങളെ കുറിച്ചെഴുതുന്നു. എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്നോടു സഹതപിക്കുകയോ ചിരിക്കുകയോ എന്തു മാവാം , എന്നാല്‍ എന്നെ കല്ലെറിയല്ലേ എന്ന് മാത്രം അപേക്ഷിക്കുന്നു.
പതിവ് പോലെ ഞാനഞ്ചു മണിക്ക് തന്നെ എഴുനേറ്റു , പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞു തലേ ദിവസം കുറിച്ച് വച്ച “കോതമംഗലം വിശേഷം : “ മുഖ പുസ്തകത്തില്‍ പ്രകാശി പ്പിച്ചു. അതുകഴിഞ്ഞാണ് കഥ തുടങ്ങു ന്നത്.
ശ്രീമതി രാവിലെ തന്നെ അയാളുടെയോ മകളുടെയോ മരുമകളുടെയോ ഒരു വിവാ ഹസാരി കാണുന്നില്ല എന്ന് പരാതി. കാര്യം അയാള്‍ ഗൌരവമായി തന്നെ എടുക്കുന്നു. ഞാന്‍ പറഞ്ഞു ഏതായാലും നമ്മുടെ വിവാഹം കഴിഞ്ഞു വജ്ര ജൂബിലിയോട ടുക്കുന്നു , ഇനി കുട്ടികളുടെ ആണെങ്കിലും രജതി ജുബിലി വിദൂരമല്ല. ഇത്രയും വര്ഷം പഴക്കമുള്ള ഒരു പട്ടുസാരി കണ്ടില്ലെങ്കില്‍ എന്താ കുഴപ്പം ? ഏതായാലും അത് ഉപ യോഗിക്കാതെ അലമാരയില്‍ ഇരുന്നു ദ്രവിച്ചു കാണുമല്ലോ, പോകട്ടെ സാരമില്ല “ നിവൃത്തിയില്ല, ശ്രീമതിക്ക് സമാധാനമില്ല , മുകളിലും താഴെയും ഉള്ള അലമാരയിലൊ ക്കെ തിരഞ്ഞു സാധനം കാണുന്നില്ല. സമ യം 830 കഴിഞ്ഞു. എന്റെ പതിവ് അര മണി ക്കൂ, (ഇഷ) യോഗ സാരി തിരച്ചിലില്‍ ഒഴുകിപ്പോയി.
അപ്പോഴത്തേക്കു വീട്ടില്‍ സഹായിക്കുന്ന കുട്ടി വന്നു, പ്രാതല്‍ കിട്ടി , മണി 9 40. അപ്പോഴാണ്‌ ഓര്ത്തത്‌ ഞങ്ങള്‍ താമസി ക്കുന്ന സ്ഥലത്തിന്റെ വസ്തുവിവരം ഡിജി റ്റല്‍ ആക്കാന്‍ ഇന്നാണ് കസബ വില്ലേ ജിലെ ക്യാമ്പിന്റെ തീയതി. പത്രത്തില്‍ വന്നതനുസരിച്ചു ഒരു പൂരിപ്പിച്ച അപേക്ഷാ ഫോറവും വസ്തുവിന്റെ ഉടമയുടെ (എന്റെ) ആധാര്‍ കാര്ഡും തിരിച്ചറിയല്‍ കാര്ഡും ഒറിജിനല്‍ ആധാരവും കാണിക്കണം എന്നായിരുന്നു. ഇതനുസരിച്ച് ഇവയെല്ലാം എടുത്തു കസബ വില്ലേജു ഓഫീസില്‍ എത്തി. അവിടെ ഒരു ഉത്സവത്തിനുള്ള ആള്ക്കാര്‍ ഉണ്ട്. ആദ്യം അപേക്ഷാഫോറം കിട്ടുന്നത് എങ്ങനെ എന്ന് നോക്കി. എന്നെ പോലെ കുറേപ്പേര്‍ ഉണ്ട്. വളരെ വിഷമിച്ചു ജനാലയുടെ അടുത്തിരുന്ന ഒരു ആഫീസര്‍ ഒരു ഫോറം തന്നു നിങ്ങള്‍ എല്ലാവരും ഫോട്ടോകോപ്പി എടുത്തുകൊള്ളൂ എന്ന് പറഞ്ഞു. ആധാരത്തിന്റെയും വസ്തുവിന്റെ കരമടച്ച രസീതിയുടെയും ആധാര്‍ കാര്ഡി ന്റെയും തിരിച്ചറിയല്‍ കാര്ഡിന്റെയും കോപ്പി വേണമെന്നു കൂടി ഉവാച. ഞാനും മൂന്നു നാലു പേരും കൂടി ഫോട്ടോകോപ്പി എടുക്കുന്ന സ്ഥലം അന്വേഷിച്ചു നടന്നു. അടുത്തുള്ള രണ്ടു കടയിലും വലിയ തിരക്ക്. കുറച്ചു ദൂരെയുള്ള കടയില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു യന്ത്രം ഉണ്ട് , തിരക്ക് അവിടെ വരെ എത്തിയിട്ടില്ല. അവിടെ നിന്ന് ഫോറത്തിന്റെ പത്തു കോപ്പി എടുത്തു കൂടെയുള്ളവര്ക്ക് കൊടുത്തു. ബാക്കി എല്ലാ രേഖകളുടെയും കോപ്പി എടുത്തു. അവിടെ കോപ്പിയെടുത്തു തന്ന സ്ത്രീ പ്രത്യേകം പറഞ്ഞു ഒറിജിനല്‍ ഒന്നും മറക്കല്ലേ എന്ന്. എല്ലാം വാങ്ങി മുന്നോട്ടു നീങ്ങി.
ഫോറം പൂരിപ്പിക്കാന്‍ വില്ലേജു ഓഫീസിന രികെ പോയാല്‍ ആരുടെയെങ്കിലും പുറത്തു വച്ച് പോലും അത് പൂരിപ്പിക്കുവാന്‍ കഴിയി ല്ലെന്നുറപ്പായിരുന്നു. അത് കൊണ്ടു വന്ന വഴി ഒരു പ്ലൈവുഡ്‌ കടയില്‍ പലകയുടെ മുകളില്‍ വച്ച് ഫോറം പൂരിപ്പിച്ചു. അംശവും ദേശവും സര്വേ് നമ്പരും മറ്റും ആധാരം നോക്കി പല പ്രാവശ്യം ചെക്ക് ചെയ്തു പൂരിപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഒറിജിനല്‍ എല്ലാം ഒന്ന് കൂടി പരിശോധിച്ചു. വോട്ടര്‍ കാര്ഡു കാണുന്നില്ല. പോയ വഴിയൊക്കെ നോക്കി ഫോട്ടോകോപ്പിയെടുത്ത കടയില്‍ എത്തി സാധനം ഇല്ല തന്നെ. ഏതായാലും കോപ്പി കയ്യില്‍ ഉണ്ട്, വീട്ടിലെ കമ്പ്യൂട്ടരില്‍ സോഫ്റ്റ്‌ കോപ്പിയും ഉണ്ട്, അങ്ങനെ സമാധാനിച്ചു
എന്തും വരട്ടെ എന്ന് വിചാരിച്ചു വീണ്ടും വില്ലേജു ആഫീസില്‍ എത്തി. അവിടെ ക്രമ നമ്പരിട്ടുതന്നു. അപ്പോള്‍ മണി 1130. നമ്പര്‍ 478 . ഏതായാലും അതുവരെ 400 വരെ കഴിഞ്ഞു എന്നറിഞ്ഞു , ഉച്ചക്ക് മുമ്പ് വീട്ടില്‍ എത്താം എന്ന് ഉറപ്പായി . മൂന്നു പേര്‍ അവിടെ രേഖകള്‍ പരിശോധിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടു കാര്യം എളുപ ്പമായി . 1245 ആയപ്പോള്‍ എന്റെയും ആധാരം ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി കള്‍ പൂര്തിയായി. വോട്ടര്‍ കാര്ഡുു ഡ്യുപ്ലി ക്കെറ്റ് സിവില്‍ സ്റ്റേഷനില്‍ ഇലക്ഷന്‍ ആഫീ'സിൽപോയാല്‍ ഉടനെ കിട്ടുമെന്ന് ഒരാള്‍ പറഞ്ഞു. എന്തും ആകട്ടെ ഇനി ഭക്ഷണം കഴിച്ചിട്ടാക്കാം എന്ന് കരുതി വീട്ടില്‍ വന്നു. ശ്രീമതിയുമായി ഭക്ഷണം കഴിച്ചു.
രാവിലെ പോയ കരണ്ടു ഉച്ചയായപ്പോള്‍ വന്നു. ഡ്യുപ്ലിക്കെറ്റ് വോട്ടര്‍ കാര്ഡു എങ്ങനെ കിട്ടുമെന്ന് സാക്ഷാല്‍ ഗൂഗിള്‍ എന്ന ആധുനിക ദൈവത്തിനോട് ചോദിച്ചു. കുറെയേറെ പരസ്യങ്ങള്‍ കണ്ടതിനു ശേഷം ഒരു സൈറ്റില്‍ കണ്ടു , ഡ്യുപ്ലിക്കെറ്റ് വോട്ടര്‍ കാര്ഡു കിട്ടണമെങ്കില്‍ പഴയ കാര്ഡു നഷ്ടപ്പെട്ടു എന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു FIR ന്റെ കോപ്പി കൊടുക്കണം എന്ന്. ഇത് കണ്ടു കസബ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദിച്ചു. ഫോണ്‍ എടുത്തയാള്‍ പറഞ്ഞു “ഇവിടെ വന്നാല്‍ ഒരു പരാതി എഴുതി തന്നാല്‍ രശീതി തരാം “ എന്ന്. വിട്ടു ഉടനെ തന്നെ കസബ പോലീസ് സ്റെഷനിലേക്ക്. കമ്പ്യൂട്ട രില്‍ നിന്ന് വോട്ടര്‍ കാര്ഡിന്റെ കോപ്പിയും എടുത്തു. ഒരു അപേക്ഷയും ടൈപ്പ് ചെയ്തെ ടുത്തു കൊണ്ടു സ്റ്റെഷനിലേക്ക്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു സീനിയര്‍ ജനമൈത്രി പോലീസുകാരന്‍ പറഞ്ഞു ഈ പരാതിയു ടെ ആവശ്യമില്ല, നിങ്ങള്‍ സിവില്‍ സ്റ്റേഷ നില്‍ പോയി 30 രൂപാ കൊടുത്താല്‍ ഡ്യുപ്ലിക്കെറ്റ് കാര്ഡു കിട്ടും എന്ന്. ശരി എങ്കില്‍ ഇപ്പോള്‍ തന്നെ പോകാം , മണി മൂന്നേ ആയുള്ളൂ. വിട്ടു സിവില്‍ സ്റ്റെഷനി ലേക്ക്. അവിടെ കുറെ തിരഞ്ഞു കോഴി ക്കോട് താലൂക് ആഫീസ് ഇലക്ഷന്‍ വിങ്ങില്‍ എത്തി കാര്യം ബോധിപ്പിച്ചു. അപ്പോള്‍ അവിടെ ഉള്ളയാള്‍ പറഞ്ഞു “സാധനം കിട്ടും പക്ഷെ ഇപ്പോള്‍ വെബ് സൈറ്റ് ബ്ലോക്കായിരിക്കുകയാണ് , സപ്റ്റംബര്‍ 15 കഴിഞ്ഞു വിളിച്ചു നോക്കിയിട്ട് വേറെ ഏതെങ്കിലും ഐ ഡി പ്രൂഫും മേല്‍വിലാസം തെളിയിക്കുന്ന രേഖയും ആയി വന്നാല്‍ അര മണിക്കൂര്‍ കൊണ്ടു കിട്ടും” എന്ന് ആശ്വസിപ്പിച്ചു. തിരിച്ചു പോന്നു.
ഞങ്ങളുടെ ഇന്സ്റ്റിട്യുഷന്‍ ഓഫ് എഞ്ചി നീയെര്സില്‍ ഇന്ന്പ്രസംഗിക്കാന്‍ ഒരു പ്രസിദ്ധ കൃഷി ശാസ്ത്രസ്ജ്ഞനായ ഡോ കെ പി പ്രഭാകരന്‍ നായരെ ക്ഷണിച്ചിരുന്നു. പ്രാദേശിക കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ ഞാന്‍ ആണ് അദ്ദേഹത്തെ ക്ഷണിച്ചത്. മലാപ്പറമ്പില്‍ താമസി ക്കുന്ന അദ്ദേഹത്തെ ഞാന്‍ തന്നെ കാറില്‍ കൂട്ടികൊണ്ടു സമ്മേളന സ്ഥലത്ത് എത്തിക്കൊ ള്ളാമെന്ന് ഏറ്റിരുന്നു. മീറ്റിംഗ് 530 നു നടക്കാവ് ഈസ്റ്റ് അവെന്യുവില്‍. വീട്ടില്‍ നിന്ന് അഞ്ചു മണിക്ക് തിരിച്ചു. പക്ഷേ നമ്മുടെ അതിഥി താമസിക്കുന്ന സ്ഥലം എനിക്കറിയില്ല. അദ്ദേഹം പറഞ്ഞതനുസരിച്ചു പ്രോവിഡന്സ്ന കൊളെജി നടുത്താണ് എന്ന് മാത്രം മനസ്സിലായി. മലാപ്പറമ്പു സിഗ്നല്‍ കടന്നു പ്രോവിഡന്സ്ക കോളേജില്‍ എത്തിയിട്ട് വീണ്ടും വിളിച്ചു. എന്നെക്കാള്‍ പ്രായമുള്ളയാള്‍. ശരിക്കും കോഴിക്കോട്ട്‌കാരനല്ല, അദ്ദേഹം പറഞ്ഞു തന്ന വഴി എനിക്ക് വ്യക്ത മായില്ല. ഒന്ന് രണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോ ട്ടും വണ്ടി ഓടിച്ചു അവസാനം അദ്ദേഹ ത്തെയും കൂടി ഹോട്ടലില്‍ എത്തിയപ്പോള്‍ 550 ആയി, പിന്നെ നമ്മുടെ ശ്രോതാക്കള്‍ ഒരിക്കലും അഞ്ചര എന്ന് പറഞ്ഞാല്‍ അഞ്ചെമുക്കാലിന് പോലും മീറ്റിങ്ങിനു സ്ഥലത്തെത്തുന്ന പതിവില്ലാത്തത് കൊണ്ടു ഞങ്ങള്‍ അധികം താമസിച്ചിട്ടില്ല. 
ഉടന്‍ തന്നെ സമ്മേളനം തുടങ്ങി. 1965 ന്യു ഡല്ഹി യില്‍ നിന്ന് പി എച് ഡി എടുത്ത ശേഷം 2002 പശ്ചിമ ജെര്മ്മനിയിലും ബെല്ജിയത്തിലും ആഫ്രിക്കയിലും ഒക്കെ കൃഷി കാര്യത്തില്‍ ഗവേഷണവും അദ്ധ്യാപനവും നടത്തിയ ആളാണ് അദ്ദേഹം . സംസാരിച്ചത് ജനിതക വ്യതിയാനം (Genetically Modified) വരുത്തിയ കൃഷി രീതിക ളെപ്പറ്റി. അവ നമ്മുടെ രാജ്യത്തിന് തന്നെ എങ്ങനെ അപകടം ഉണ്ടാക്കുന്നു “ . ബിടി പരുത്തി , ബി ടി വഴുതന, അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ ഇവ നമ്മെ വര്ധിച്ച തോതില്‍ ഉപയോഗിക്കുന്ന കീട നാശിനികള്ക്കും രാസ വളപ്രയോഗത്തിനും അടിമകളാക്കുന്നു എന്ന് അദ്ദേഹം കുട്ടനാട്ടിലെ കൃഷിയെ ഉദാഹരണമാക്കി പറഞ്ഞു കൊണ്ടു തന്നെ വിശദമായി അവതരിപ്പിച്ചു. എം എസ സ്വാമിനാഥന്റെ ഹരിത വിപ്ലവവും (Green revolution) ഇനി തുടങ്ങാനിരിക്കുന്ന അനുസ്യൂത ഹരിത വിപ്ലവവും (Evergreen revolution) നമ്മുടെ മണ്ണിനെയും തനതായ കൃഷികളെയും എങ്ങനെ നശിപ്പിക്കുന്നു എന്ന് വിശദീകരിച്ചു. പ്രേക്ഷകര്‍ പലരും സംശയങ്ങള്‍ ചോദിച്ചു. പക്ഷെ എന്റെ സംശയം ഇതായിരുന്നു. ഇന്ത്യ ഒരു മാതിരി എങ്കിലും ഭക്ഷ്യ സുരക്ഷയിലേക്ക് എത്തിച്ചത് ഹരിതവിപ്ലവം തന്നെ ആയിരുന്നു എന്ന് നിഷേ ധിക്കാന്‍ കഴിയുമോ ? നമ്മുടെ പഴയ രീതി യില്‍ ഉള്ള കൃഷി രീതി തുടര്ന്നിരുന്നെങ്കില്‍ നമുക്ക് ഇപ്പോഴും ആവശ്യത്തിനു ഭക്ഷ്യ വസ്തുക്കള്‍ ഉത്പാ ദിപ്പിക്കാന്‍ കഴിയുമായിരുന്നുവോ ? അതെ ശരിയായ പദ്ധതിയും പ്ലാനും ഇല്ലാത്ത വികസനം നാടിനു ശാപം ആകുന്നതു പോലെ , ഹരിത വിപ്ല വവും നാടിനു ശാപമായി മാറി എന്ന് വൈകി എങ്കിലും നമുക്ക് മനസിലായി വരുന്നു. നമുക്ക് എന്ത് ചെയ്യാന്‍ കഴിയും , പ്രകൃതിയിലേക്ക് മട ങ്ങാം . അദ്ദേഹത്തിന്റെ ഗംഭീരമായ പ്രസംഗ ത്തിന് നന്ദി പറഞ്ഞുകൊണ്ടു തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മണിഎട്ടര. ഒമ്പത് മണിക്ക് എഴുതി തുടങ്ങി , പത്തരക്ക് ആദ്യത്തെ നക്കല്‍ തയ്യാര്‍ . രാവിലെ തെറ്റ് തിരുത്തി ഇന്നലത്തെ അനുഭവങ്ങള്‍ ആയി പ്രസിദ്ധീകരിക്കാം . എങ്ങനെയുണ്ട് എന്റെ ഒരു ദിവസം? (An old man’s day out!!).

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി