Posts

Showing posts from August, 2022

സാഹിത്യനായകന്മാര്‍ - 5 : ഡോ. അയ്യപ്പ പണിക്കര്‍

Image
അദ്ധ്യാപകന്‍, ചിന്തകന്‍, കവി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ മറ്റൊരു കാവലത്തു കാരനായിരുന്നു അയ്യപ്പ പണിക്കര്‍.ഭാരതത്തിലെ ആധുനിക സാഹിത്യത്തിലും പുരാണങ്ങളിലും ഒരു പോലെ അവഗാഹം ഉണ്ടായിരുന്ന പണിക്കര്‍ സാര്‍ വൃത്തനിബദ്ധമല്ലാത്ത ആധുനിക കവിത മലയാള ത്തില്‍ അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ “ കുരു ക്ഷേത്രം” എന്ന കവിത മലയാള ഭാഷയിലെ കവിതാ സങ്കല്‍പ്പത്തെത്തന്നെ മാറ്റി മറിച്ചു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. 1930 സെപ്റ്റംബര്‍ മാസം 12ആം തീയതി കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. കെ എം പണിക്കരുടെയും കാവാലം നാരായണപ്പണിക്കരുടെയും ഗ്രാമത്തില്‍ തന്നെ. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവ...

ഒരു കറുത്ത പൂച്ചയും ഹോം നര്‍സും സര്‍ക്കാര്‍ ആശുപത്രിയും

Image
  കറുത്ത  പൂച്ച  ശകുനം  മുടക്കിയാണ് , യാത്ര  തുടങ്ങുമ്പോള്‍   കുറുക്കിനു   ചാടിയാല്‍   വഴിയില്‍ അപകടം  ഉറപ്പ് . അന്ധവിശ്വാസം ആവാം  എങ്കിലും  എനിക്കു   ഒരു കറുത്ത  പൂച്ച  ഏതാനുംദിവസങ്ങള്‍ക്ക് മുമ്പു തന്ന  എട്ടിന്‍റെ പണി  നിങ്ങളും  കേള്‍ക്കുക.   ഞങ്ങള്‍  താമസിക്കുന്ന  ക്യാമ്പസ്സില്‍  കുറെ  പൂച്ചകള്‍ ഭക്ഷണം  തേടി നടക്കുന്നുണ്ട് .  മെസ്സില്‍  ബാക്കി വരുന്ന  ഭക്ഷണം മുമ്പ്  ഒരു ബയോഗ്യാസ്  പ്ലാന്‍റില്‍ ആയിരുന്നു  നിക്ഷേപിച്ചിരുന്നത് .  ഇപ്പോള്‍  പ്ലാന്‍റ്റ്   പ്രവര്‍ത്തനരഹിതമായതുകൊണ്ട്    ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്ത് ഒന്നു രണ്ട്  വീപ്പയില്‍ നിക്ഷേപിക്കുന്നു. ഏതെങ്കിലും  സമയത്ത് ലോറിയില്‍   കയറ്റി  കൊണ്ടുപോകാന്‍ ചിലര്‍  വരുന്നു. സാധനം  കൊണ്ടു  പോകുന്നതിനു   മുമ്പ് കുറേയൊക്കെ   കഴിക്കാന്‍  കിട്ടും എന്നുള്ളതു  കൊണ്ട് പൂച്ചക...