ഒരു മരണവീട് സന്ദര്‍ശനവും വൈദ്യുത വാഹനവും
കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ രണ്ട് അനുജന്‍മാരും അനുജത്തിയും വൈദ്യുത വാഹനത്തിന്‍റെ ഉടമയായ അളിയനുമായി എറകുളത്തു നിന്ന് ത്രിശ്ശൂരിനടുത്തുള്ള ഞങ്ങളുടെ അടുത്ത ഒരു ബന്ധു മരിച്ച വീട്ടില്‍ പോകുകയുണ്ടായി. അളിയന്‍ പെട്റോള്‍ പണം ലാഭിക്കാന്‍ തന്‍റെ ടാറ്റയുടെ പുതിയ ഈവിയില്‍ ആണ് പുറപ്പെട്ടത്. ഒരു വൈദ്യുത എഞ്ചിനീയറിങ് അദ്ധ്യാപകനും പരിസ്ഥിതികാര്യത്തില്‍ അല്‍പ്പം ബോധവാനും ആയ എനിക്ക് അതു സന്തോഷകരവും ആയിരുന്നു. എന്നാലും തൃശ്ശൂര്ര് വരെ യാത്ര ചെയ്തു തിരിച്ചു വരാന്‍ വാഹനം ഒരൊറ്റ ചാര്‍ജില്‍ പൊകുമോ എന്നു സംശയം ഉണ്ടയിരുന്നതു കൊണ്ട് വഴിയില്‍ വെച്ച് കാര്യങ്ങള്‍ തിരക്കി , ഒറ്റ ഫുള്‍ ചാര്‍ജില്‍ 200 കി മീ പോകും എന്നാണ് കമ്പനി പറയുന്നത്. അത് അവരുടെ ...