ഒരു മരണവീട് സന്ദര്‍ശനവും വൈദ്യുത വാഹനവും
കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ രണ്ട് അനുജന്‍മാരും അനുജത്തിയും വൈദ്യുത വാഹനത്തിന്‍റെ ഉടമയായ അളിയനുമായി എറകുളത്തു നിന്ന് ത്രിശ്ശൂരിനടുത്തുള്ള ഞങ്ങളുടെ അടുത്ത ഒരു ബന്ധു മരിച്ച വീട്ടില്‍ പോകുകയുണ്ടായി. അളിയന്‍ പെട്റോള്‍ പണം ലാഭിക്കാന്‍ തന്‍റെ ടാറ്റയുടെ പുതിയ ഈവിയില്‍ ആണ് പുറപ്പെട്ടത്. ഒരു വൈദ്യുത എഞ്ചിനീയറിങ് അദ്ധ്യാപകനും പരിസ്ഥിതികാര്യത്തില്‍ അല്‍പ്പം ബോധവാനും ആയ എനിക്ക് അതു സന്തോഷകരവും ആയിരുന്നു. എന്നാലും തൃശ്ശൂര്ര് വരെ യാത്ര ചെയ്തു തിരിച്ചു വരാന്‍ വാഹനം ഒരൊറ്റ ചാര്‍ജില്‍ പൊകുമോ എന്നു സംശയം ഉണ്ടയിരുന്നതു കൊണ്ട് വഴിയില്‍ വെച്ച് കാര്യങ്ങള്‍ തിരക്കി, ഒറ്റ ഫുള്‍ ചാര്‍ജില്‍ 200 കി മീ പോകും എന്നാണ് കമ്പനി പറയുന്നത്. അത് അവരുടെ പ്രത്യേക വ്യവസ്ഥകള്‍ക്ക്( കാറിന്‍റെ മൈലെജ് പൊലെ ) അനുസരിച്ചാണെന്ന് അറിയാമായിരുന്നതു കൊണ്ട് തിരിച്ചു പോരുമ്പോള്‍ റീചാര്‍ജു ചെയ്യാന്‍ സ്ഥലം നോക്കി വെക്കാന്‍ ശ്രമിച്ചു. പുതുക്കാട് കഴിഞ്ഞു ആദ്യത്തെ റീചാര്‍ജ് സ്റ്റേഷന്‍ കണ്ടു. കേരള വൈദ്യുത ബോര്‍ഡിന്‍റെ വക തന്നെ ആണ് കണ്ടത്. അളിയന്‍ പറഞ്ഞത് എല്ലായിടത്തും ഒരു ആപ്പ് വഴിയാണു പണം അടച്ച് നിശ്ചിത സമയത്തേക്ക് ചാര്‍ജു ചെയ്യുന്നതെന്ന്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രീതി അനുസരിച്ച് ക്വൊട്ടേഷന്‍ വിളിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് പറഞ്ഞവര്‍ക്കാണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കുന്നത്. അതുകൊണ്ട് ഓരോ സ്ഥാപനവും അവരുടെതായ ആപ് സ്ഥാപിക്കുന്നത് ബുദ്ധിമുട്ടുണ്ടാകുന്നു എന്നറിഞ്ഞു. ആദ്യം കണ്ട സ്ഥലത്ത് Kurrent എന്ന പേരില്‍ ഉള്ളതായിരുന്നു. പക്ഷേ അത് അളിയന്‍റെ മൊബൈലില്‍ ഇലായിരുന്നു , അതു പേട്ടെന്ന് ഇന്സ്റ്റാള്‍ ചെയ്യാന്‍ ഇന്‍റെര്‍നെറ്റ് വേഗത കുറഞ്ഞതായിരുന്നതു കൊണ്ട് കഴിഞ്ഞതുമില്ല. ഏതായാലും ഞങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനു കൃത്യ സമയത്ത് എത്തി. വീട്ടിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞു മൃതദേഹം ശ്മശാനത്തിലേക്ക് എടുത്തപ്പോള്‍ ഞങ്ങല്‍ നാലു പേര്‍ അടുത്തുള്ള ചാര്‍ജിങ്ങ് സ്ടെഷനലേക്ക് നീങ്ങി. വിയ്യൂര്‍ ജയിലിന്‍റെ എതിരെയുള്ള അവിടെയും വൈദ്യുത ബോര്‍ഡിന്‍റെ തന്നെ. പക്ഷെ ആപ്പ് വ്യത്യസ്തം MASS-TECH എന്നു നാമധേയം. അതും നമ്മുടെ കക്ഷിയുടെ മൊബൈലില്‍ ഇല്ല. അതു ഡൌണ്ലോഡ് ചെയ്തു എങ്കിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല. ഇതിനിടക്ക് വേറൊരാള്‍ അവിടെ ചാര്‍ജു ചെയ്യാന്‍ നോക്കുന്നുണ്ടായിരുന്നു.. അയാള്‍ കുറെ നേരം അവിടെ നിന്നിട്ട് പോയി. അയാള്‍ ചാര്‍ജ് ചെയ്തിട്ടു പോയി എന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ അയാള്‍ ടാറ്റായുടെ സര്‍വീസ് സ്റ്റേഷനില്‍ പോയി ആപ്പ് ലോഡ് ചെയ്തു വന്നു ചാര്‍ജു ചെയ്തു തുടങ്ങി അയാള്‍ അയാളുടെ ജോലി കഴിഞ്ഞ് ഞങ്ങളെ സഹായിക്കാം എന്നേറ്റതു കൊണ്ട് ഞങ്ങള്‍ അവിടെ അടുത്തുകണ്ട ഒരു ചെറിയ ഹോട്ടലില്‍ നിന്ന് കിട്ടിയ ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോള്‍ അയാള്‍ ചാര്‍ജു ചെയ്തു കഴിഞ്ഞിരുന്നില്ല. സമയം മൂന്നു മണി കഴിഞ്ഞു. എന്നാല്‍ അയാള്‍ സഹായിക്കാമെന്ന് ഏറ്റു എങ്കിലും അയാള്‍ക്ക് അതിനു കഴിഞ്ഞില്ല, ഏതായാലും ശ്മശാനത്തിലെ കര്‍മ്മം കഴിഞ്ഞു അനുജനും വന്നതു കൊണ്ട് ഞങ്ങള്‍ ഗുരുവായൂര്‍ റോഡില്‍ ഉള്ള ടാറ്റാ ഹൈസന്‍ സര്‍വീസ് കേന്ദ്രത്തില്‍ ചെന്നു ചാര്‍ജു ചെയ്യാമൊ എന്നു ശ്രമിക്കാമെന്നു കരുതി അവിടെക്ക് തിരിച്ചു, അവിടെ ചെന്നപ്പൊള്‍ .അവിടെ വേഗത്തില്‍ ചാര്‍ജു ചെയ്യുന്ന ഉപകരണം പ്രവര്‍ത്തിക്കുന്നില്ല. മെല്ലെ ചാര്‍ജു ചെയ്യുന്ന ഉപകരണത്തില്‍ നിന്നു ചാര്‍ജു ചെയ്യാന്‍ ശ്രമം തുടങ്ങി. ഏതാണ്ട് ഒന്നര മണിക്കൂര്‍ കൊണ്ട് 10 പോയിന്‍റ് മാത്രം ചാര്‍ജ് കയറ്റാന്‍ കഴിഞ്ഞു. എറണാകുളം വരെ എത്താന്‍ വേണ്ടത്ര ചാര്‍ജു കയറ്റാന്‍ നിന്നാല്‍ ഞങ്ങള്‍ 12 മണിക്കു പോലും തിരിച്ചെത്തില്ല എന്നുറപ്പാക്കി ഞങ്ങള്‍ അടുത്ത വേഗത്തില്‍ ചാര്‍ജു ചെയ്യുന്ന സ്റ്റേഷന്‍ തേടി വളരെ വിഷമിച്ച് ആമ്പല്ലൂര്‍ എന്ന സ്ഥലത്ത് റോഡില്‍ നിന്നു ഒരു കുഴിയില്‍ സ്ഥാപിച്ച സ്റ്റേഷനില്‍ എത്തി. ഏതായാലും ഇവിടെ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ക്ക് ആവശ്യമായ ചാര്‍ജ് കേറ്റാന്‍ കഴിഞ്ഞു. അവിടെ നിന്ന് പുറപ്പെട്ട് എതാണ്ട് 10 മണിക്ക് ഞങ്ങള്‍ എറണാകുളത്ത് ക്ഷീണിതരായി എത്തി.
ഇനി ഇതില്‍ നിന്നും ഉള്ള പാഠങ്ങള്‍
1.
വൈദ്യുത വാഹനം
പരിസ്ഥിതി സൌഹൃദവും ലാഭകരവും തന്നെ, പക്ഷെ ഇന്നത്തെ
നമ്മുടെ സാഹചര്യങ്ങളില്‍ ദൂരയാത്രക്കു പോയാല്‍ വഴിയില്‍
കുടുങ്ങി പോകാന്‍ സാദ്ധ്യത ഉണ്ട്.
2.
200 കി മീ
എന്ന് കമ്പനി അവകാശപ്പെടുന്നു എങ്കിലും
ട്രാഫിക് ജാമില്‍ കുടുങ്ങിയാല്‍ 150
കി മീ പോലും
കിട്ടുകയില്ല.
3.
യാത്ര പുറപ്പെടുന്നതിനും മുമ്പ്
എവിടൊക്കെ ചാര്‍ജിങ് സ്റ്റേഷന്‍
ഉണ്ടെന്നു നോക്കി വെക്കുക. ഗൂഗിള്‍ അമ്മായിയെ പൂര്‍ണമായും
വിശ്വസിക്കരുത്.
4.
ഏറ്റവും നല്ലത് ഈ
വാഹനത്തില്‍ ഒരു യാത്രക്ക് 50 കി
മീ ലധികം ഒരുങ്ങാതെ
ഇരിക്കുക. രാത്രി വീട്ടില്‍ വന്നു
ചാര്‍ജിനു ഇടുക.
5.
പിന്നെ “പയ്യെ
തിന്നാല്‍ പനയും തിന്നാം” എന്നു
പറയുന്നതു പോലെ മെല്ലെ ചാര്‍ജ്
ചെയ്താല്‍ ബാറ്ററി കൂടുതല്‍
കാലം നിലനില്‍ക്കും എന്നു ഞാന്‍
കുട്ടികളെ പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കുന്നു.
6.
വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍
ഉപയോഗപ്രദമാകണമെങ്കില്‍
ബാറ്ററി സാങ്കേതിക വിദ്യ ഇനിയും
വളരേണ്ടിയിരിക്കുന്നു. ചാര്‍ജിങ് സ്റ്റേഷനുകളും കൂടുതല്‍ ഉണ്ടാവണം.
7.
ഇവക്കെല്ലാം
ഒരു പൊതുവായ ആപ്പ്
ഗൂഗിള്‍ വികസിപ്പിക്കാന്‍ ഗൂഗിള്‍ അമ്മാവന്‍ സഹായിക്കട്ടെ.
Comments