നമ്മുടെ നാട്ടില്‍ തവളപിടുത്തം, ഇവിടെ തവള സംരക്ഷണം
ഞങ്ങളുടെ കുട്ടനാട്ടില് ഒരു കാലത്ത് ധാരാളമായി ഉണ്ടായിരുന്ന തവള (മാക്രി) കളെ രാത്രികാലങ്ങളില് പെട്റോമാക്സ് വിളക്കും ചാക്കുമായി പോയി ആള് ക്കാര് കമ്പി വല വെച്ചു പിടിക്കുമായിരുന്നു. ഇവയുടെ പിന് കാലിന് റെ ഭാഗത്തുള്ള മാംസം കൊഞ്ചു പോലെ വളരെ സ്വാദുള്ള നല്ല ഒരു ഭക്ഷ്യ വിഭവം ആണെന്ന് കണ്ട് അന്നു നല്ല വരുമാനം കിട്ടുന്ന ഒരു തൊഴില് ആയിരുന്നു. പിങ്കാല് മുറിച്ചു മാറ്റിയ തവളകള് ജീവന് പിടഞ്ഞു മരിക്കുന്നതും ഒരിക്കല് കാണേണ്ട വിഷമ വും ഉണ്ടായിട്ടുണ്ട്. എന്നാല് ഇന്ന് കുട്ടനാട്ടില് തവള കള് തീരെ ഇല്ലാതായിരിക്കുന്നു, ഏതാനും പൊട്ടക്കു ളങ്ങളിലോ മറ്റൊ കണ്ടാലായി. കൊതുകിനെയും ഈച്ചകളെയും പോലുള്ള ക്ഷുദ്രജീവികളെ തിന്നുന്ന ഇവയുടെ “ക്രാ ക്രാ” വിളികള് രാത്രികളെ ശബ്ദ മുഖരിതമാക്കുമായിരുന്നു. അതെല്ലാം ഇന്നൊരു കഥ. എന്നാല് കഴിഞ്ഞ ദിവസം ഞാന് ഇവിടെ സ്കോട്ട്ല ണ്ടില് ഒരു പാര് ക്കില് കണ്ടത് എന്താണെന്നു പറയട്ടെ. അവിടെ പാര് ക്കിലെ കുളത്തിന് റെ ഒരു വശത്തു കുറ്റിക്കാടുകള് ക്കിടയില് കൂടി പോകുന്ന റോഡില് ചില ബോര് ഡുകള് വെച്ചിര...