നമ്മുടെ നാട്ടില്‍ തവളപിടുത്തം, ഇവിടെ തവള സംരക്ഷണം
ഞങ്ങളുടെ കുട്ടനാട്ടില് ഒരു കാലത്ത് ധാരാളമായി ഉണ്ടായിരുന്ന തവള (മാക്രി) കളെ രാത്രികാലങ്ങളില് പെട്റോമാക്സ് വിളക്കും ചാക്കുമായി പോയി ആള് ക്കാര് കമ്പി വല വെച്ചു പിടിക്കുമായിരുന്നു. ഇവയുടെ പിന്കാലിന്റെ ഭാഗത്തുള്ള മാംസം കൊഞ്ചു പോലെ വളരെ സ്വാദുള്ള നല്ല ഒരു ഭക്ഷ്യ വിഭവം ആണെന്ന് കണ്ട് അന്നു നല്ല വരുമാനം കിട്ടുന്ന ഒരു തൊഴില് ആയിരുന്നു. പിങ്കാല് മുറിച്ചു മാറ്റിയ തവളകള് ജീവന് പിടഞ്ഞു മരിക്കുന്നതും ഒരിക്കല് കാണേണ്ട വിഷമ വും ഉണ്ടായിട്ടുണ്ട്. എന്നാല് ഇന്ന് കുട്ടനാട്ടില് തവള കള് തീരെ ഇല്ലാതായിരിക്കുന്നു, ഏതാനും പൊട്ടക്കു ളങ്ങളിലോ മറ്റൊ കണ്ടാലായി. കൊതുകിനെയും ഈച്ചകളെയും പോലുള്ള ക്ഷുദ്രജീവികളെ തിന്നുന്ന ഇവയുടെ “ക്രാ ക്രാ” വിളികള് രാത്രികളെ ശബ്ദ മുഖരിതമാക്കുമായിരുന്നു. അതെല്ലാം ഇന്നൊരു കഥ.
എന്നാല് കഴിഞ്ഞ ദിവസം ഞാന് ഇവിടെ സ്കോട്ട്ല ണ്ടില് ഒരു പാര്ക്കില് കണ്ടത് എന്താണെന്നു പറയട്ടെ. അവിടെ പാര്ക്കിലെ കുളത്തിന്റെ ഒരു വശത്തു കുറ്റിക്കാടുകള്ക്കിടയില് കൂടി പോകുന്ന റോഡില് ചില ബോര്ഡുകള് വെച്ചിരിക്കുന്നു. ഇവിടെ നിന്നു മുന്നൊട്ടു വാഹനങ്ങള്ക്കു പ്രവേശനമില്ല. കാല് നടക്കാര് തവള ക്കുഞ്ഞുങ്ങളെ ചവിട്ടാതെ സൂക്ഷിച്ചു മുന്നോട്ട് പോകണം എന്നിങ്ങനെ. തവളകളുടെ സംര ക്ഷണം ഏറ്റെടുത്തു നടത്തുന്ന ഒരു സന്നദ്ധസംഘ ടനയുടെ വെബ്സൈറ്റ് വിവരവും കൊടുത്തിരിക്കുന്നു. അവിടെ സാധാരണ ആള്ക്കാര് ചോദിക്കാന് സാദ്ധ്യ തയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കൊടുത്തിരി ക്കുന്നു. ചില മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ.
1. തവളക്കുഞ്ഞുങ്ങള് നിരത്ത് മുറിച്ചുകടക്കുന്നതെ ന്തു കൊണ്ടാണ്?
തവളക്കുഞ്ഞുങ്ങള് തവളയുടെ മുട്ട വിരിഞ്ഞു ആദ്യം വാല്മാക്രികളായി വെള്ളത്തില് കുറച്ചു വളരുന്നു. അതിനു ശേഷം വാലു മുറിഞ്ഞു തവളക്കുഞ്ഞാ കുമ്പൊള് അതു കരയില് എത്തുന്നു. ശിഷ്ടകാലം മിക്കപ്പോഴും അവ കരയില് ജീവിക്കുന്നു. അതു കൊണ്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്കൊ മറ്റോ പൊകാന് ആണ് അതു നിരത്ത് മുറിച്ചു കടക്കുന്നത്.
2. എനിക്ക് ഒരു തവളക്കുഞ്ഞിനെ വീട്ടില് കൊണ്ടു പോകാമൊ?
പറ്റില്ല, അവയെ വീടുകളില് വളര്ത്താന് കഴിയില്ല. പൊരാഞ്ഞ് അവ കുഞ്ഞായിരിക്കുമ്പൊള് വളരെ ദുര്ബ്ബലരും അല്പ്പായുസ്സുകളും ആകുന്നു. അവയെ കയ്യിലോ പാത്രങ്ങളിലോ വീട്ടില് എത്തുന്നതിനു മുമ്പ് ചത്തു പോകാം.
3. ഞാന് ഒരു തവളക്കുഞ്ഞിനെ കണ്ടാല് എങ്ങനെ അതിനെ സഹായിക്കാന് കഴിയും?
ഒന്നും ചെയ്യാതെ അതിനെ അതിന്റെ പാട്ടിനു വിട്ടേക്കുക, അതിനെ ചവിട്ടാനൊ കൈ കൊണ്ട് എടുക്കാനോ ശ്റമിക്കരുത്.
4. തവളക്കുഞ്ഞുങ്ങളെ എങ്ങനെ എടുക്കാം ?
അവ വളരെ ദുര്ബ്ബലരാണ്. അവയെ എടുക്കാന് ശ്റമിക്കാതിരിക്കുകയാണ് ഭംഗി. അല്ല എടുത്തു കാണണം എങ്കില് ഒരു ചെറിയ ഇലയോ കാര്ഡോ മുന്നില് വെക്കുക. തവളക്കുഞ്ഞ് അതിന്മേല് കയറുമ്പോള് മെല്ലെ പൊക്കിയെടുത്തുനോക്കാം. ഒരിക്കലും അവയെ കയ്യില് എടുക്കുകയോ തൊടുകയോ ചെയ്യരുത്. ചില ഇനങ്ങള് മനുഷ്യര്ക്ക് അലര്ജി ഉണ്ടാക്കാന് കഴിയും
വെബ്സൈറ്റ്: www.stewartfieldlochtoads.weebly.com
അപ്പോള് എങനെയുണ്ട് നമ്മുടെ നാടും ഇവിടത്തെ ആള്ക്കാരും ?
നായ്ക്കളുടെ വിസര്ജ്ജ്യത്തിനു സോളാര് ബിന്
കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോള് സൂര്യ പ്രകാശ ത്തില് പ്രവര്ത്തിക്കുന്ന നായകളുടെ മലം നിക്ഷേ പിക്കാന് വേണ്ടി ഒരു വെയിസ്റ്റ്ബിന് എന്നു എഴുതി യത് കണ്ടു. അതിന്റെ മുകളില് ഒരു സൌരോര്ജ പാനല് ഉണ്ട്. നായയുടെ വിസര്ജ്ജ്യം നിക്ഷേപിക്കാന് അടപ്പും ഉണ്ട്. അപ്പോള് ഇതിനകത്തിടുന്ന വിസര്ജ്യം അതിനകത്ത് ഉണങ്ങി ഒരു പക്ഷേ സൂര്യതാപം കൊണ്ട് കത്തിച്ചു കളയുകയാവാം. ഏതായാലും നായ്ക്കളുടെ വിസര്ജ്ജ്യം റോഡില് വീഴാതെ ടിഷ്യൂ പേപ്പറില് എടുക്കുന്നത് കണ്ടിട്ടുണ്ട്, അവ നിക്ഷേ പിക്കാനും നശിപ്പിക്കാനും പ്രകൃതിയുമായി ഒത്തുപോകുന്ന രീതി ഇവിടെ ഉപയോഗിക്കുന്നു എന്നത് നല്ല കാര്യമായി തോന്നി.
പക്ഷികളെ കാണാന് ഒളിത്താവളം
കുറച്ചു കൂടി മുന്നോട്ടു പോയപ്പോള് മരത്തില് നിര്മ്മിച്ച ഒരു കുടില് കണ്ടൂ. മകനോട് ചോദിച്ചപ്പൊള് അത് അവിടെ വരുന്ന സാധാരണവും അപൂര്വവുമായ പക്ഷികളെ കാണാനും അവയെ ശല്യപ്പെടുത്താതെ ഫോട്ടൊ എടുക്കാനും ഉള്ള ഒരു ഒളിസങ്കേതം ആണ്. പക്ഷികളെ വീക്ഷിച്ച് ഫോട്ടോ എടുക്കാന് താല്പര്യം ഉള്ളവര്ക്ക് ആ കുടിലിന്റെ മുമ്പില് സ്ഥാപിച്ച ബാര് കോഡ് സ്കാന് ചെയ്താല് വെബ്സൈറ്റില് നിന്നും ഒരു കോഡ് നമ്പര് കിട്ടും. ആ നമ്പര് ഉപയോഗിച്ചു താക്കോല് വെച്ചിട്ടുള്ള പെട്ടി തുറന്ന് വാതില് തുറന്നകത്തു കടന്നാല് ബെഞ്ചില് ഇരുന്ന് ജനാലയില് കൂടി പക്ഷികളെ വീക്ഷിക്കാം. താല്പര്യം ഉണ്ടെങ്കില് ഫൊട്ടോ എടുക്കുകയും ആവാം. പക്ഷികള് അവയുടെ സ്വാഭാവികമായ ചുറ്റുപാടുകളില് വിഹരിക്കുമ്പോള് ക്ഷമയോടെ ഫോട്ടൊ എടുക്കാന് കഴിയും. ദൌര്ഭാഗ്യവശാല് ഞങ്ങള് അവിടെ കയറിയിരുന്ന സമയത്ത് ഒന്നിനെയും കണ്ടില്ല. മുമ്പൊരിക്കല് മകന് അവിടെ നിന്നു പൊന്മാന്റെ (king fisher) നല്ല ഫൊട്ടൊ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതില് ഒന്ന് ഇതോടൊപ്പം കൊടുക്കുന്നു. ഫൊട്ടൊ എടുക്കല് അയാളുടെ ഇഷ്ട ഹോബി ആണ്, സ്കാന്നിങ്ങിന്റെ ഡോക്ടര്ക്കു പറ്റിയ ഹോബി. അയാള് ആശുപത്രിയില് മനുഷ്യ ശരീരത്തിന്റെ ആന്തരഭാഗ ങ്ങളുടെ ഫോട്ടോ എടുക്കുന്നു, പുറത്ത് യാള്ക്കിഷ്ടമുള്ള പ്രകൃതി ദ്രുശ്യങ്ങളുടെയും.
Comments