Posts

Showing posts from December, 2023

കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശനം

Image
  ഞാന്‍    എം.ഈ.എസ്.   എഞ്ചിനീയറിങ്ങ്   കോളെജില്‍    ജോലി ചെയ്യുമ്പോള്‍    പ്രസിദ്ധ   ചരിത്രകാരനായ ശ്രീ.എം.ജി.എസ്.നാരായണന്‍    ഞങ്ങളുടെ    കോളെജില്‍    വന്നു    ഒരു പ്രഭാഷണം   നടത്തുകയുണ്ടായി. വാസ്കോ ഡ   ഗാമാ    കോഴിക്കോട്    കാപ്പാട്    കടപ്പുറത്തല്ല   വന്നിറങ്ങിയത്    എന്നു തുടങ്ങി   മുമ്പ് കേട്ടറിഞ്ഞ    പല കാര്യങ്ങളും   തെറ്റാണ് എന്നു അദ്ദേഹം സ്ഥാപിച്ചു. കൂട്ടത്തില്‍ കേരളത്തില്‍   ആദ്യമായി    സ്ഥാപിച്ച   മുസ്ലീം   പള്ളിയെപ്പറ്റിയും    പറയുകയുണ്ടായി.    കൊടുങ്ങല്ലൂരില്‍    മാലിക്   ദിനാര്‍    എന്നയാള്‍ ആയിരുന്നു   കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ ആദ്യത്തെ   മുസ്ലീം പള്ളി സ്ഥാപിച്ചത്   എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടയി. തന്‍റെ   ഏതാനും   അനുചരന്മാരൊടൊപ്പം    അറബി നാട്ടില്‍    നിന്നു പ്രവാചകന്‍  ...