ഉണ്ണിക്കുട്ടനും ചിത്രശലഭവും മുത്തശ്ശനും
അന്നു ഒരു ശനിയാഴ്ച ആയിരുന്നു. എനിക്ക് കോളേജ് ഇല്ല , മരുമകള്‍ മെഡിക്കല്‍ കോളേജില്‍ പി ജി ക്ലാസ്സില്‍ പോയി. മുത്തശ്ശി അടുക്കളയില്‍ കലശലായി പണി. ഞങ്ങളുടെ പേരക്കുട്ടി, ഉണ്ണിക്കുട്ടന്‍ , പതിവുപോലെ എന്‍റെ അടുത്തു കൂടി. ശനിയാഴ്ച അവന്‍ എന്‍റെ കൂടെയാണ് പകല്‍ മുഴുവന്‍ . മഴക്കാലം ആണെങ്കില്‍ അടുത്തുള്ള തോട്ടില്‍ നിന്ന് മത്സ്യം പിടിക്കുക , ചെറിയ ഡ്രൈവിിനു പോകുക രണ്ടുപേരും കൂടി കാറു കഴുകുക അമ്മുമ്മയുടെ ഫ്റിഡ്ജ് വൃത്തിയാക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പതിവു പരിപാടി. കുറെ നേരം അയാള്‍ തനിയെ കളിപ്പാട്ടങ്ങളുമായി കളിച്ചു , ക്ഷീണിച്ചപ്പോള്‍ എന്‍റെ അടുത്തു വന്നു. മുത്തശ്ശാ , എനിക്ക് ഒരു സംശയം. എനിക്കു വലുതാകുമ്പോള്‍ വലിയ ഒരാളാകണം , വലിയ ശമ്പളം വാങ്ങി, നല്ല ഒന്നാം തരം കാറു വാങ്ങണം, കണ്ണാടി കൊണ്ട് ഭിത്തി ഉണ്ടാക്കിയ ഒരു വലിയ വീടു വെക്കണം. അങ്ങനെ എനിക്കു സുഖമായി ജീവിക്കണം. മുത്തശ്ശാ അതിന് ഞാന്‍ എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ? ഞാനെന്ന മുത്തശ്ശന്‍ അപ്പോള്‍ അവിടെ പറന്നു വന്ന ഒരു വലിയ ഭംഗിയുള്ള ചിത്രശലഭത്തെ കണ്ടു. കുട്ടനും അതു കണ്ടു. ...