ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് (The Art Institute of Chicago) മ്യൂസിയം

 

 

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ കലാമ്യൂസിയങ്ങളില്(Art Museums) ഒന്നാണ് അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. 1879-ൽ സ്ഥാപിതമായ ഈ മ്യൂസിയം, കലാരംഗത്തെ അപൂർവശേഖരങ്ങൾ കൊണ്ടും അതിന്റെ ഗവേഷണ മികവുകൊണ്ടും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഒന്നാണ്.

പ്രധാന ആകർഷണങ്ങളും ശേഖരങ്ങളും

ലക്ഷക്കണക്കിന് കലാസൃഷ്ടികളാണ് ഈ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ചരിത്രാതീതകാലം മുതൽ ഇന്നുവരെയുള്ള മനുഷ്യന്റെ സർഗ്ഗാത്മകതയുടെ തെളിവുകൾ ഇവിടെ കാണാം.

  • ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ: യൂറോപ്പിന് പുറത്ത് ഏറ്റവും കൂടുതൽ ഇംപ്രഷനിസ്റ്റ്, പോസ്റ്റ്-ഇംപ്രഷനിസ്റ്റ് (Impressionist and Post-Impressionist) ചിത്രങ്ങളുള്ളത് ഇവിടെയാണ്. ജോർജസ് സ്യൂററ്റിന്റെ 'എ സൺഡേ ആഫ്റ്റർനൂൺ ഓൺ ദി ഐലൻഡ് ഓഫ് ലാ ഗ്രാൻഡെ ജാട്ടെ', വിൻസെന്റ് വാൻഗോഗിന്റെ 'ദി ബെഡ്റൂം' തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
  • അമേരിക്കൻ കലകൾ: ഗ്രാന്റ് വുഡിന്റെ 'അമേരിക്കൻ ഗോതിക്', എഡ്വേർഡ് ഹോപ്പറിന്റെ 'നൈറ്റ്ഹോക്സ്' തുടങ്ങിയ പ്രശസ്തമായ അമേരിക്കൻ പെയിന്റിംഗുകൾ ഈ മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
  • ആഗോള ശേഖരം: പുരാതന ഈജിപ്ഷ്യൻ, ഗ്രീക്ക്, റോമൻ ശില്പങ്ങൾ മുതൽ ഏഷ്യൻ, ആഫ്രിക്കൻ, സമകാലിക കലകൾ (Contemporary Art) വരെ നീളുന്ന വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്.

വാസ്തുവിദ്യയും കെട്ടിടവും

 ചിക്കാഗോയിലെ മിഷിഗൻ അവന്യൂവിലാണ് മ്യൂസിയത്തിന്റെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത്. 'ബോസ്-ആർട്സ്' (Beaux-Arts) ശൈലിയിൽ നിർമ്മിച്ച ഈ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് വെങ്കല സിംഹങ്ങളുടെ ശില്പങ്ങൾ ചിക്കാഗോ നഗരത്തിന്റെ തന്നെ അടയാളങ്ങളായി മാറിയിരിക്കുന്നു. 2009-ൽ പ്രശസ്ത വാസ്തുശില്പി റെൻസോ പിയാനോ രൂപകൽപ്പന ചെയ്ത 'മോഡേൺ വിംഗ്' (Modern Wing) കൂടി ചേർത്തതോടെ മ്യൂസിയത്തിന്റെ വ്യാപ്തിയും ഭംഗിയും വർദ്ധിച്ചു.

വിദ്യാഭ്യാസവും സ്വാധീനവും

വെറുമൊരു മ്യൂസിയം എന്നതിലുപരി, ഇതൊരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന 'സ്കൂൾ ഓഫ് ദി ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ' (SAIC) ലോകത്തിലെ തന്നെ മികച്ച ഫൈൻ ആർട്സ് കോളേജുകളിൽ ഒന്നാണ്. വാൾട്ട് ഡിസ്നി, ജോർജിയ ഒകീഫ് തുടങ്ങിയ പ്രശസ്തരായ പല പ്രതിഭകളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്.

 ഒരു ചരിത്ര കുറിപ്പ്: ഇന്ത്യക്കാരെ സംബന്ധിച്ച് ഈ മ്യൂസിയത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. 1893-ൽ സ്വാമി വിവേകാനന്ദൻ തന്റെ വിഖ്യാതമായ "അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ..." എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ഈ മ്യൂസിയം കോംപ്ലക്സിന്റെ ഭാഗമായ ഹാളിൽ (ഇന്നത്തെ ഫുള്ളർട്ടൺ ഹാൾ) വെച്ചായിരുന്നു.

 വർഷം തോറും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കു ന്ന ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, കലയെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരു സാംസ്കാരിക കേന്ദ്രമാണ്.

 ഞങ്ങള് ഇവിടെ കണ്ടത്തില്   പ്രധാനപ്പെട്ടവ

1.  ബുദ്ധന്റെ   വിവിധ രീതിയില്  ധ്യാനത്തില് മുഴുകി ഇരിക്കുന്ന പ്രതിമകള് (BudhaSakyamuni seated in Meditation brought from Tamil Nadu, India

2.  റക്വി ഷാ എന്നയാളുടെ പെയിനറ്റിങ്ങുകള് (Raqib Shaw’s Pardise lost)

3.  ഈജിപ്റ്റില്  നിന്നു   കൊണ്ടുവന്ന  മമ്മികളും മറ്റും.  

4.  കൊറിയന്   ദേശീയ  മ്യൂസിയത്തില് നിന്നു   കൊണ്ടുവന്ന ചില പ്രദർശന വസ്തുക്കള് (താൽ ക്കാലികമായി  കൊണ്ടുവന്നത്)

5.  ചൈനയില്   നിന്ന് കൊണ്ടുവന്ന   കലാ ശേഖരങ്ങൾ

എന്നിവയൊക്കെ  ആയിരുന്നു.

 1.ബുദ്ധന്റെ പ്രതിമകള്

ബുദ്ധന്റെ വിവിധകാലഘട്ടത്തിലെ പ്രതിമകള്   ഇവിടെ   സ്ഥാപിച്ചിട്ടുണ്ട്. ധ്യാന  നിരതനായ  ബുദ്ധന്റെ   വിവിധ രീതിയില് ഉള്ളവ. പാലി  അക്ഷരമാലയില് ബുദ്ധന്റെ സൂത്രങ്ങള്   മരത്തില് ഉല്ലേഖനം ചെയ്ത്  സൂക്ഷിച്ചവ എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. ഇവിടെ   എഴുതി വെച്ചിരിക്കുന്നതില് നിന്നും ഏതാണ്ട് 15 ആം നൂറ്റാണ്ടിനടുത്ത്  തമിഴ് നാട്ടിലെ   നാഗപട്ടണത്തിനടുത്ത് ധാരാളം ബുദ്ധ സന്യാസിമാരും വിശ്വാസികളും   ജീവിച്ചിരുന്നു എന്ന കാണുന്നു. അവിടെ നിന്നു കിട്ടിയ   ബുദ്ധ പ്രതിമകളില്  നീണ്ട കാതും കയ്യിലെ ചക്രത്തിന്റെ  പാടും നെറ്റിയിൽ പുരികങ്ങൾക്കിടയിൽ   വളർന്ന രോമവും  വളർത്തിയ മുടിയുമൊക്കെയുള്ള  ഒരു  ബുദ്ധരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കരിങ്കല്ലിൽ നിർമ്മിച്ച ഈ ബുദ്ധപ്രതിമകളില് തമിഴ് ഭാഷയില് എഴുതി വെച്ചി  രിക്കുന്നതില് നിന്ന് 7 ആം നൂറ്റാണ്ടിനോടടുത്ത് ഈ  പ്രതിമകള് സാധാരണ   ഉപയോഗത്തില് ഇരുന്നവ ആണെന്നും ഒരു കുളത്തിന്റെ   കരയില് ആൾക്കാർക്ക് ഭയ സൂചന നൽകാന് സ്ഥാപിച്ചിരുന്നതാവാം എന്നും   കാണുന്നു. ഏതായാലും നേരെ  ഇരുന്നും  ചെരിഞ്ഞുമുള്ള  ഈ പ്രതിമകള് അത്യപൂർവം തന്നെ സംശയമില്ല.   

 

2.  .റക്വിബ് ഷായുടെ   നഷ്ടപ്പെട്ട   പറുദീസ എന്ന  പെയിന്റിങ്ങ്

ഏദേശം  100  അടി   നീളം  ഉള്ള   ഈ  പെയിന്റിങ്ങ്   ഒരു ഭിത്തിയില് ആലേഖനം  ചെയ്തിരിക്കുന്നു. ചിത്രകാരന്റെ  സ്വന്തം  ഭാഷയില്  അയാളുടെ   ബാല്യകാലം  മുതല് മരണം  വരെയുള്ള ജീവിതത്തിന്റെ വിവിധ   ഘട്ടങ്ങള്  ആണ്   ഈ ബ്രുഹദ് സൃഷ്ടിയിലെ പ്രതിപാദ്യം.. ഷാ  ജനിച്ചത് കാശ്മീര്  താഴ്വരയില് ആയിരുന്നു. മനോഹരമായ പ്രകൃതി  ദൃശ്യങ്ങള്  അയാളുടെ  ഓർമ്മയില്   നിലനിന്നു. എന്നാൽ അയാൾക്ക്  16 വയസ്സായപ്പോള് ഭീകരരിൽ നിന്നുണ്ടായ ഭീഷണീ  മൂലം 1989 ൽ  അവിടെ   നിന്നു സകുടുംബം പലായനം  ചെയ്യേണ്ടി  വന്നു. (  ഒരു പക്ഷേ കാശ്മീര്  പണ്ഡിറ്റ് കുടുംബത്തില്  ജനിച്ചതാവാം ഇതിന് കാരണം). പിന്നീട് ഒരിക്കലും അയാള്   നാട്ടിലേക്ക് തിരിച്ചു     പോകുകയുണ്ടയില്ല. ചിത്രത്തില് ഉടനീളം മൃഗങ്ങളുടേ   തലയോട്  കൂടിയ  രൂപത്തില് ആണ് പ്രത്യക്ഷപ്പെടുന്നത്. വിവിധ  വേഷത്തില് കരയിലും   കടലിലും ആകാശത്തും അയാൾ  പ്രത്യക്ഷപ്പെടുന്നു. ചിത്രത്തില് മുഴുവന് ചരിത്രവസ്തുതകളും  പൌരസ്ത്യ പാശ്ച്ചാത്യ  സാംസ്കാരങ്ങളുടെ ഒരു   മിശ്റൂതം ആണ് കാണപ്പെടുന്നത്. ചുരുക്കത്തില് ഷായുടെ ചെറുപ്പകാലത്തെ സ്വർഗസമാനമായ മനോഹരമായ കാഷ്മീർ  ആയിരുന്നു  അയാളുടേ പറൂദീസ. ജോണ് മിൽട്ടണ് എന്ന   ആംഗലകവിയുടെ കാവ്യത്തിന്റെ  പേര് Paradise  lost  കടം  എടുത്തു  എന്നു മാത്രം.

3.  വിദൂര പൂർവ ദേശത്ത് നിന്നും ഉള്ള   കലാസൃഷ്ടികള്

കൊറിയ , ചൈന  തുടങ്ങിയ  ഇടങ്ങളില്   നിന്നു   കൊണ്ടുവന്ന ധാരാളം   പെയിന്റിങ്ങുകളും മറ്റും  ഇവിടെ   ഉണ്ട്. ഇവ വൃത്തിയായി   ഫ്രെയിം ചെയ്തു   വിശദീകരണങ്ങളോടെ ആണ് വെച്ചിരിക്കുന്നത്. കൂട്ടത്തില് മരത്തില് ചിത്രണം  ചെയ്ത ചിത്രങ്ങളും ലോഹഫലകത്തില്  കൊത്തിയ ബുദ്ധസൂത്രങ്ങളും നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

4.  ഈജിപ്റ്റില് നിന്നുള്ളവ

ഈജിപ്റ്റില്  നിന്നു  കൊണ്ടുവന്ന   മമ്മിയും അതിന്റെ ശവകുടീരവും ഇവിടെ ഉണ്ട്. അതോടൊപ്പം  ചില   ചിത്രങ്ങളും

ഏതായാലും   ഇവിടത്തെ   സന്ദർശനം  ഞങ്ങൾക്ക്  മറക്കാനാകാത്ത ഒരനുഭവം ആയിരുന്നു. നമ്മുടെ സ്വന്തം. വിവേകാനന്ദ സ്വാമിജി   പ്രസംഗിച്ച  ഹാളും വാന് ഗോഗിന്റെ സ്വന്തം  ചിത്രവും സമയക്കുറവ്  കൊണ്ട്   കാണാന്  കഴിഞ്ഞില്ല  എന്ന ഒരു   നിരാശയും ബാക്കിവെച്ചു കൊണ്ട് ഞങ്ങള് മടങ്ങി   .











































       

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -