Posts

ഇന്നത്തെ അദ്ധ്യാപകന്‍ നേരിടുന്ന വെല്ലുവിളികള്‍ - ഒരെത്തിനോട്ടം

  പ്രൊഫ.കെ.പി.മോഹന് ‍ ദാസ് (kp.mohandas62@gmail.com) സുഹൃത്തുക്കളെ ഞാന് ‍ ഏതാണ്ട് 45 വര് ‍ ഷം ഒരു അദ്ധ്യാപകന് ‍ ആയിരുന്നതു കൊണ്ട് ഇന്നു അദ്ധ്യാപകര് ‍ നേരിടുന്ന ചില വെല്ലുവിളികളെപ്പറ്റി സൂചിപ്പിക്കുവാന് ‍ ശ്രമിക്കുന്നു. ഞാന് ‍ സജീവ അദ്ധ്യാപന സേവനത്തില് ‍ നിന്ന് പിരിഞ്ഞിട്ട് പത്തില് ‍ അധികം വര് ‍ ഷങ്ങളായി എങ്കിലും ഇപ്പൊഴും മനസ്സില് ‍ ഒരു അദ്ധ്യാപകനായി തന്നെ കരുതി സൂക്ഷിക്കുന്നു, മറ്റുള്ളവര് ‍ അംഗീകരി ച്ചാലും ഇല്ലെങ്കിലും. നാല് ‍ പ്പതോ അമ്പതോ വര് ‍ ഷം മുമ്പ ത്തെ അദ്ധ്യാപനം 40 , 50 വര് ‍ ഷങ്ങള് ‍ ക്ക് മുമ്പ്, നമ്മില് ‍ മിക്കവരും സ്കൂളിലും കോളേജുകളിലും പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഇന്ന ത്തെ അപേക്ഷിച്ച് അദ്ധ്യാപനം താരത മ്യേനെ വിഷമം കുറഞ്ഞതായിരുന്നു എന്നു തോന്നുന്നു. സ്കൂളിലും കോളെ ജിലും അന്നത്തെ അദ്ധ്യാപകന് ‍ റെ ജോലി വിവരങ്ങള് ‍ (information) ശേഖരിച്ച് വിദ്യാര് ‍ ത്ഥികളില് ‍ എത്തിക്കുക എന്നതായിരുന്നു, ടെക്സ്റ്റ് ബുക്കില് ‍ നിന്ന് കിട്ടുന്ന വിവരങ്ങള് ‍ കുട്ടികള് ‍ ക്ക് മനസ്സിലാകുന്ന ഭാഷയില് ‍ , ലളിതമായ രീതിയില് ‍ ക്ലാസ്സില് ‍ അവതര...

ഉണ്ണിക്കുട്ടനും ചിത്രശലഭവും മുത്തശ്ശനും

Image
അന്നു ഒരു ശനിയാഴ്ച ആയിരുന്നു. എനിക്ക് കോളേജ് ഇല്ല , മരുമകള്‍ മെഡിക്കല്‍ കോളേജില്‍ പി ജി ക്ലാസ്സില്‍ പോയി. മുത്തശ്ശി അടുക്കളയില്‍ കലശലായി പണി. ഞങ്ങളുടെ പേരക്കുട്ടി, ഉണ്ണിക്കുട്ടന്‍ , പതിവുപോലെ എന്‍റെ അടുത്തു കൂടി. ശനിയാഴ്ച അവന്‍ എന്‍റെ കൂടെയാണ് പകല്‍ മുഴുവന്‍ . മഴക്കാലം ആണെങ്കില്‍ അടുത്തുള്ള തോട്ടില്‍ നിന്ന് മത്സ്യം പിടിക്കുക , ചെറിയ ഡ്രൈവിിനു പോകുക രണ്ടുപേരും കൂടി കാറു കഴുകുക അമ്മുമ്മയുടെ ഫ്റിഡ്ജ് വൃത്തിയാക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പതിവു പരിപാടി. കുറെ നേരം അയാള്‍ തനിയെ കളിപ്പാട്ടങ്ങളുമായി കളിച്ചു , ക്ഷീണിച്ചപ്പോള്‍ എന്‍റെ അടുത്തു വന്നു. മുത്തശ്ശാ , എനിക്ക് ഒരു സംശയം. എനിക്കു വലുതാകുമ്പോള്‍ വലിയ ഒരാളാകണം , വലിയ ശമ്പളം വാങ്ങി, നല്ല ഒന്നാം തരം കാറു വാങ്ങണം, കണ്ണാടി കൊണ്ട് ഭിത്തി ഉണ്ടാക്കിയ ഒരു വലിയ വീടു വെക്കണം. അങ്ങനെ എനിക്കു സുഖമായി ജീവിക്കണം. മുത്തശ്ശാ അതിന് ഞാന്‍ എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ? ഞാനെന്ന മുത്തശ്ശന്‍ അപ്പോള്‍ അവിടെ പറന്നു വന്ന ഒരു വലിയ ഭംഗിയുള്ള ചിത്രശലഭത്തെ കണ്ടു. കുട്ടനും അതു കണ്ടു. ...

കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശനം

Image
  ഞാന്‍    എം.ഈ.എസ്.   എഞ്ചിനീയറിങ്ങ്   കോളെജില്‍    ജോലി ചെയ്യുമ്പോള്‍    പ്രസിദ്ധ   ചരിത്രകാരനായ ശ്രീ.എം.ജി.എസ്.നാരായണന്‍    ഞങ്ങളുടെ    കോളെജില്‍    വന്നു    ഒരു പ്രഭാഷണം   നടത്തുകയുണ്ടായി. വാസ്കോ ഡ   ഗാമാ    കോഴിക്കോട്    കാപ്പാട്    കടപ്പുറത്തല്ല   വന്നിറങ്ങിയത്    എന്നു തുടങ്ങി   മുമ്പ് കേട്ടറിഞ്ഞ    പല കാര്യങ്ങളും   തെറ്റാണ് എന്നു അദ്ദേഹം സ്ഥാപിച്ചു. കൂട്ടത്തില്‍ കേരളത്തില്‍   ആദ്യമായി    സ്ഥാപിച്ച   മുസ്ലീം   പള്ളിയെപ്പറ്റിയും    പറയുകയുണ്ടായി.    കൊടുങ്ങല്ലൂരില്‍    മാലിക്   ദിനാര്‍    എന്നയാള്‍ ആയിരുന്നു   കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ ആദ്യത്തെ   മുസ്ലീം പള്ളി സ്ഥാപിച്ചത്   എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടയി. തന്‍റെ   ഏതാനും   അനുചരന്മാരൊടൊപ്പം    അറബി നാട്ടില്‍    നിന്നു പ്രവാചകന്‍  ...