സാഹിത്യ നായകന്മാര്‍-3 : തകഴി ശിവ ശങ്കരപ്പിള്ള

ഒരൊറ്റ നോവല്‍ കൊണ്ടു ലോക പ്രശസ്തനാകുക, ആ നോവല്‍ സിനിമയാക്കിയപ്പോള്‍ രാഷ്ട്രപതിയുടെ ദേശീയ അവാര്ഡ് മലയാളത്തിനു ആദ്യമായി നേടിക്കൊടുക്കുക എന്നീ അപൂര്‍വ  അംഗീകാരങ്ങള്‍ വാങ്ങിയ “ ചെമ്മീന്‍ “ എന്ന നോവല്‍ എഴുതിയത് കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട തകഴി ചേട്ടന്‍ എന്ന തകഴി ശിവശങ്കരപ്പിള്ള ആയിരുന്നു. കുട്ടനാട്ടിലെ തകഴി എന്ന ഗ്രാമത്തില്‍ ജനിച്ച ഒരു തികഞ്ഞ കര്ഷകന്‍. തന്റെ നാട്ടിലെ പച്ച മനുഷ്യരുടെ മണ്ണിന്റെ മണം ഉള്ള കഥകള്‍ മാത്രം എഴുതി ലബ്ധ പ്രതിഷ്ടനായ കഥാകാരന്‍. ഞങ്ങളുടെ തലമുറയിലെ ഏറ്റവും പ്രസിദ്ധനായ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉണ്ടായിരുന്ന തകഴി. പദ്മ ഭൂഷന്‍ ജേതാവായ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാന പീഠം (1984) അവാര്ഡിനും അര്ഹനായി. 

കുട്ടനാട്ടിലെ ഒരു സാധാരണ ഗ്രാമമായ തകഴിയില്‍ 1912 ഏപ്രില്‍ 17 നു ജനനം, 1999 ഏപ്രില്‍ 10 നു മരണം . പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലാ യിരുന്നു പ്രൈമറി വിദ്യാഭ്യാസം.അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളി ലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ട റായി. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ യുമായുള്ള (കാത്ത ) വിവാഹം നടന്നു.


തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ അന്തരിച്ചു. കുട്ടനാട ്സാഹിത്യസമിതി രൂപീകരിക്കുന്നതില്‍ കെപിശശി ധരന് ഉപദേശം നല്‍കി. 


തന്റെ നാട്ടിലെ പാവപ്പെട്ടവരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ കഥകളിലെ പ്രമേയം. അനേകം നോവലുകളും 600 ഓളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്ഥി ആയിരുന്നപ്പോള്‍ തന്നെ തുടങ്ങിയ കഥാരചന, തന്റെ ഗുരുനാഥനായ കൈനിക്കര കുമാര പിള്ള സാര്‍ കണ്ടു പരിപോ ഷിപ്പിച്ചു. തിരുവനന്തപുരത്ത് നിയമ വിദ്യാര്ഥിു ആയിരുന്ന കാലത്ത് കേസരി ബാല കൃഷ്ണപിള്ളയെ പരിചയപ്പെട്ടു. അദ്ദേഹമാണ് ആധുനിക ഇങ്ങ്ലീഷ്‌ സാഹിത്യം തകഴിയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പല രചനകളും ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും , ഇങ്ങ്ലീഷ്‌, ഫ്രഞ്ച്, റഷ്യന്‍, ജര്മഎന്‍ ,അറബിക് ഭാഷകളിലേക്കും പരിഭാഷപ്പെ ടുത്തിയിട്ടുണ്ടു.

തകഴിയുടെ ആദ്യകാല നോവലുകളില്‍ ഒന്നായ തോട്ടിയുടെ മകന്‍ (1947) മൂന്നു തലമുറകളായി ആല പ്പുഴ പട്ടണത്തില്‍ മനുഷ്യവിസര്ജ്യം പേറുന്ന തോട്ടി കളുടെ കഥ പറഞ്ഞു. തുടര്ന്നു അദ്ദേഹം എഴുതിയ രണ്ടിടങ്ങഴി(1948) എന്ന നോവല്‍, അന്ന് കേരളത്തില്‍ നിലവിലിരുന്ന യാഥാസ്ഥിതിക ഫ്യുഡല്‍ വ്യവസ്ഥ കളെ വിമര്ശിിച്ചു കൊണ്ടായിരുന്നു. നീലായിലെ പി സുബ്രമണ്യം രണ്ടിങ്ങഴി ഒരു ചലച്ചിത്രമാക്കി, തകഴി യ്ക്ക് രാഷ്ട്രപതിയുടെ ആദ്യത്തെ അംഗീകാരവും കിട്ടി, കഥാ രചനയ്ക്ക്. കടലിനോടു മല്ലിട്ട് ജീവിക്കുന്ന സാധാരണ മീന്‍പിടുത്തക്കാരുടെ കഥയായിരുന്നു ലോകപ്രശസ്തമായ ചെമ്മീന്‍ (1956), എന്ന നോവല്‍. ഇങ്ങ്ലീഷ്‌, ഫ്രെഞ്ച്, ജെര്മ്മരന്‍, അറബിക്, റഷ്യന്‍ തുടങ്ങി 19 വിദേശ ഭാഷകളിലേക്ക് മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ചെമ്മീന്‍ പരിഭാഷ പ്പെടുത്തപ്പെട്ടിട്ടുന്ടു. 1965 ല്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ചെമ്മീന്‍ ഒരു ബഹുവര്ണെ ചലച്ചിത്രമാക്കി. രാഷ്ട്രപതിയുടെ സ്വര്ണി മെഡല്‍ നേടിയ ഈ ചലച്ചിത്രവും തകഴിയെ പ്രശസ്തിയുടെ കൊടിമുടിയില്‍ എത്തിച്ചു. 1978ല്‍ അദ്ദേഹം എഴുതി തീര്ത്തി കയര്‍ എന്ന നോവലാണ്‌ തകഴിയുടെ മാസ്റ്റര്‍ പീസ്‌ ആയി കണക്കാക്കപ്പെടുന്നത്. ആയിരത്തോളം പേജുകള്‍ ഉള്ള ഈ നീണ്ട നോവലില്‍ 1885 മുതല്‍ 1971 വരെയുള്ള കാല ഘട്ടത്തില്‍ ജീവിച്ചിരുന്ന നാല് തലമുറകളുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കു ന്നതു. ഈ കാലഘട്ടത്തില്‍ കുട്ടനാട്ടില്‍ നിലവിലിരുന്ന ഫ്യുടല്‍ വ്യവസ്ഥ, മരുമക്കത്തായം,അടിമപ്പണി എന്നിവയില്‍ തുടങ്ങി കൃഷി ഭൂമികര്ഷകന് എന്ന നില വന്നതുവരെ വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് അധിനിവേശത്തെ തോല്പിച്ചോ ടിച്ചതും 1960 കളിലെ വ്യവസായ വിപ്ലവവും എല്ലാം ഇതില്‍ സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ മറ്റൊരു നോവല്‍ ഏണിപ്പടികള്‍ 1964 ല്‍ പ്രസിദ്ധീകരിച്ചു. കുട്ടനാട്ടിലെ നാട്ടിന്പു‍റത്ത് ജനിച്ച ഒരു സാധാരണ മനുഷ്യന്റെ ഉത്ക്കര്ഷേ്ഛയും പടിപടിയായുള്ള ഉയര്ച്ചയും അതില്‍ നിന്നുണ്ടാകുന്ന തകര്ച്ചയുടെയും കഥയാണി്തിലെ പ്രതിപാദ്യം. കേരള മോപ്പസാന്ഗ് എന്നറിയപ്പെട്ട തകഴി എന്നും തന്റെ കഥകള്‍ കുട്ടനാട്ടിലെ മണ്ണിന്റെ മണമുള്ളതാക്കാന്‍ ശ്രദ്ധിച്ചിരുന്നു.

പ്രധാന കൃതികള്‍ :നോവലുകള്‍ 
1. തോട്ടിയുടെ മകന്‍ (1947)
2. രണ്ടിടങ്ങഴി (1948): ചലച്ചിത്രം 1958
3. തെണ്ടിവര്ഗം9(1950)
4. ചെമ്മീന്‍ (1956):ചലച്ചിത്രം 1965
5. ഔസേപ്പിന്റെ മക്കള്‍ (1959)
6. ഏണിപ്പടികള്‍ (1964)
7. അനുഭവങ്ങള്‍ പാളിച്ചകള്‍ (1967) ചലച്ചിത്രം 1971
8. ചുക്ക് (1973)
9. കയര്‍ (1978)
10. എരിഞ്ഞടങ്ങല്‍(1990) 

ചില ചെറുകഥകള്‍

1. തിരഞ്ഞെടുത്ത കഥകള്‍
2. .ഇങ്ക്വിലാബ്
3. പതിവ്രത
4. ഞാന്‍ പിറന്ന നാട് 
5. കുറെ കഥാപാത്രങ്ങള്‍
6. ഒരു അന്ധന്റെ തൃപ്തി

ആത്മകഥകള്‍

1. എന്റെ ബാല്യകാലം (1967)
2. ഓര്മ്മ യുടെ തീരങ്ങള്‍(1985)
3. ഒരു കുട്ടനാടന്‍ കഥ(1992)
4. ജീവിതത്തിന്റെ ഒരു ഏട്(1993)

Pictures from Google Images 

അവലംബം

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി