സാഹിത്യ നായകന്മാര്‍ - 8 : കെ പി ശശിധരന്‍

ആമുഖം : കുട്ടനാട്ടുകാരായ മണ്മറഞ്ഞ സാഹിത്യ കാരന്മാരില്‍ മിക്കവരെയും ഈ കുറിപ്പുകളില്‍ പരിചയപ്പെടുത്തി കഴിഞ്ഞു എന്ന് തോന്നുന്നു. അവസാനമായി എന്റെ സഹോദരന്‍ പ്രൊഫ. കെ പി ശശിധരനെയും പരിചയപ്പെടുന്നു. മുമ്പ് പരിചയപ്പെ ടുത്തിയവരുടെയത്ര പ്രസിദ്ധനായില്ലെങ്കിലും കുട്ടനാട്ടിലെ സാഹിത്യകാരന്മാരുയിടയില്‍ അദ്ദേഹത്തിനും ഒരു സ്ഥാനം ഉണ്ടെന്നു കരുതുന്നു. അതുകൊണ്ടു ഈ കുറിപ്പ്.

കെ പി ശശിധരന്‍ ഒരു ഇന്ഗ്ലീഷ് സാഹിത്യ അദ്ധ്യാപകനും വിമര്ശകനും സാഹിത്യകാരനും സോവിയറ്റ് ലാന്റ് അവാര്ഡ്ത കേരള സാഹിത്യ അക്കാദമി വാര്ഡ്് ഇവയുടെ ജേതാവും ആയിരുന്നു. , മുപ്പതോളം ബുക്കുകള്‍, സ്വതന്ത്ര നോവലുകളും പരിഭാഷകളും, അദ്ദേഹ ത്തിന്റെ സംഭാവനയായുണ്ടു.
മങ്കൊമ്പ് തെക്കേക്കരയില്‍ 1938 ജ്യുണ്‍ 10 നു പ്രത്യേകിച്ച് സാഹിത്യ പൈതൃകം ഒന്നും അവകാശ പ്പെടാന്‍ ഇല്ലാത്ത പാട്ടത്തില്‍ കുടുബത്തില്‍ ജനിച്ചു. അച്ഛന്‍ പത്മനാഭ പണിക്കര്‍, അമ്മ മീനാക്ഷിയമ്മ. ജൂണ്‍ 17 , 2015 നു എറണാകുളത്ത് പെട്ടെന്നുണ്ടായ അസുഖം മൂലം ദിവംഗതനായി

വിദ്യാഭ്യാസം

1.സ്കൂള്‍ വിദ്യാഭ്യാസം: മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ (1952–55)
2. ഇന്റെര്മീടിയറ്റ് : ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ (1955–57)
3. ബി എ ( ഹോനെര്സ്) തിരുവനന്തപുരം യുണി വേര്സിറ്റി കോളേജില് നിന്ന്(1957–60)
4. പി എച് ഡി കോഴിക്കോട്ടു സര്‍വകലാശാലയില്‍ നിന്ന് അമേരിക്കയിലെ വിപ്ലവ കവികളെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തിന്. (1991)

അദ്ധ്യാപക ജീവിതം

1.സെന്റ്‌ തോമസ്‌ കോളേജു കൊഴെഞ്ചേരി ഇങ്ങ്ലീഷ്‌ ലെക്ച്ചരര്‍ (1960)
2.ഗവ. വിക്ടോറിയ കൊളേജു, പാലക്കാട്ട് (1961–1971) ഇങ്ങ്ലീഷ്‌ ലെക്ച്ചറര്‍
3.ഗവ. മഹാരാജാസ് കോളേജു എറണാകുളം (1971–1990) പ്രൊഫസര്‍, ഇങ്ങ്ലീഷ്‌ വിഭാഗം തലവന്‍
4.ഗവ. കോളേജു മണിമലക്കുന്നു, പ്രിന്സിപ്പല്‍ (1991–92)
5.സംസ്ഥാന ഭാഷാ ഇന്സ്ട്ടിട്യൂട്, തിരുവനന്തപുരം ഡയരക്ടര്‍ ((1992–93)

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

1.അന്തസ്സുള്ള മനുഷ്യര്‍, നോവല്‍, മംഗളോദയം തൃശ്ശൂര്‍1966
2.ഉപ്പു, നോവല്‍, സാഹിത്യ പ്രവര്ത്ത ക സഹകരണ സംഘം (SPCS) കോട്ടയം 1968
3.ഉദിക്കുന്നു അസ്തമിക്കുന്നു ,ചെറുകഥാ സമാഹാരം (SPCS) 1968
4.വേദാന്തിക്കസ്–ആക്ഷേപ ഹാസ്യം, മാതൃഭൂമി വാരികയില്‍ ആദ്യം തുടര്ച്ച യായി, പിന്നീട് പൂര്ണ പബ്ലിക്കെഷന്സ്ല, കോഴിക്കോട്1970
5.ഡാര്ലിംഗ്, ചെറുകഥാ സമാഹാരം (SPCS) 1970
6.ആനക്കൊമ്പും കുരങ്ങുകളും ചെറുകഥാ സമാഹാരം DC ബുക്സ് കോട്ടയം 1978
7.കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍ പഠനം, കറന്റ് ബുക്ക്സ്, തൃശ്ശൂര്‍ 1978
8.അറിയപ്പെടാത്ത ജ്യുഡ,(Jude the Obscure),പരിഭാഷ SPCS കോട്ടയം1979
9.റഷ്യന്‍ സാഹിത്യം എന്ത്, എന്തുകൊണ്ട്, പഠനം പ്രഭാത് പ്രിന്റെര്സ് തിരുവനന്തപുരം 1981
10.കൃഷ്ണ സ്റ്റഡീസ്(English) മക്മില്ലന്‍ ബുക്സ് ന്യു ഡല്ഹിു 1982
11.കവിതയുടെ സാഫല്യം , പഠനം, മംഗള പ്രിന്റെര്സ്, 1982
12.കവിതയുടെ മൂന്നു വഴികള്‍, പഠനം, ബുക്ക് ക്ലബ് 1983
13. മരണമില്ലാത്ത വയലാര്‍: പഠനം ഇന്ത്യാ പ്രസ്‌ കോട്ടയം 1984
14.ലെനിന്‍ പിറന്ന മണ്ണില്‍ , സഞ്ചാര സാഹിത്യം, പ്രഭാത് ബുക്ക് ഹൌസ് , തിരുവനതപുരം 1985
15. കേശവ ദേവ് : Makers of Indian Literature Study Series :കേരള സാഹിത്യ അക്കാദമി 1985
16. Poets in a changing world (English) , Konarak Publishers, New Delhi 1991.
17.കരിക്കട്ടയില്‍ ഇല വിരിഞ്ഞു ബാല സാഹിത്യം , സംസ്ഥാന ഭാഷാ ഇന്‍സ്ടിട്ട്യുറ്റ് തിരുവനന്തപുരം, 1998
18.ജ്യുലിയസ് സീസര്‍ , പരിഭാഷ, DC ബുക്ക്സ്, കോട്ടയം 2000
19. ഹെന്റി V , പരിഭാഷ, DC ബുക്ക്സ് കോട്ടയം 2000
20. വിനട്സറിലെ സന്തോഷവതികളായ ഭാര്യമാര്‍ (Merry Wives of Windsor) പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
21. ട്രോയിലസും ക്രെസീഡയും പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
22. സിംബലൈന്‍, പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
23. റിച്ചാര്ഡ്ക മൂന്നാമന്‍ , പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
24. നന്നായി തുടങ്ങുന്നതെല്ലാം നന്ന് (All Is Well that Ends well) പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
25. പ്രേമിക്കാന്‍ ഒരു പാഠം (Lesson in Love) പരിഭാഷ DC ബുക്ക്സ് കോട്ടയം 2000
26. അല്സേസ്ടീസ് പരിഭാഷ മംഗള പബ്ലീഷേര്സ് 2000
27. യുദ്ധവും സമാധാനവും പരിഭാഷ,, ചിന്താ പബ്ലിക്കേഷന്സ് തിരുവനന്തപുരം, 2010
28. കുറ്റവും ശിക്ഷയും പരിഭാഷ,, ചിന്താ പബ്ലിക്കേഷന്സ്E തിരുവനന്തപുരം, 2010
29. നോതൃദാമിലെ കൂനന്‍ : പരിഭാഷ,, ചിന്താ പബ്ലിക്കേഷന്സ്ക തിരുവനന്തപുരം, 2010

കൂടാതെ അനവധി പുസ്തക നിരൂപണങ്ങള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

പാലക്കാട്ട് ജോലിചെയ്യുമ്പോള്‍ പ്രൊഫ. ഗുപ്തന്‍നായര്‍ സാറിന്റെയും ലീലാവതിടീച്ചരിന്റെയും ശിഷ്യന്‍, പിന്നീട് എന്‍വി കൃഷ്ണവാര്യരുടെ പ്രോത്സാഹനം മാതൃഭൂമിയില്‍കൂടി. കുട്ടനാട് സാഹിത്യസമിതിയുടെ പ്രാരംഭപ്രവര്‍ത്തകന്‍, തകഴി ശിവശങ്കരപ്പി്ള്ളയോടൊപ്പം, നാട്ടിലെ ചെറുപ്പക്കാരായ പല എഴുത്തുകാര്‍ക്ക് തെറ്റ് തിരുത്താന്‍ സഹായിച്ചു (ഉദാ: മങ്കൊമ്പ്ഗോപാല കൃഷ്ണന്‍ ), ഞങ്ങളുടെ കുടുംബത്തിലെ മറ്റുസഹോദരങ്ങളെ കയ്‌പിടിച്ചുയര്‍ത്തി ഒരുനിലയില്‍എത്തിച്ചു.

ഭാര്യ: നാരായണിിക്കുഞ്ഞമ്മ, മക്കള്‍, മീന, രാജു, മായ
കൊച്ചുമക്കള്‍, പ്രിയ, ഉണ്ണി

അവാര്ഡു്കള്‍

1. 1.സോവിയറ്റ്‌ ലാന്ഡ് അവാർഡ് 1982
2. .എന്‍ വി മേമ്മോറിയൽ അവാർഡ് ,2010
3. കേരള സാഹിത്യ അക്കാദമി അവാർഡ് , 2013

References
1.https://en.wikipedia.org/wiki/K._P._Sasidharan
2.https://ml.wikipedia.org/wiki/ശശിധരന്‍_K.P.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി