സാഹിത്യനായകന്മാര്‍ - 5 : ഡോ. അയ്യപ്പ പണിക്കര്‍

അദ്ധ്യാപകന്‍, ചിന്തകന്‍, കവി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ മറ്റൊരു കാവലത്തു കാരനായിരുന്നു അയ്യപ്പ പണിക്കര്‍.ഭാരതത്തിലെ ആധുനിക സാഹിത്യത്തിലും പുരാണങ്ങളിലും ഒരു പോലെ അവഗാഹം ഉണ്ടായിരുന്ന പണിക്കര്‍ സാര്‍ വൃത്തനിബദ്ധമല്ലാത്ത ആധുനിക കവിത മലയാള ത്തില്‍ അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ “ കുരു ക്ഷേത്രം” എന്ന കവിത മലയാള ഭാഷയിലെ കവിതാ സങ്കല്‍പ്പത്തെത്തന്നെ മാറ്റി മറിച്ചു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

1930 സെപ്റ്റംബര്‍ മാസം 12ആം തീയതി കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. കെ എം പണിക്കരുടെയും കാവാലം നാരായണപ്പണിക്കരുടെയും ഗ്രാമത്തില്‍ തന്നെ. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്. ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോള ജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കു ശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. കുറച്ചു മാസങ്ങൾക്കു ശേഷം  യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. തുടർന്നു  ദീർഘ കാലം അവിടെ തന്നെ ആയിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 2006 ആഗസ്റ്റ്‌ 23 നു തിരുവനന്തപുരത്ത് 75 ആം വയസ്സില്‍ നിര്യാതനായി.

മലയാള കവിതയെ ആധുനികതയിലേക്കും അത്യന്താധുനി കതയിലെക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ല്‍ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പ ണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിത യുടെ ആധാരശില. കേകയുടെെയും മഞ്ജരി യുടെയും വൃത്തനിബദ്ധമായ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകൊണ്ടു വന്ന കവിതകള്‍ അയ്യപ്പപണിക്ക രുടെ രചനകള്‍ ആയിരുന്നു. . അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:
“നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ”
എന്നദ്ദേഹം പ്രഖ്യാപിച്ചു. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനു ഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പ ണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവു കത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി

പ്രധാന കൃതികള്‍
• അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
• കുരുക്ഷേത്രം
• അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
• തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
• കാർട്ടൂൺ കഥകളും മഹാരാജ കഥകളും
• 10 കവിതകളും പഠനങ്ങളും
• പൂക്കാതിരിക്കാൻ എനിക്കാവതില്ല
• ഗോത്രയാനം
• പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
• ജീബാനന്ദദാസ്
• മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
• സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
• In the sacred Naval of our dream (ഇംഗ്ലീഷ്)
• I can’t help blossoming (ഇംഗ്ലീഷ്)
• ക്യുബന്‍ കവിതകള്ഗുeരു ഗ്രന്ഥ സാഹിബ്
• ഹേ ഗഗാറിന്‍
• കുടുംബ പുരാണം
• മൃത്യു പൂജ

പുരസ്കാരങ്ങള്‍

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമിഅവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽനിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർഅവാർഡ് നിരസിച്ചു

"കാവ്യം സുഗേയം " എന്നസൈറ്റില്‍ഇന്നും ഒരുകവിത.

https://youtu.be/W0_meZ4uDIw

References
1. https://en.wikipedia.org/wiki/Ayyappa_Paniker
2. http://www.veethi.com/india-people/ayyappa_paniker-profile-3038-25.htm
3. http://malayalasangeetham.info/displayProfile.php?artist=K%20Ayyappa%20Panicker&category=lyricist

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി