പഴശ്ശി രാജാ ചരിത്രവും സിനിമയും
ഹരിഹരന്റെയും എം റ്റി യുടെയും ‘പഴശ്ശിരാജാ’ എന്ന ചിത്രം ചരിത്രത്തോടു എത്ര മാത്രം നീതി പുലറ്ത്തുന്നോ എന്നു നോക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. സാധാരണ സിനിമാ പ്രേക്ഷകരെ പോലെ ഞാനും പത്നിയും കൂടി ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള പ്രദറ്ശനത്തിനു ശ്രീ തിയേറ്ററില് കയറി. ബുദ്ധിമുട്ടു കൂടാതെ ബാല്ക്കണി റ്റിക്കറ്റു കിട്ടി. കയറിയപ്പോള് താഴെയുള്ള മിക്കവാറും സീറ്റുകള് കാലി.ഞങ്ങള് ചെമ്പകശ്ശേരി രാജാവിന്റേ നാട്ടില് നിന്നു വന്നവരായതുകൊണ്ടു പഴശ്ശിരാജായുടെ ചരിത്രം അത്ര നന്നായി അറിയാന് വയ്യ, എങ്കിലും ഒരു ഏകദേശ രൂപം മാത്രം അറിയാം. വയനാടു ഭാഗത്തുള്ള കോട്ടയം എന്ന നാട്ടു രാജ്യത്തിലെ ഇളമുറതമ്പുരാനായിരുന്നു പഴശ്ശിരാജാ എന്നും അനന്തിരവന്റെ ജനസമ്മതിയില് അല്പം കുശുമ്പുണ്ടായ അദ്ദേഹത്തിന്റെ അമ്മാവന് അയാളെ വശത്താക്കാന് ശ്രമിച്ചു എങ്കിലും കഴിയാഞ്ഞപ്പോള് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അയാളെ ഒതുക്കാന് ശ്രമിച്ചു. ടിപ്പു സുല്ത്താന് ബ്രിട്ടീഷുകാരോടു പൊരുതി നിന്ന കാലത്തു വയനാട്ടില് മാനന്തവാടി തലസ്ഥാനമായി പ്രവറ്ത്തിച്ചിരുന്ന പഴശ്ശി കുരിച്ച്യരുടെയും നാട്ടിലെ നായന്മാരുടെയും സഹായത്തോടെ കുറെനാള് ബ്രിട്ടിഷുകാരെ തടഞ്ഞു നിറുത്...