ഒരു റെയില് യാത്ര., റെയില് വേയുടെ കാര്യക്ഷമതയും.

തിരുവനതപുരത്തിനു പോകാന് റ്റിക്കറ്റു ബുക്കു ചെയ്തു, രണ്ടാം ടയറ് എസി യില് തന്നെ. വണ്ടി കൃത്യ സമയത്തു തന്നെ എത്തി, എ1 കമ്പാറ്ട്ടുമെന്റു തിരഞ്ഞു പിടിച്ചു ബെറ്ത്തില് എത്തി. പക്ഷേ ഞാന് ബുക്കു ചെയ്ത ബെറ്ത്തില് ആരോ സുഖമായി പുതച്ചു കിടന്നു ഉറങ്ങുന്നു. അല്പം പ്രായമായ ആള് ആയതു കൊണ്ടു ഉണറ്ത്താന് തുനിഞ്ഞില്ല, അപ്പോള് അടുത്ത സീറ്റില് ഇരുന്ന ആള് പറഞ്ഞു, എസി ഒരു കോച്ചേ ഉള്ളൂ. റ്റി റ്റി യെ കണ്ടാല് നിങ്ങളുടെ സീറ്റ് എവിടെ എന്നു അറിയാം എന്നു. റ്റി റ്റി പുറത്തു നില്കുന്നു, ചുറ്റും ഒരു പത്തിരുപതു ആള്ക്കാറ് ഉണ്ടു. സാധാരണ റ്റിക്കറ്റു ബുക്കു ചെയ്യ്യാതെ അവസാന നിമിഷത്തില് ബെറ്ത്തിനുള്ള ആവശ്യക്കാരാണെന്നേ ഞാന് കരുതിയുള്ളൂ. ഞാനും കൂട്ടത്തില് കൂടിയപ്പോഴാണു അറിയുന്നതു എന്നെപ്പോലെ സീറ്റു അറിയാന് വേണ്ടി ഉള്ലവരാണു. ഞാനും അവരുടെ കൂടെ കൂടി, പത്തു മിനുട്ടു കഴിഞ്ഞു റ്റി റ്റി പറഞ്ഞു നിങ്ങള് ഒന്നാം ക്ലാസ്സില് എ ക്യാബിനില് പോയി ഇരിക്കൂ, ഞാന് അവിടെക്കു വരാം എന്നു. ഏതായാലും ഇരിക്കാന് ഇടമായല്ലോ എന്നു കരുതി ഞാന് അവിടെ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോല് റ്റി റ്റി വന്നു, സീറ്റു ഉറപ്പാക്കി. അവിടെത്തന്നെ ഇരുന്നോളൂ എന്നു ഉത്തരവായി.

നല്ല ക്ഷീണം ഉണ്ടായിരുന്നു എന്നതു കൊണ്ടും ചുറ്റുപാടും പാറ്റാകളും മറ്റു ക്ഷുദ്ര ജന്തുക്കളും പറക്കുന്നതു പോലും ശ്രദ്ധിക്കാതെ ഉറങ്ങാന് കിടന്നു. കയ്യില് ഒരു ഷീറ്റു പോലും ഇല്ല, സെക്കണ്ടു എസിയില് പുതപ്പും മറ്റും തരുമല്ലോ എന്നു കരുതി. ഏതായാല്കും റബ്ബറ് കുഷനില് വീണതേ അറിഞ്ഞുള്ളൂ. ഉടനെ ഉറങ്ങി. ഉറക്കത്തിനിടയില് റ്റി റ്റി എന്തോ കടലാസ് കയ്യില് തന്നു, പകുതി ഉറക്കത്തില് അതു പോക്കറ്റില് തള്ലി ഉറക്കം തുടറ്ന്നു. തിരുവനതപുരത്തു എത്തിയപ്പോശ്ഴാണു അതു എടുത്തു നോക്കിയതു. എനിക്കറ്ഹമായ സീറ്റു തരാന് കഴിഞില്ല അതു കൊണ്ടു റെയില്കൂലിയില് ഉള്ള വ്യത്യാസം തിരിച്ചു വാങ്ങാനുള്ള സെറ്ട്ടിഫികേറ്റാണു. ഇതു കൊണ്ടെന്താ പ്രയോജനം? പണ്ടൊക്കെ റെയില് വേയില് നിന്നു പണം മടക്കി കിട്ടണമെങ്കില് രെയില് വേ ഡിവിഷനില് എഴുതി കിട്ടിയാല് ആയി ഇല്ലെങ്കിലും എന്നാണു ഓറ്മ്മ.

ഏതായാലും തിരുവനന്തപുരത്തു ഇറങ്ങി, എന്നെ കൊണ്ടു പോകാന് ഉള്ള വണ്ടി വരാന് അല്പം താമസം ഉണ്ടെന്നു അറിഞ്ഞു റ്റിക്കറ്റു കൌണ്ടറില് അന്വേഷിക്കാം എന്നു വിചാരിച്ചു ഒരു കൌണ്ടറില് കാണിച്ചു,. അവര് അപേക്ഷ എഴുതണമെന്നോ മറ്റോ പറയുമെന്നു പ്രതീക്ഷിച്ചു പേനയും കടലാസും തപ്പി എട്യുക്കുന്ന സമയത്തു അവര് റ്റിക്കറ്റു തിരിച്ചു തന്നു പുറത്തു ഒപ്പിടാന് പറഞ്ഞു. ഞാന് അനുസരിച്ചു, അടുത്ത നിമിഷം കൂടുതല് വാങ്ങിയ റെയില് കൂലി നൂറു രൂപാ തിരിച്ചു തന്നു. എന്തെളുപ്പം, എ സി ഇല്ലാതെ യാത്ര ചെയ്തെങ്കിലും എന്താ, പൈസ ഉടനെ കിട്ടിയല്ലോ. അപ്പോള് നമ്മുടെ റെയില് വേയിലും പുരോഗമനം ഉണ്ടു, റ്റിക്കറ്റു ബുക്കു ചെയ്യുന്നതില് മാത്രമല്ല, മറ്റു കാര്യത്തിലും. ആവശൂത്തിനു കോച്ചിടാന് സൌകര്യമില്ലെങ്കിലും യാത്രക്കാരില് നിന്നു വാങ്ങിയ അധിക കൂലി ഉടനേ തിരിച്ചു തരാനുള്ള സംവിധാനം ഉള്ളതു നന്നായി. മുന്മന്ത്രി ലാലു പ്രസാദിന്നു നമസ്കാരം.

Comments

ഇതൊക്കെ നല്ല കാര്യങ്ങളാണ്..... എല്ലാ വകുപ്പുകളും ഇതുപോലെ കാര്യക്ഷമം ആയിരുന്നെങ്കില്‍...
Rani said…
ഇതു വലിയ ഒരു കാര്യം തന്നേ