എനിക്കും കിട്ടണം പണം : മറ്റൊരു ഡോക്ടറ്

ഞാന് കോഴിക്കോട്ടു ജോലി ചെയ്യുന്നതിനിടയില് ആണു. ഹെറ്ണിയ എന്ന രോഗം വന്നു പെട്ടതു. ‘കുടലിറക്കം‘ എന്നു മലബാറില് പറയുന്ന ഈ അസുഖത്തിനു ശസ്ത്രക്രിയ മാത്രമേ ചികിത്സയുള്ളൂ എന്നു പലരും പറഞ്ഞു. പ്രത്യേകിച്ചും ആരംഭ ദിശയില് കൂടുതല് പ്രശ്നം ഉണ്ടാകാന് സാദ്ധ്യത ഉണ്ടത്രേ. മനസ്സിലാകിയതില് നിന്നു നമ്മുടെ ഉദരഭിത്തിയുടേ താഴ് ഭാഗത്തുള്ള പേശികളുടെ ബലക്കുറവു മൂലം അതില് ഒരു ചെറിയ സുഷിരം ഉണ്ടാവുന്നു. കുടലിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിന്റെ വശത്തുണ്ടാകുന്ന ആ സുഷിരത്തില് കൂടി താഴോട്ടു ഇറങ്ങുന്നതാണു കുടലിറക്കം. ആദ്യം ആ സുഷിരം ചെറിയതായിരിക്കും. കൂടുതല് ഭാരം എടുക്കുമ്പോഴോ , മല വിസറ്ജനം ചെയ്യുമ്പോള് സമ്മറ്ദം ചെലുത്തുന്നതു കൊണ്ടൊ പെട്ടെന്നു കൂടലിന്റെ ഭാഗം താഴേക്കിറങ്ങുന്നു. തീവ്രമായ വേദന ആ സമയത്തുണ്ടാവുന്നു. ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വേദന. വേദനയുടെ ശക്തിയില് വിയറ്ത്തു കൂളിച്ചു വല്ലാതെ തളരുന്നു. സുഷിരം വളരെ ചെറുതാണെങ്കില് കുടലിന്റെ പുറത്തേക്കു ചാടുന്ന ഭാഗം രക്ത ഓട്ടം നിലച്ചു നീല നിറം ആവുക ആണെങ്കില് ആ ഭാഗം മുറിച്ചു കള്യേണ്ടി വന്നേക്കുമത്രേ. ഇതിനാണു സ്ട്രാങുലേറ്റഡ് ഹെറ്ണിയ (strangulated hernea)എന്നു പറയുന്നതു. ശ്രദ്ധിക്കാതിരുന്നാല് ജീവാപായം വരെ വരാന് സാധ്യത ഉണ്ടാവും. എന്നാല് കുറച്ചു പഴക്കം ആയാല് ഈ സുഷിരം വലുതാകുകയും കുടലിന്റെ താഴോട്ടുള്ള ഇറക്കം കൂടുതല് പ്രാവശ്യം സംഭവിക്കാമെന്നാലും വേദന കുറയുകയും മുന്പറഞ്ഞ മാതിരി ഉണ്ടാകാവുന്ന അപകടം ഒഴിവാകുകയും ചെയ്യ്ന്നു. പരിചയം കൊണ്ടു താഴോട്ടിറങ്ങുന്ന കുടല് ഭാഗത്തെ വിരലുകൊണ്ടു തള്ളി പൂര്വസ്ഥിതിയില് ആക്കി കെട്ടി വക്കാനും കഴിയുന്നു. ഉറപ്പുള്ള ലങ്കോട്ടി (കൌപീനം) അഥവാ ഉദരഭിത്തികള്കു ശക്തികിട്ടാന് തുകല്കൊണ്ടുള്ള ബെല്ടു ഇവ ഉപയോഗിച്ചാല് കുറെയൊക്കെ ബുദ്ധിമുട്ടു ഒഴിവാക്കാം. പക്ഷേ യാത്രക്കിടയിലോ മറ്റോ കുടലിറങ്ങിയാല് വളരെ ബുദ്ധിമുട്ടുണ്ടാകാം.

ഏതായാലും കൂടുതല് ചിന്തിക്കാതെ ഓപ്പേറേഷനു തന്നെ തീരുമാനിച്ചു. പലപ്പോഴായി അനുഭവിച്ചവന്ന വേദനയുടെ ശക്തി അത്ര ഉണ്ടായിരുന്നു. കോഴിക്കോട്ടു മെഡിക്കല് കോളേജിലെ നല്ല ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനെന്നറിയപ്പെടുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെയാണു കാണിച്ചതു. വളരെ നല്ല മനുഷ്യന്. വീട്ടില് പോയി കണ്ടു കാര്യമായി സംസാരിച്ചു. കൂടുതല് പരിചയപ്പെട്ടപ്പോള് സാധാരണയുള്ള കണ്സല്ട്ടേഷന് ഫീസുപോലും വാങ്ങിയില്ല. ഭാര്യയോടു ഞാന് പറഞ്ഞു വീട്ടില് അറിയിക്കേണ്ട, കുഞ്ഞുങ്ങള് രണ്ടു പേരെയും സഹപ്രവറ്തകരുടെ കൂടെ ആക്കി, ഞാനും ഭാര്യയും ആശുപത്രിയില് ഒരു പേയ് വാറ്ഡുമുറി കിട്ടിയതനുസരിച്ചു ഓപെറേഷനു തയാറായി. കൂട്ടിനായി മംഗലാപുരത്തു ജോലിചെയ്യുന്ന അളിയനെയും കൂട്ടി. സ്വന്തവേ പേടി കൂടുതല് ആയ ശ്രീമതി പലരോടും അന്വേഷിച്ചപ്പോള് പേവാറ്ഡില് താമസം സുഖമാണെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിവസങ്ങളില് ചില ബുദ്ധിമുട്ടുകളുണ്ടാകാം. തീവ്ര പരിചരണം ആവശ്യമുള്ള ആ ദിവസങ്ങളില് പേ വാറ്ഡില് വേണ്ടത്ര നഴ്സിങ്ങ് പരിചരണം കിട്ടുമോ എന്നു ശ്രീമതിക്കു വലിയ ശങ്ക. അതുകൊണ്ടു ഒന്നു രണ്ടു ദിവസം ശസ്ത്രക്രിയാ വാറ്ഡില് തന്നെ കിടക്കണമെന്നു അയാള്കു നിറ്ബന്ധം. വാറ്ഡില് കിടക്കുന്നവറ്ക്കു യൂണിറ്റ് തലവന്റെ അനുവാദം വേണം. എന്റെ ഓപെറെഷന് ചെയ്യാന് തീരുമാനിച്ച സറ്ജന് തന്നെ തലവനെ കാണുന്നതു നല്ലതു എന്നു പറഞ്ഞു.

തലവന് കുപ്രസിദ്ധനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്. കൈക്കൂലിവാങ്ങുന്നതില് യാതൊരു വൈമനസ്യവും ഇല്ലാത്ത ആള്. അന്നു കോഴിക്കോട്ടു അഴിമതിക്കാരും മനുഷ്യത്വം ഇല്ലാത്തവരുമായ ചില ഡോക്ടറ്മാരെ ജനകീയവിചാരണ നടത്തിയതായി കേട്ടിരുന്നു. ഈ ഡോക്ടറും അവരുടെ ലിസ്റ്റില് പെട്ടതായിരുന്നു. ഏതായാലും അളിയന്റെ കയ്യില് കുറച്ചു പണവുമായി തലവനെ വീട്ടില് പോയി കാണാന് പറഞ്ഞുവിട്ടു.. അദ്ദേഹം രോഗി ആരാണെന്നു പോലും ചോദിക്കാതെ പണം എണ്ണിനോക്കി പോക്കറ്റില് ഇട്ടു. പിറ്റേ ദിവസം ശസ്ത്രക്രിയ നടന്നു . വാറ്ഡിന്റെ ഒരു മൂലയില് പകുതി ഭാഗം പൊളിഞ്ഞ ഒരു കട്ടിലില് എനിക്കു കിടക്കാന് തന്നു. ഒരു ഭാഗം നാല്പത്തഞ്ച് ഡിഗ്രീയോളം മുകളിലേക്കു ചെരിഞ്ഞു നില്കുന്ന ഒരു കട്ടില്. തലവനെ പ്രത്യേകം കണ്ടതിനുള്ല സംഭാവന ആവാം. എന്നു സമാധാനിച്ചു.

പക്ഷേ എനിക്കു അന്നു രാത്രി കാളരാത്രി ആയിരുന്നു. കാരണം മൂത്രശങ്ക തീറ്കാന് ഒരു മാറ്ഗവുമില്ല. വാറ്ഡിലേ മൂത്രപ്പുരയിലെ വൃത്തികേടില് മൂത്രം ഒഴിക്കാന് നല്ല ആരോഗ്യം ഉള്ള സാധാരണ ആള്കാറ്ക്കു തന്നെ വലിയ വിഷമണു, പിന്നാണോ വയറിന്റെ താഴ്ഭാഗം നാലിഞ്ചു പിളാറ്ന്നു കുത്തിക്കെട്ടിയിരിക്കുംപോഴു. അല്ലാതെ തന്നെ പ്രൈവസി കുറഞ്ഞാല് മൂത്രം വീഴ്ത്താന് അല്പം ശങ്ക കൂടുതലുള്ള ഞാന്. ടാപു തുറന്നിട്ടു നോക്കി, ചൂടുവെള്ളം വയറിനു മുകളില് വച്ചു നോക്കി, ഒരു പ്രയോജനവും ഇല്ല. പന്ത്രണ്ടു മണിക്കൂറികളോളം മൂത്രം പോകാന് കഴിഞ്ഞില്ലെങ്കില് ഉള്ള ബുദ്ധിമുട്ടുകള് അനുഭവിച്ചവര്ക്കെ അറിയൂ. രക്തത്തില് യൂറിയായുടെ അംശം കൂടിയാല് ആളു ഇപ്പോള് മരിക്കുമോ എന്നു വരെ തോന്നാം ( ഡോക്ടറ് മാറ് ഡിസ്ട്രസ്സ് ലക്ഷണങ്ങള് distress symptoms എന്നു പറയുന്ന നിലയിലേക്കു ഞാന് നീങ്ങി. അവസാന കാലത്തേ ശ്വ്വാസം വലിക്കുമ്പോളുള്ള വിഷമം ഇതുപോലാണത്രേ. ) കാരണം മനസ്സിലാക്കിയപ്പോള് ഡോക്ടര്മാറ് പേ വാറ്ഡിലേക്കു പൊയ്കൊള്ളാന് അനുവാദം തരുകയും ചെയ്തു. അവിടെ എത്തി ഏതാനും മിനുട്ടുകള്കകം മൂത്രം ഒഴിച്ചപ്പോള് എന്റെ വിഷമം മാറുകയും ചെയ്തു.

കുറച്ചു ദിവസങ്ങള് കഴിഞ്ഞു ആശുപത്രിയില് നിന്നു വീട്ടിലേകു പോന്നു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം വയറ്റില് ഗ്യാസ് നിറഞ്ഞതുകൊണ്ടു ചെറിയ ബുദ്ധിമുട്ടുകള് ഉണ്ടായി, നമ്മുടെ ഓപെറേഷന് ചെയ്ത ഡോക്ടറുടെ അടുത്തു പോയി. ഒരിക്കല് പോലും അദ്ദേഹം ഒരു പൈസാ സ്നേഹപൂറ്വം കൊടുത്തിട്ടും അദ്ദേഹം വാങ്ങിയില്ല. അവസാനത്തെ ചെക്കപ് കഴിഞ്ഞു പോരുമ്പോള് അദ്ദേഹം അറിയാതെ ഞാന് കുറച്ചു പണം അദ്ദേഹത്തിന്റെ മേശവിരിയുടെ താഴെ വച്ചു പോന്നു. ജോലി സമയം കഴിഞ്ഞു വീട്ടില് വച്ചുള്ള കണ്സല്ടെഷനു ന്യായമായ തുക വാങ്ങുന്നതില് വലിയ തെറ്റൊന്നും ഇല്ലല്ലോ.

ചുരുക്കത്തില് തന്റെ അദ്ധ്യക്ഷതയിലുള്ള വാറ്ഡില് തന്റെ അസ്സിസ്റ്റന്റ് ഓപെറേഷന് ചെയ്ത രോഗി ആരെന്നു പേരുപോലും ചോദിക്കാതെ പണം വാങ്ങിയ തലവന് ഒരു ഡോക്ടറ്, ശസ്ത്രക്രിയ ഭംഗി ആയി ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാത്ത മറ്റൊരു ഡോക്ടറ്. ആദ്യത്തെ ആളിനെ പിന്നീടു ജനകീയ വിചാരണ ചെയ്യുക തന്നെ ചെയ്തു, ഞാന് ഇല്ലായിരുന്നു എങ്കിലും. പത്രത്തില് വായിച്ചപ്പോള് ഇത്തരം ആള്കാറ് അതു അര്ഹിക്കുന്നു എന്നു തന്നെ തോന്നി.ആരാണെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക.

കുറിപ്പു: ഇവര് രണ്ടുപേരും ഇന്നും കോഴിക്കോട്ടുണ്ടു, ഒരാള് മുടങ്ങാതെ ഗീതാപാരായണവും മറ്റുമായി ക്ഷേത്രങ്ങള് കയറി ഇറങ്ങുന്നു. മറ്റെയാള് സുഖമായി ഇന്നും പ്രാക്ടീസ് ചെയ്യുന്നു.

Comments

Corruption will never end... It is in me and you also....
The incident mentioned cannot be even called 'corruption'. It is worse than that. Receiving money for a service not offered by him is done only by beggars.
Captain Haddock said…
നിയമവും നിയമ പാലകനും , ഭരണകൂടവും ഇവര്‍ക്ക് കൂട്ട്!!!

പക്ഷെ, ആദിയം പറഞ്ഞ ആളെ പോലെ ഉള്ളവര്‍ ആണ് ഏക പ്രതീക്ഷ