കണ്ണൂരില് പണ്ടു നടന്നതു – ഇപ്പോഴും നടക്ക്കാവുന്നതു

ആമുഖം : ഇതെഴുതുന്നയാള് ഒരു രാഷ്ട്രീയ പാറ്ട്ടിയിലും അംഗം അല്ല. ഇന്നത്തെ ഇടതു വലതു സമദൂര രാഷ്ട്രീയത്തില് വലിയ താല്പര്യം ഉള്ള ആളുമല്ല. ഒരു സറ്കാറ് ഉദ്യോഗസ്ഥന് എന്ന നിലയില് പത്തിരുപതു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താന് നിയോഗിക്കപ്പെട്ടിട്ടും ഉണ്ടു. ആ അവസരങ്ങളില് ഒരിക്കല് പോലും വോട്ടു ചെയ്തിട്ടും ഇല്ല.

കണ്ണൂര് പാര്ല്യമെന്റു നിയോജക മണ്ഡലത്തില് ഒരിക്കല് തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി പോകേണ്ടി വന്ന എന്റെ അനുഭവം പറയട്ടേ. നിയോജക മണ്ഡലം തളിപ്പറമ്പിനടുത്തു ഒരു കുഗ്രാമം. രാവിലെ കണ്ണൂര് തഹ്സീല്ദാരില് നിന്നും പെട്ടിയും മറ്റും ആയി ഒരു വിധം വൈകുന്നേരം നാലുമണി ആയപ്പോള് ബൂത്തില് എത്തി. ബൂത്തു പരിശോധിച്ചു അത്യാവശ്യം ചെയ്യെണ്ട കാര്യങ്ങള് ചെയ്തു എന്നു ഉറപ്പു വരുത്തി. ബൂത്തു ഒരു നാടന് പള്ളിക്കൂടത്തില് ആണു. ബാലട് പേപ്പറും മറ്റും വയ്ക്കാന് അലമാരയും ഒന്നും ഇല്ല. എന്റെ ബ്രീഫ് കേസില് തന്നെ അതു ഭദ്രമായി സൂക്ഷിച്ചു. അവിടെ അടുത്തൊന്നും വീടുകളില്ല എന്നു തോന്നുന്നു. കുടിക്കാന് കുറച്ചു വെള്ളം എങ്കിലും കിട്ടുമോ എന്നു നോക്കി. ഇല്ല. ആരോ ഒരു പൊട്ടിയ ബക്കറ്റു കൊണ്ടെ തന്നു. കിണറ്റിലെ വെള്ളം കോരി കുടിച്ചു ദാഹം തീറ്ത്തു. വൈകുന്നേരത്തെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്നു ചോദിച്ചു. ആരോ പറഞ്ഞു കുറച്ചു ദൂരെ ഒരു ഹോട്ടല് ഉണ്ടു, അവിടെ പോകാം എന്നു. (മലബാറില് ഞാന് പല സ്ഥലത്തും തിരഞ്ഞെടുപ്പു ജോലിക്കു പോയിട്ടുണ്ടു. എല്ലായിടത്തും നാലഞ്ച് പേരെങ്കിലും വന്നു, സാറേ ഞങ്ങള് ഭക്ഷണം കൊണ്ടു വരട്ടേ എന്നു ചോദിച്ചിട്ടുണ്ടു. അടുത്തൂള്ള പല വീട്ടിലും ഭക്ഷണം ക്ഴിച്ചിട്ടും ഉണ്ടു. ജോലി കഴിഞ്ഞു പോകുന്നതിനു മുമ്പു ന്യായമായ ഒരു തുക എല്ലാവരോടും വാങ്ങി ഞാന് തന്നെ വീട്ടുകാരെ ഏല്പിച്ചിട്ടും ഉണ്ടു. അതു പഴയ കഥ). ഇതു ആദ്യമായ അനുഭവം.

ഏതായാലും രാത്രി എട്ടു മണി ആയപ്പോള് ആരോ ഒരാള് ഭക്ഷണം കഴിക്കാന് വിളിച്ചു. ഒരു ചെറിയ ടോറ്ച്ചിന്റ്റെ വെളിച്ചത്തില് ‘മുള്ളു മുരടു മൂറ്ക്കന് പാമ്പു ‘ നിറഞ്ഞ വഴിയിലൂടെ എന്റെ ബ്രീഫ് കേസും താങ്ങി ഞാന് രണ്ടു കിലൊമീറ്റര് നടന്നു ഒരു ഹോട്ടലില് എത്തി. ഭക്ഷണം കഴിച്ചു. ഒന്പതു മണിക്കു തിരിച്ചു വന്നു, വിയറ്ത്തു കുളിച്ചു. ഉറങ്ങിയും ഉറങ്ങാതെയും ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ അഞ്ചു മണിക്കു തന്നെ ഉണറ്ന്നു കിണറ്റില് നിന്നു രണ്ടു ബക്കറ്റു വെള്ളം ഇരുട്ടിന്റെ മറവില് തലയില് ഒഴിച്ചു പണി തുടങ്ങി. മൂന്നു ഏജന്റന്മാറ് വന്നിട്ടുണ്ടു. എല്ലാവറ്ക്കും പാസു കൊടുത്തു. റിലീഫ് ഏജെന്റുമാറ് പിന്നീടു വരുമെന്നു പറഞ്ഞു. ഏഴു മണിക്കു തന്നെ വോട്ടിങ് തുടങ്ങി. നീണ്ട ക്യൂ ആണു.

ഇടക്കു ഒന്നു രണ്ടു വോട്ടറ്മാര് ഏതോ ഒരു സഹകര്ണ ബാങ്കിന്റെ ഐഡെന്റിറ്റി കാറ്ഡുമായി വന്നിട്ടുണ്ടു. ഇതെന്താ എന്നു ചോദിച്ചപ്പോള് പുറകില് നിന്നു ചോദ്യം. “ സാറെന്താ പേപ്പര് വായിച്ചില്ലേ? വോട്ടര് കാറ്ഡിനു പകരം ഇത്തവണ ഇതു മതിയെന്നു ഇന്നത്തെ പേപ്പറില് ഉണ്ടല്ലൊ’. പച്ച വെള്ലം കിട്ടാത്ത നാട്ടില് ആണു രാവിലെ പേപ്പറ് വായിക്കാന് സമയം..

അന്ധരായ വോട്ടര്മാരോടു ഞാന് എന്തൊ ചോദിച്ചു. അവരുടെ കാഴ്ചയെപറ്റി. ഉടന് തന്നെ പുറകില് നിന്നു ഒരു ചോദ്യം “ നിങ്ങളെന്താ ഡോക്ടറ് ആണൊ ?’“.

ഒന്നും മിണ്ടാതെ ജോലി തുടറ്ന്നു. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി. ഞാന് വീണ്ടും അന്ധരായ വൊട്ടര്മാരോടു ചോദിച്ചപ്പോല് വീണ്ടും “ ഇവിടെ 98 ശതമ്മനം പോളിങ്ങുള്ളതാണു, ഇങ്ങനെ ചെയ്താല് എല്ലാവറ്ക്കും വോട്ടു ചെയ്യുന്നതെങ്ങനെ?”.

ക്ഷമ കെട്ടു ഞാന് പറഞ്ഞു ഈ ബൂത്തില് വരുന്നവരെ വോട്ടു ചെയ്യിക്കാനാണു ഞങ്ങള് വന്നിരിക്കുന്നതു. അതിനു ഞങ്ങളെ അനുവദിക്കുക, നിങ്ങള് നിങ്ങളുടെ ജോലി നോക്കുക,.” എന്നു. അതു അയാള്ക്കു പിടിച്ചില്ല എന്നു തോന്നി ഏജെന്റന്മാറ് തമ്മില് ഒരിക്കല് പോലും തറ്ക്കമില്ലാത്തതു എന്നെ അത്ഭുതപ്പെടുത്തി. വിവരം അന്വേഷിച്ചപ്പോല് പാസ് മൂന്നു പാറ്ട്ടിക്കാരുടെ ആണെങ്കിലും മൂന്നാളും ഒരേ പാറ്ട്ടിയില് ഉള്ളതാണത്രേ. അതുകൊണ്ടു അഭിപ്രായ വ്യത്യ്യാസമേ ഇല്ല. കൂടുതല് ശക്തനായ ആള് മാത്രം ബഹളം ഉണ്ടാക്കിയാല് മതിയല്ലോ..

ഉച്ച ഭക്ഷണത്തിനു വെളിയില് മൂന്നു മണി കഴിഞു പോയപ്പോല്ല് കമന്റു “ ഇയാള് ഇവിടെ നിന്നു നേരെ ചൊവ്വെ പോകുന്ന മട്ടില്ല, സാറെ ഇതു കണ്ണൂരാ”“.

ഒന്നും മിണ്ടിയില്ല. ഏതായാലും നാലു മണി ആയപോള് രണ്ടു വലിയ വണ്ടി പോലീസുകാര് അവിടെ എത്തി, പ്രശ്നം ഉണ്ടാകുമെന്നു കരുതി അവാം. എന്റെ സഹപ്രവര്ത്തകര് ചിലര് അല്പം അന്ധാളിച്ചു. ഞാന് പറഞ്ഞു സാരമില്ല, നമ്മുടെ ജോലി നാം ചെയ്യുക. ബാക്കി പിന്നീടു നോക്കാം.

സമയം 4.55 ആയപ്പോല് ഞാന് ബൂത്തില് ഉള്ളവര്ക്കു സ്ലിപ്പുമായി ഇറങ്ങി. കൃത്യം അഞ്ചു മണിക്കു ക്യൂവില് അവസാനമുള്ല ആളിനു മുതല് സ്ലിപ്പു കൊടുത്തു ബൂത്തിന്റെ അടുത്തുള്ള ആളിനു അവസാനതെ 93 ആമത്തെ സ്ലിപ്പു കൊടുത്തു. ബൂത്തില് സ്ലിപ്പു കിട്ടാത്ത ആള്ക്കാര് ആരെങ്കിലും ഉണ്ടോ എന്നു ഉച്ചത്തില് വിളിച്ചു ചോദിച്ചു.ഞങ്ങളുടെ നാട്ടില് പടിപ്പുര വാതില് അടക്കുന്നതിനു മുമ്പു “അത്താഴപ്പട്ടിണിക്കാറ് ഉണ്ടോ“ എന്നു ചോദിക്കുന്നതു പോലെ.ഇതു കണ്ടപ്പോള് ചിലറ്ക്കൊക്കെ കുറച്ചു സമാധാനമായി എന്നു തോന്നുന്നു. ഞാന് കണീശ്ശക്കാരന് ആയതു കൊണ്ടു അഞ്ചു മണി കഴിഞ്ഞു ആരെയും വോട്ടു ചെയ്യിക്കില്ല എന്നായിരിക്കും അവര് വിചാരിച്ചതു. സ്ലിപ്പു കൊടുത്ത എല്ലാവരെയും വോട്ടു ചെയ്യിച്ചു കഴിഞ്ഞപ്പോള് മണി ആറര.

ബാലറ്റ് കണക്കു ശരിയാക്കി പെട്ടി എല്ലാം പൂട്ടി കഴിഞ്ഞപ്പോല് ഏഴു മണി. എന്റെ തൊട്ടടുത്ത ബൂത്തിലെ ആള് പാവം കണക്കൊപ്പിക്കാന് കഴിയാതെ വിഷമിക്കുകയാണു. പാവം ബാങ്ക് ആപ്പീസറ് ആദ്യമാണു തിരഞ്ഞെടുപ്പു ജോലിക്കു വരുന്നതു. അയാളെ കുറച്ചു നേരം സഹായിച്ചു . അതു കൊണ്ടു എട്ടു മണി ആയപ്പോല് പെട്ടികള് ജീപ്പിലെത്തിച്ചു തിരിച്ചു യാത്ര ആയി. ചുരുക്കത്തില് നാട്ടുഭാഷയില് ‘ തടി കഴിച്ചിലാക്കി’ ഞങ്ങള് പത്തു മണിക്കു പെട്ടി തിരിച്ചേല്പിച്ചു ഹൈവേയില് കോഴിക്കോട്ടേക്കു ബസ്സു കാത്തു നിന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു.

Comments

Anonymous said…
അത് കൊണ്ടാണല്ലോ അവിടെ കേന്ദ്ര സേന വേണ്ടെന്നു പറയുന്നത് . എല്ലാം നമ്മള് ചെയ്തോളാം ...
(എന്റെ ബന്ധുക്കള് തളി പറമ്പിന് അടുത്താണ് അവര് പറഞ്ഞു ധാരാളം കേട്ടിട്ടുണ്ട് കണ്ണൂരിലെ രാഷ്ട്രീയ കഥകള്‍)
രക്ഷപെട്ടൂന്ന് പറഞ്ഞാ മതിയല്ലോഅല്ലേ
തടി കയിച്ച്ചിലാക്കി (കണ്ണൂര്‍ ഭാഷ)
thala kazhuthinte mukalil undo ennu check cheythe sare ....