ഉപ്പന്മാര് സൂക്ഷിക്കുക

അമിതമായി കറിയുപ്പു കഴിക്കുന്നവര് സൂക്ഷിക്കുക. ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും അടുത്തു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു 69 ശതമാനം സ്ട്രോക്കിനും 49 ശതമാനം ഹ്രുദ്രോഗങ്ങള്കും കാരണം അമിത രക്തസമ്മറ്ദമാണു. എന്നാല് അമിത രക്തസമ്മറ്ദത്തിനു കാരണം കുടുതല് കറിയുപ്പു കഴിക്കുന്നതു കൊണ്ടാണു എന്നു അടുത്ത കാലത്താണു വ്യക്തമായി മനസിലായതു. ആറു രാജ്യങ്ങളില് നിന്നും ആയി 1,75,000 ആള്കാരില് 3.5 വര്ഷം നീണ്ടു നിന്ന 13 പഠനങ്ങളില് നിന്നും കറിയുപ്പും അമിത രക്തസമ്മറ്ദവുമായി വ്യക്തമായ ബന്ധം ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു. ഒരു ദിവസം കഴിക്കുന്ന കറിയുപ്പില് 5 ഗ്രാം വറ്ദ്ധന ഉണ്ടായപ്പോള് 23% ആള്കാറ്ക്കു സ്റ്റ്രോക്ക് 17% ആള്കാറ്ക്കു ഹ്രുദ്രോഗവും ഉണ്ടാവാനുള്ള സാധ്യത വറ്ദ്ധിചു. ലോക ആരോഗ്യ സംഘടന നിര്ദേശിച കറിയുപ്പിന്റെ തോതു വെറും 5 ഗ്രാം മാത്രമാകുമ്പോള് നമ്മുടെ രാജ്യം പോലുള്ള പല രാജ്യങളിലും 9 ഗ്രാമിലധികം ഉപ്പുപയോഗിക്കുന്നു. ഇത്തരം കറിയുപ്പിന്റെ ഉപയോഗത്തിനു പ്രധാന കാരണം സംസ്കരിച ആഹാരസാധനങ്ങള് ആണെങ്കിലും, മറ്റു ആഹാര സാധനങളോടുള്ള താല്പര്യവും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും കാരണമാവുന്നു.

രക്ത സമ്മറ്ദം നിയന്ത്രിക്കാന് ഏറ്റവും ഫലപ്പ്രദമായ ഒരു മാറ്ഗമാണു ഉപ്പിന്റെ ഉപയോഗം കുറയ്ക്കല്. ഒരു ദിവസം ഉപയോഗിക്കുന്ന ഉപ്പില് 3 ഗ്രാം കുറച്ചാല് രക്ത സമ്മറ്ദത്തില് 2.5/1.4 മി മി (മെറ്കുറി) കുറവുണ്ടാവുമെന്നു തെളിഞ്ഞിട്ടുണ്ടു. ഇതു 6 ഗ്രാം ആക്കിയാല് 5/2.8 മി മീ വരെ കുറയ്ക്കാം. പല രാജ്യങ്ങളിലും ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന് നടപറ്ടികള് എടുത്തിട്ടുണ്ടു. ഫിന്ലണ്ട്, ജപ്പാന്, യു കെ എന്നിവ ഇതില്പേടുന്നു. ആഹാര സാധനങളില് അടങ്ങിയിട്ടുള്ള സോഡിയം എത്ര എന്നു പരസ്യപ്പെടുത്തണമെന്നു അമേരിക്കയില് നിബന്ധന ഉണ്ടു. ഫിന്ലാണ്ടില് മുപ്പതു വര്ഷമായി നടക്കുന്ന ശ്രമങ്ങളില് നിന്നും ഉപ്പിന്റെ ഉപയോഗം മുപ്പതു ശതമാനം കുറക്കാന് കഴിഞ്ഞു. ഇതിന്റെ ഫലമായി 65 വയസ്സില് കൂടുതല് പ്രായമുള്ളവരില് 70% വരെ ഹ്രുദ്രോഗം കുറഞ്ഞത്രേ. ജപ്പാനില് സ്റ്റ്രോക്ക് 70%കുറഞ്ഞു. ഇന്ത്യയില് നഗരങ്ങളില് 24-30% വരെ ആള്കാറ്ക്കും ഗ്രാമങ്ങളില് 12-14% വരെയും അമിതരക്ത സമ്മറ്ദം ഉണ്ടു. ഫാസ്റ്റ് ഫുഡ് പോലെയുള്ള സംസ്കരിച്ച ആഹാര സാധനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചാല് മാത്രമേ ഇതിനു കുറവുണ്ടാവൂ. ഇതിനു ഏറ്റവും അവശ്യം വേണ്ടതു പൊതുജനങ്ങളെ ഈ കാര്യങ്ങള് മനസ്സിലാക്കുകയാണു. ചില നല്ല ഹോട്ടലുകളില് ഭക്ഷ്യ സാധനങ്ങളില് ചേര്ക്കുന്ന കറിയുപ്പിന്റെ ഉപയോഗം കുറക്കുന്നുണ്ടു. ആവശ്യമുള്ളവര്ക്കു കൂടുതല് ഉപ്പു ചേറ്ക്കാന് മേശപ്പുറത്തു വച്ചാല് മതിയല്ലോ. പ്രമേഹ രോഗികള് പഞ്ചസാരയുടെ ഉപയോഗം ക്രമേണ കുറയ്ക്കുന്നതു പോലെ ഉപ്പിന്റെ ഉപയോഗം ക്രമേണ കുറയ്ക്കുന്നതു നല്ലതാണെന്നു എത്രയും വേഗം വീട്ടമ്മമാര് മനസ്സിലാക്കിയാല് വീട്ടിലുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാം.

കുടുതല് വിവരം അറിയാന് താഴെപ്പറയുന്ന ലിങ്കില് നോക്കുക

http://health.msn.com/health-topics/high-blood-pressure/articlepage.aspx?cp-documentid=100071561
http://highbloodpressure.about.com/od/prevention/tp/lower-your-salt-intake.htm
http://longevity.about.com/od/abouthighbloodpressure/p/sodium.htm
http://beta.thehindu.com/health/medicine-and-research/article54872.ece

Comments

അച്ഛന് സ്ട്രോക്ക് വന്നതിനു ശേഷം ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശമുണ്ട് ഉപ്പ് കുറയ്ക്കാന്‍. നല്ല പോസ്റ്റ്!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി