ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ:

1.ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. മുറിയില് ആരും ഇല്ലെങ്കില് തീര്ചയായും ഫാനും ലൈറ്റും ഓഫ് ചെയ്യണം.

2.ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം.

3.വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ ( 5/10/15 വാട്ട്) ഉപയോഗിക്കുക. ഇവക്കു 60/100 വാട്ട് സാധാരണ ബള്ബിന്റത്ര വെളിച്ചം തരാന് കഴിയും. തുടക്കത്തിലുള്ള അധികചിലവു മൂന്നു മാസം കൊണ്ടു ലാഭമാകും.

4.ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. വായിക്കുവാന് സി എഫ് എല് ഉപയോഗിക്കുന്ന മേശ വിളകുകള് ആണു നല്ലതു.

5.സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക.

6.വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം, സംഭരണി ഉള്ല തരത്തിനേക്കാള്.

7.കഴിയുമെങ്കില് സോളാറ് ഹീറ്ററ് ഉപയോഗിക്കുക.അതു ഫ്രീ ആണു.

8.ഇന്വെറ്ട്ടറ് ഉപയോഗിക്കുന്നവര് പകല് സമയം ഓഫ് ചെയ്തു വച്ചാല് നന്നു.

9.ഇസ്തിരിപ്പെട്ടി എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കുക. ആഴ്ചയിലൊരിക്കല് പകല് സമയത്തു ഇസ്തിരിയിടുക.

10.പാചകത്തിനു കഴിവതും വൈദ്യുതി ഉപയോഗിക്കാതിരിക്കുക.

11.പാചകം ചെയ്യുമ്പോള് എല്ലാ സാധനവും തയ്യാറാക്കി വെച്ചിട്ടു തുടറ്ചയായി പാചകം ചെയ്യുക.

12.പാചകത്തിനു പരന്ന ( താഴെ ചെമ്പു പ്പിടിപ്പിച്ച) പാത്രങ്ങള് ഉപയോഗിക്കുക. പ്രെഷര് കുക്കറ് കഴിവതും ഉപയോഗിക്കുക.

13.ഫ്രിഡ്ജു അത്യാവശ്യത്തിനു മാത്രം തുറക്കുക. ഫ്രിഡ്ജില് നിന്നെടുത്ത സാധനം മുറിയിലെ താപനിലയില് എത്തിയതിനു ശേഷം ചൂടാക്കുക.

14.അരി വേവിക്കുമ്പോള് ആവശ്യത്തിനു മാത്രം വെള്ളം ചേറ്ക്കുക. പരിപ്പുവറ്ഗങ്ങള് തലേ ദിവസം വെള്ലത്തില് ഇട്ടു വെച്ചു കുതിറ്ത്തതിനു ശേഷം വേവികുക, ഏളുപ്പത്തില് വെന്തുകിട്ടും.

15.കാറ് ഓടിക്കുന്നവര് 40-50 കിലോമീറ്ററിലധികം വേഗത്തില് ഓടിക്കാതിരിക്കുക.

16.ട്രാഫിക് ജാമില് കുടുങ്ങിയാല് മൂന്നു മിനുട്ടിലധികം നില്കേണ്ടി വന്നാല് എഞ്ചിന് ഓഫ് ആക്കുക.

17.കഴിവതും കാറ് പൂള് ചെയ്യാന് ശ്രമിക്കുക. ഇന്നത്തെ വലിയ കാറുകള് ഒരാളിനു വേണ്ടി മാത്രം ഓടിക്കുന്നതു വല്ലാത്ത ദുറ്വ്യയം ആണു.

18.കമ്പ്യൂട്ടര് ഉപയൊഗിക്കുന്നവറ് ആവശ്യമില്ലത്തപ്പോള് കമ്പ്യൂട്ടറ് ഓഫ് ആകുക,
അല്ലെങ്കില് കമ്പ്യൂട്ടറിന്റെ “ഊര്ജ സംരക്ഷണ രീതി” ഉപയോഗിക്കുക. അതുപയോഗിച്ചാല് നിശ്ചിത സമയം കഴിഞ്ഞാല് ആദ്യം മോണിട്ടറും പിന്നെ ഹാറ്ഡ് ഡിസ്കും പിന്നെ കമ്പ്യൂട്ടറ് തന്നെയും ക്രമേണ തനിയെ ഓഫ് ആക്കാം.

19.പ്രിന്ററ് ആവശ്യമുള്ളപ്പോള് മാത്രം ഉപയോഗിക്കുക. കഴീവതും നെറ്റ്വറ്ക് പ്രിന്റെര് ഉപയോഗിക്കുക. പേപ്പറിന്റെ രണ്ടു വശവും പ്രിന്റു ചെയ്യാന് ഉപയോഗിക്കുക. (ഊറ്ജം പോലെ പേപ്പറും ലാഭിക്കുക). അത്യാവശ്യമുള്ളപ്പോല് മാത്രം പ്രിന്റു എടുക്കുക.

20.കുട്ടികളെ ഊര്ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കുക. അവരെ ഊര്ജ ബോധം ഉള്ള നല്ല പൌരന്മാരാക്കി വളറ്ത്തുക.

ഓറ്മിക്കുക, ഇന്നു നമുക്കു സംരക്ഷിക്കാന് കഴിയുന്ന ഓരോ കിലോവാട്ടും അഞ്ചു കിലോവ്വാട്ടു വൈദ്യുതിയുടെ ഉല്പാദനത്തിനു തുല്യമാണു.

ഊറ്ജ സംരക്ഷണത്തെ സംബന്ധിച്ചു നിങ്ങളുടെ ലാഭത്തെക്കാള് ഭാവി തലമുറയുടെ നിലനില്പാണു കാര്യം . അതുകൊണ്ട്.ഊറ്ജം സംരക്ഷിക്കൂ , ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ. .

Comments

Ashly said…
Thanks !!

But "പാചകത്തിനു കഴിവതും വൈദ്യുതി ഉപയോഗിക്കാതിരിക്കുക. " - i think the induction cooker are more energy efficient. Feel free to correct me, if i am wrong :D
വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും induction cooker തന്നെയാണ് നല്ലത്. അതിനു കുഉടുതല്‍ കാര്യക്ഷമത (energy efficiency ) ഉണ്ട്. പക്ഷെ നമ്മുടെ നാട്ടില്‍ വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്‌താല്‍ വിശപ്പ്‌ മാറ്റാന്‍ സമയത്ത് ആഹാരം കഴിക്കാന്‍ പറ്റുമോ എന്ന് സംശയം ആണ്, പവര്‍ കട്ടും ലോഡ് shedding ഉം, ലോ വോല്ടെജും കൊണ്ടു. അതുകൊണ്ടു സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനം എടുക്കേണ്ടി വരുന്ന്നു,

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി