കല്യാണ സൌഗന്ധികം കഥകളി – കോഴിക്കോട്ടു

കഥകളി പ്രിയന്മാരെ എന്നും ഹരം പിടിപ്പിക്കുന്ന കഥയാണു കല്യാണ സൌഗന്ധികം . വെറും മൂന്നു കഥപാത്രങ്ങള് മാത്രം. എന്നാല് അഭിനയ സാദ്ധ്യത ധാരാളം. ആഗസ്റ്റ് ഏഴാം തീയതി കോഴിക്കോട്ടു തോടയം ക്ഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രി കല്യാണ മണ്ഡപത്തില് ഈ കളി അവതരിപ്പിച്ചപ്പോഴും പ്രേക്ഷകരുടെ അനുഭവം മറ്റൊന്നായിരുന്നില്ല. കലാമണ്ഡലം മനോജ്കുകുമാറിന്റെ ഭീമനും സദനം കൃഷ്ണന് കുട്ടി ആശാന്റെ ഹനുമാനും അരങ്ങു തകറ്ത്തു. ചെറുതെങ്കിലും പാഞ്ചാലിയുടെ വേഷം കലാമണ്ഡലം സാജനും നന്നാക്കി. കോട്ടക്കല് നാരായണന്റെയും വേങ്ങേരി നരായണന്റെയും സംഗീതവും പൊടിപൊടിച്ചു. ചെണ്ട കോട്ടക്കല് നരായണനും കലാമണ്ഡലം അനീഷും ചുട്ടി കലാമണ്ഡലം ബാലന്റെയും ആയിരുന്നു. ഇതിന്റെ ചില രംഗങ്ങള് കൊടുക്കുന്നു.

ഈ അവതരണത്തോടൊപ്പം മനോധറ്മ് അഭിനയിക്കുമ്പൊള് മുദ്രകള് കാണിച്ചുള്ള അഭിനയം എന്താണു എന്നു വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു കഥകളി മുദ്രകള് അറിയാന് വയ്യാത്തവറ്ക്കു പോലും എന്താണു അഭിനയിക്കുന്നതു എന്നു മനസിലാക്കാന് കഴിഞ്ഞു. ഇതൊരു പ്രശംസനീയമായ കാര്യം ആയി തോന്നി. കഥകളി പോലുള്ള ഇത്ര ഉദാത്തമായ കലയെ പൊതുജനങ്ങള്ക്കു കുറെകൂടി ആസ്വാദ്യകരമാക്കാന് ഇത്തരം പൊടിക്കൈകള് തീറ്ച്ചയായും സഹായിക്കും.

കഥ അറിയാന് വയ്യാത്തവറ്ക്കു വേണ്ടി കോട്ടയത്തു തമ്പുരാന് രചിച്ച കല്യാണ സൌഗന്ധികം കഥയുടെ രത്നചുരുക്കം പറയാം.

രംഗം ഒന്നു :
പാണ്ഡവരുടെ വനവാസ കാലം. അവര് ഗന്ധ്മാദന പറ്വതത്തിന്റെ താഴ്വാരത്തില് താമസിക്കുന്ന സമയം. ഒരു ദിവസം ഭീമ സേനനും പാഞ്ചാലിയുമായി ഉദ്യാനത്തില് കൊച്ചു വര്തമാനം പറഞ്ഞിരിക്കുമ്പൊള് എവിടെ നിന്നോ അതീവ സുഗന്ധമുള്ള ഒരു പുഷ്പം അവരുടെ മുന്നില് വന്നു വീഴുന്നു. സ്ത്രീ സഹജമായ ജിജ്ഞാസയോടെ പാഞ്ചാലി അതെടുത്തു ഭറ്താവിനെ കാണിക്കുന്നു. അതിന്റെ ഭംഗിയിലും വാസനയിലും ആകൃഷ്ടയായി ഇത്തരം കുറച്ചു പൂക്കള് കൂടി തനിക്കുവേണ്ടി കൊണ്ടു വരാമൊ എന്നു പ്രിയതമനോടു ചോദിക്കുന്നു. അതിനെന്താ ഞാന് ഇപ്പോള് തന്നെ പുറപ്പെടാം, പ്രിയതമ മറ്റു സഹോദരങ്ങളോടൊപ്പം വസിക്കുക എന്നു പറഞ്ഞു പുറപ്പെടുന്നു. പുഷപം എവിടെ കിട്ടുമെന്നറിയാന് വയ്യാത്തതു കൊണ്ടു അതിന്റെ ഗന്ധം വന്ന ദിശയിലേക്കു പുറപ്പെടുന്നു. സൂര്യ പ്രകാശം പോലും കയറാത്ത നിബിഡമായ കാട്ടില് മരങ്ങള് തന്റെ ഗദ കൊണ്ടു തച്ചുടച്ചു വഴിയുണ്ടാക്കി മുന്നേറുന്നു. വഴിയില് കാണുന്ന മൃഗങ്ങളുടെ ഇരതേടലും മറ്റും കണ്ടു വന വറ്ണനയോടെ മുന്പോട്ടു നീങ്ങുന്നു. മദം പൊട്ടിയ ആനയുടെ കാലില് പിടിച്ചു വിഴിങ്ങാന് ശ്രമിക്കുന്ന പെരുമ്പാമ്പും, ആനയുടെ മസ്തകം തച്ചുടച്ചു ഭക്ഷിക്കുന്ന സിംഹരാജാവിനെയും മറ്റും അവതരിപ്പിക്കുന്നു. ആനയെ വിഴുങ്ങാന് തുടങ്ങിയ പാമ്പ് വായ പൊട്ടിയും, മസ്തകം തകര്ന്ന ആന സിംഹത്ത്ന്നിര ആയതും കണ്ടു നീങ്ങുന്നു. എല്ലാം ദൈവ നിശ്ചയം തന്നെ എന്നു സമാധാനിച്ചു കൊണ്ടു.

രംഗം രണ്ടു.

ശ്രീരാമ ഭക്തനായ ഹനുമാന് ഗന്ധമാദന പറ്വതത്തില് ഒരു ഭാഗത്തു രാമനെ തപസ്സു ചെയ്തു കൊണ്ടിരിക്കുന്നു. തന്റെ തപസ്സിനു തടസം വരുത്തുന്ന എന്തോ ശബ്ദം ആദ്യം നിസ്സാരമായി തള്ളിയെങ്കിലും അതിന്റെ തീവ്രത കൂടി വരുമ്പോള് ശ്രദ്ധിക്കേണ്ടി വരുന്നു. കാടിളക്കി കൊണ്ടു വരുന്ന തന്റെ അനുജന് ഭീമനാണു ഇതിനു കാരണം എന്നു ദിവ്യ ദൃഷ്ടി കൊണ്ടു കണ്ട ഹനുമാന് തന്റെ അനുജനെ കാണാനുള്ള ആഗ്രഹം തല്കാലം മറച്ചു വയ്കുന്നു. പൊരാഞ്ഞു ഭീമന് ഈ വഴിയില് കൂടി പോയാല് ഒരു മഹറ്ഷിയുടെ ശാപം മൂലം ആപത്തു വരുമെന്നുള്ള കാര്യവും മനസ്സിലാക്കി കൊടുക്കാമെന്നും കരുതി. തല്കാലം അവശനായ ഒരു വൃദ്ധ വാനരന്റെ രൂപം എടുത്തു ഭീമന്റെ വഴിയില് കിടക്കുന്നു.

രംഗം മൂന്നു

കാടു മുഴുവന് അടിച്ചു പൊളിച്ചു മുന്നേറുന്ന ഭീമന് പെട്ടെന്നു തന്റെ വഴിയില് കിടക്കുന്ന വൃദ്ധ വാനരനെ കാണുന്നു. ക്രൂദ്ധനായി ആരാണു നീ, ആരായാലും എന്റെ വഴിയില് നിന്നു മാറൂ എന്നലറുന്നു. താന് വളരെ അവശനും രോഗിയും ആണു, എഴുനേറ്റു നില്ക്കാന് പോലും വയ്യ , അതു കൊണ്ടു ഒന്നുകില് നിങ്ങള് മാറിപ്പോകുക, അല്ലെങ്കില് നിങ്ങള് എന്നെ മാറ്റികിടത്തി പോകുക എന്നു ഹനുമാന്. ദുഷിച്ചു നാറിയ വാനരനെ സ്വന്തം ഗദ കൊണ്ടു തോണ്ടി മാറ്റാന് ഭീമസേനന് ശ്രമിക്കുന്നു. വാനരനെ ഉയറ്ത്താന് കഴിയുന്നില്ല എന്നു മാത്രമല്ല, ഗദ വാനരന്റെ അടിയില് കുടുങ്ങുകയും ചെയ്തു. നാണം കെട്ടു ഗദയും പോയ ഭീമന് ബുദ്ധി ഉദിച്ചപ്പോല്, ഇയാള് വെറും ഒരു വാനരനല്ല, ഏതോ ദൈവീക ശക്തി ഉള്ള ആള് ആണു എന്നു മനസ്സിലാക്കുന്നു. മാപ്പിരന്നു കൊണ്ടു താങ്കള് ആരാണെന്നു അറിയിച്ചാലും എന്നു അപേക്ഷിക്കുന്നു. അഹംകാരം നശിച്ചു കഴിഞ്ഞു എന്നു മനസ്സിലായപ്പോള് ശ്രീരാമഭക്തനും വായുപുത്രനും ആയ ഹനുമാന് ആണു താന് എന്നു പറയുന്നു.

തന്റെ ജ്യേഷ്ടസഹോദരനെ ആണു താന് ശകാരിച്ചതെന്ന സത്യം മനസ്സിലായ ഭീമന് സാഷ്ടാംഗം നമസ്ജരിച്ചു മാപ്പു ചോദിക്കുന്നു. ഹനുമാന് അനുജനെ സ്വാന്ത്വനപ്പെടുത്തി ആശ്ലേഷിക്കുന്നു. സ്നേഹപ്രകടനത്തിനു ശേഷം . സൌഗന്ധിക പുഷ്പം ഉള്ള സ്ഥലത്തേക്കു പോകാന് വഴി കാണിക്കുന്നു. മഹറ്ഷിയുടെ ശാപം ഒഴിവാക്കാനുള്ള മന്ത്രവും ഉപദേശിച്ചു ശരീരത്തില് ഒളീച്ചു വച്ചിരുന്ന ഗദയും മടക്കി കൊടുക്കുന്നു. കൌരവരുമായി അടുത്തു തന്നെ നടക്കാന് സാദ്ധ്യതയുള്ള യുദ്ധത്തില് ജ്യേഷ്ടന്റെ സഹായം ഭീമന് അഭ്യറ്ത്ഥിക്കുന്നു. യുദ്ധത്തില് താന് അര്ജുനന്റെ കൊടിയടയാളം ആയിരുന്നു ശത്രൂ സംഹാരത്തിനു സഹായിക്കാം എന്നേല്കുന്നു.

Comments

very good kathakali vedios in your blog

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി