യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?
കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം. ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ ക...