യന്തിരന് - യന്ത്രത്തിനു മനുഷ്യനാവാമോ?


കോടികള് മുടക്കി സ്റ്റൈല്മന്നന് രജനികാന്തും ഐശ്വര്യ റോയ്ഉം അഭിനയിച്ച കലാനിധി മാരന് നിറ്മിച്ച ചിത്രം കഴിഞ്ഞ ദിവസം ഞങ്ങള് കണ്ടു. ചിത്രം രണ്ടു പേര്ക്കും ഇഷ്ടപ്പെട്ടു. പതിവു തമിഴ് പടത്തിന്റെ രീതിയേ അല്ല, കുറച്ചു നാള് മുമ്പു കമലഹാസന്റെ ദശാവതാരവും സായിപ്പിന്റെ അവതാറും (http://profkuttanadan.blogspot.com/2010_01_01_archive.html) കണ്ട ശേഷം തിയേറ്ററില് പോയി കണ്ട പടം.

ശാസ്ത്രകഥയെന്നൊക്കെ പറയാമെന്നുണ്ടെങ്കിലും മനുഷ്യനും യന്ത്രവും ഒരിക്കലും ഒന്നാവാന് കഴിയില്ല എന്നതാണെന്നു തോന്നുന്നു ശങ്കറ് എന്ന സംവിധായകന് പറയാനുദ്ദേശിക്കുന്നതു. രജനി (വാസീകരന്- വാസി) എന്ന ശാസ്ത്രകാരന് ഗവേഷണഫലമായി തന്റെ തന്നെ രൂപത്തില് ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു. മനുഷ്യനെ പോലെ എല്ലാം ചെയ്യാന് , നടക്കാനും ഇരിക്കാനും നൃത്തം ചെയ്യാനും ഒക്കെ കഴിയുന്ന യന്ത്ര മനുഷ്യന്. തന്റെ അമ്മയുടെ നിറ്ദേശപ്രകാരം ചിട്ടിബാബു എന്നു ഇതിനു പേരിടുന്നു . തന്റെ ഗവേഷണഫലം വിശദീകരിക്കുന്ന ശാസ്ത്ര സമ്മേളനത്തില് മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും യന്ത്രമനുഷ്യനു ഉത്തരം കണ്ടെത്താന് കഴിയുന്നു. എന്നാല് വാസിയുടെ ഗൈഡിനു മാത്രം അതു പൂറ്ണമാണെന്നു തോന്നിയില്ല. എല്ലാ കാര്യത്തിലും മനുഷ്യനുമായി തുല്യത ഒരിക്കലും സാദ്ധ്യമല്ല എന്നു അയാള് സമറ്ത്ഥിക്കുന്നു, വാസിയുടെ വിജയത്തില് അല്പം അസൂയാലുവായി എന്നു തോന്നുന്ന അയാള്ക്ക് മാത്രം. (ഭാവിയിലെ വില്ലന്). വാസിയുടെ കാമുകി ആണു സന (ഐശ്വര്യ), വൈദ്യവിദ്യാറ്ത്ഥി ആയ അവള് തന്റെ പരീക്ഷക്കുള്ള തയാറെടുപ്പില് സഹായിക്കാന് യന്ത്രമനുഷ്യന്റെ സഹായം വാസിയൊടു ചോദിച്ചു വാങ്ങുന്നു. വായിക്കുന്ന പുസ്തകത്തിലെ വിവരങ്ങള് മുഴുവന് മിനുറ്റുകള്ക്കകം സ്കാന് ചെയ്തു ഓറ്മിക്കാന് കഴിയുന്ന യന്ത്രമനുഷ്യനു പരീക്ഷ വെറും തമാശ. അങ്ങനെ യന്ത്ര മനുഷ്യന് അസാമാന്യ ബുദ്ധി ശക്തിയുടെയും ഓറ്മ്മ ശക്തിയുടെയും പ്രതീകം ആവുന്നു. മനുഷ്യനന്മക്കു ഈ യന്ത്രമനുഷ്യനു പലതും ചെയ്യാന് കഴിയുമെന്നു കാണിക്കാന് നഗരത്തില് ഉണ്ടായ തീപിടുത്തത്തില് അവസരം ഉണ്ടായി. കൊടുംതീയില് അകപ്പെട്ട പലരെയും രക്ഷപെടുത്തിയ റോബോട്ടിനു അവസാനം കുളിമുറിയില് ബാത്ടബ്ബില് കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തിയപ്പോള് അവള് നഗ്നയാണെന്ന വിവരം അറിയില്ലായിരുന്നു. യന്ത്രത്തിനുണ്ടോ നാണവും വികാരവും. തീയില് നിന്നും രക്ഷപ്പെട്ടെങ്കിലും തന്റെ മാനം നഷ്ടപ്പെട്ട നിരാശയില് അവള് ബസ്സിന്റെ മുന്നില് ചാടി ആത്മഹത്യ ചെയ്യുന്നു. മ്റുദുല വികാരങ്ങള് ഇല്ലാത്ത യന്ത്രമനുഷ്യനു വികാരം ഉണ്ടാക്കാന് ആയി ശാസ്ത്രജ്ഞന്റെ അടുത്ത ശ്രമം. അതില് അയാള് കുറച്ചൊക്കെ വിജയിക്കുകയും ചെയ്യുന്നു. താന് മുമ്പു സനയുടെ പരീക്ഷയ്ക്കു വേണ്ടി മനസ്സിലാക്കിയ മെഡിക്കല് വിജ്ജ്ഞാനംഉപയോഗിച്ചു പ്രയാസമേറിയ ഒരു സിസേറിയന്ശസ്ത്രക്രിയ വഴി ഒരു മാതാവിനെയും കുട്ടിയെയും രക്ഷപ്പെടുത്തിയപ്പോള് യന്ത്രമനുഷ്യന് പൂറ്ണമനുഷ്യനായി എന്നു വാസിക്കു തോന്നി. പക്ഷേ തന്റെ കാമുകിയുമായി യന്ത്രമനുഷ്യന് പ്രേമത്തില് ആവും എന്ന കാര്യം അയാള് മറന്നു, പതിവു ത്രികോണ പ്രേമത്തിനു വഴിയായി. ഇതിനിടയില് വാസിയുടെ ഗൈഡ് ഒരു ഭീകര സംഘടനയില് നിന്നു, ഇത്തരം ഒരു റോബോട്ടിനെ ഉണ്ടാക്കാന് മുങ്കൂറ് ആയി പണം വാങ്ങുകയും ചെയ്യുന്നു. തന്റെ കാമുകിയെ പ്രേമിക്കുന്നതില് നിന്നും വിലക്കപ്പെട്ട ചിട്ടി സനയുടെ ജന്മ ദിനത്തില് വാസിയുടെ കോപത്തിനിരയാകുന്നു. വാസി ചിട്ടിയുടെ യന്ത്ര ശരീരത്തെ ഛിന്ന ഭിന്നമാക്കി ചവറ്റുകൂട്ടത്തില് നിക്ഷേപിക്കുന്നു. അവസരം കാത്തിരുന്ന ഗൈഡ് ചിട്ടിയുടെ ശരീര ഭാഗങ്ങള് വീണ്ടെടുത്തു പുനറ് നിറ്മിക്കുന്നു. അയാള് മാറ്റിവച്ച പ്രോഗ്രാമിന്റെ സഹയത്തോടെ ചിട്ടി നഗരം മുഴുവന് നാശം വിതറുന്നു. താന് സ്വന്തമാക്കാന് ആഗ്രഹിച്ച സനയും വാസിയും ആയുള്ള വിവാഹം നടക്കുന്നതറിഞ്ഞു കല്യാണമണ്ഡപത്തില് ഒരു കൊടുംകാറ്റു പൊലെ വന്നു എല്ലാം തകറ്ത്തു സനയെ പിടിച്ചു കൊണ്ടു പോകുന്നു. തന്റെ തന്നെ രൂപത്തില് സ്വയം നിറ്മിച്ച അസംഖ്യം റോബോട്ടുകള് കാവല് നില്കുന്ന ശാസ്ത്ര കേന്ദ്രത്തില് നിന്നു കാമുകിയെ രക്ഷപെടുത്താന് വാസി തന്നെ വേഷം മാറി അവിടെ എത്തുന്നു. തന്റെ തന്നെ ഗവേഷണ ഫലമായ യന്ത്രമനുഷ്യനെ അതിന്റെ നിയന്ത്രണ പ്രൊഗ്ഗ്രാമുകള് തന്ത്രപൂറ്വം മാറ്റി ചിട്ടിയെ സ്വയം നശിക്കാന് വാസി അവസരം ഉണ്ടാക്കുന്നു. നഗരം മുഴുവന് നാശം വിതയ്ക്കുകയും അനേകരുടെ മരണത്തിനു കാരണം ആവുകയും ചെയ്ത യന്ത്രമനുഷ്യനെ നിറ്മിച്ച വാസിയെ കോടതി കുറ്റവാളിയായി ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നു, എന്നാല്, യഥാറ്ത്ഥ കുറ്റവാളി താനല്ലെന്നും തന്റെ ഗൈഡാണു ഇതിനു വഴി വെച്ചതെന്നും വിഡിയോ തെളിവു സഹിതം വാദിച്ച വാസി കുറ്റ വിമുക്തനാക്കപ്പെടുന്നു, നമ്മുടെ രാജ്യത്തു ഇത്തരം റോബോട്ടുകള് അനുവദിക്കരുതെന്നു എന്നു കോടതി ഇനി ഒരുത്തരവുണ്ടാകും വരെ വിലക്കുന്നു.


യന്ത്രമനുഷ്യനും റൊബോട്ടുകളും തമ്മില് ഉള്ള മത്സരം മറ്റു പല സിനിമയിലും പ്രതിപാദ്യമാക്കിയിട്ടുണ്ടു. എന്നാല് നമ്മുടെ രാജ്യത്തില് ശാസ്ത്ര സത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള് വിരളം ആണല്ലോ. ഇതു ഒരു ശാസ്ത്രകഥാ ചിത്രം ആയി അംഗീകരിക്കാന് വിഷമം ഉണ്ടെങ്കിലും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില് യന്ത്ര മനുഷ്യനെ ഉപയോഗിക്കുന്നതിനെതിരെയുള്ല മാനുഷിക വശം നന്നായി ഈ ചിത്രം അവതരിപ്പിക്കുന്നു.യന്ത്ര മനുഷ്യന് സ്വയം പരിചയപ്പെടുത്തുമ്പോള് സാംകേതിക പദങ്ങള് ധാരാളം ഉപയോഗിക്കുന്നുണ്ടെമ്കിലും , ഇതൊന്നും ഈ ചിത്രം നല്‍കുന്ന സന്ദേശത്തിനു മാറ്റു കുറക്കുന്നില്ല. സ്ഥിരം മസാലക്കൂട്ടുകളില്ലാതെ (ഐശ്വര്യയുടെമേനി അഴകു കാണിക്കാന് വേണ്ടിയുള്ള പാട്ടുകള് അല്ലാതെ) ഒന്നുമില്ല താനും. മാനം കാക്കാന് ആത്മഹത്യ ചെയ്യുന്ന യുവതിയെ സ്വന്തം കോട്ടൂരി പുതപ്പിക്കുകയും ആത്മഹത്യ ചെയ്യുന്ന അവളെ ബസ്സിനടിയില് നിന്നു രക്ഷപെടുത്താനും ഉള്ള സ്ഥിരം തമിഴ് സ്ടയിലില് ഉള്ള രംഗവും ഇല്ല. രജനീ കാന്തിന്റെ ആരാധകര് തികച്ചും ഇതില് നിരാശര് ആവാം, തിയേറ്ററില് രജനിയെക്കാള് കയ്യടി വാങ്ങിയതു ഐശ്വര്യ എന്ന മാദകസുന്ദരി ആണെന്നതും ഇതു കൊണ്ടു തന്നെ ആവാം. നമ്മുടെ ദിവംഗതനായ കൊച്ചിന് ഹനീഫയും കലാഭവന് മണിയും ചെറിയ റോളുകളില് ഇതില് വരുന്നുണ്ടു. ഏ ആറ് രഹ്മാന്റെ സംഗീതം യാന്ത്രികമായോ എന്നൊരു സംശയം!
റോബോട്ടുകളുടെ നിറ്മാണത്തിലും ന്രുത്ത രംഗങ്ങള് ചിത്രീകരിക്കുവാനും സെറ്റിങ്സിനും ആവാം ഇത്ര പണം ചിലവായതു, പിന്നെ സ്റ്റൈല് മന്നനും സുന്ദരിയ്ക്കും കൊടുത്ത കോടികളും. ബ്രസീലിലും മലയേഷ്യയിലും വച്ചുള്ള ചിത്രീകരണവും.ചുരുക്കത്തില് ഇതു ഒരു രജനീകാന്തു ചിത്രം എന്നതിലുപരി, രജനിയുടെ മറ്റൊരു മുഖം കാണിക്കുന്ന ചിത്രം ആണു എന്നു പറയുകയാവും ഭേദം. മലയാളത്തിലെ സൂപര് സ്റ്റാറുകള് ഇപ്പോഴും മരം ചുറ്റി നടക്കുന്നതു കാണുംമ്പോള് ചിരിക്കണൊ കരയണോ? എന്തെങ്കിലും പുതുമയില്ലാതെ ഇവരെ സഹിക്കുന്ന നാം -പൊതുജനം - കഴുതകള്‍ തന്നെ.

ചിത്രങ്ങള്‍ക്ക് കടപ്പാട് :
http://entertainment.oneindia.in/tamil/exclusive/2010/endhiran-english-3d-version-231010.html

Comments

Bindhu Unny said…
എന്തെങ്കിലും മെസ്സേജ് കൊടുക്കാന്‍ വേണ്ടിയെടുത്ത സിനിമയാണെന്ന് തോന്നുന്നില്ല ഇത്. നമ്മുടെ നാട്ടിലെ മറ്റ് സിനിമകള അപേക്ഷിച്ച് പുതുമയുണ്ടെന്നത് ശരി തന്നെ.
തമിഴ് നാട്ടിലെ ജനങ്ങള്‍ക്ക്‌ ഇഷ്ടം തോന്നുവാന്‍ ഉള്ള വകകള്‍ ചിത്രത്തില്‍ ഉണ്ട്.