വെള്ളം, വെള്ളം, സര്വത്ര തുള്ളി കുടിക്കാന്‍ ?
ഇന്ന് ലോക ജല ദിനം ആണ് . ജലം, ജീവജലം അത് എത്ര പ്രധാനം ആണ്. ജലം ഇല്ലാതെ ഭൂമിയിലെ ഒരു ജീവജാലത്തിനും ജീവിക്കാന്‍ കഴിയുകയില്ല. ഇന്നു ലോക ജല ദിനം ആയി ആഘോഷിക്കുന്നതിന് കാരണം ഇത് തന്നെ ആവാം. ഭൂമിയില്‍ കുടിക്കാന്‍ യോഗ്യമായ ജലത്തിന്റെ അളവ് കുറഞ്ഞു വരുന്നു എന്നത് ഭാവിയിലെ ജീവികളുടെ നിലനില്പിന് തന്നെ ഭീഷണി ആവുകയാണ്. ഭൂമിയുടെ എഴുപത്തൊന്നു ശതമാനം വെള്ളമാണ്. ഭൂമിയില്‍ ഉള്ള വെള്ളത്തിന്റെ 97% വെള്ളവും സമുദ്രത്തില്‍ ആണ്. അന്ടാര്റ്റിിക്കിലെ മഞ്ഞുപാളികളില്‍ ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ 60% കട്ടയായി കിടക്കുന്നു. ഒരു പൂര്ണരവളര്ച്ച എത്തിയ മനുഷ്യ ശരീരത്തില്‍ 61% വെള്ളമാണ്. തലച്ചോറില്‍ 85% വും, എന്തിനു അസ്ഥികളില്‍ പോലും 10-15% വെള്ളമാണ്. വെള്ളത്തിന്റെ അത്യപൂര്വ്മായ സ്വഭാവ വിശേഷങ്ങള്‍. 1. വെള്ളം അപൂര്വം ആയ ഒരു ലായകമാണ്. മിക്കവാറും എല്ലാ വസ്തുക്കളും വെള്ളത്തില്‍ ലയിക്കുന്നു. ഇക്കാരണത്താല്‍ വെള്ളത്തെ ഒരു സര്വവ ശേഷിയുള്ള (universal solvent) ലായകമായി കണക്കാക്കുന്നു. 2. സാധാരണ താപനിലയില്‍ വെള്ളം മൂന്നവസ്തയിലും , ദ്രവ, ഖര, വാതക രൂപങ്ങളില്‍ കാണപ്പെടുന്നു. മറ്റുവസ്തുക്കളുടെ രൂപാന്തരണത്തിന് ധാരാളം ചൂടു ആവ...