ഉത്തരാ സ്വയംവരം കഥകളി – കോഴിക്കോട്ട്

ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളി കഴിഞ്ഞ ദിവസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗായത്രി കല്യാണ മണ്ഡപത്തില്‍ അവതരിപ്പിച്ചു. കഥകളി പ്രേമികള്ക്ക് വല്ലപ്പോഴുമെന്കിലും ഇത്തരം അസുലഭ അവസരങ്ങള്‍ ഉണ്ടാക്കി തന്ന സംഘാടകരോട് നന്ദി പറയുന്നു.

കഥ മുമ്പ് :
പാണ്ഡവരുടെ അജ്ഞാതവാസ കാലം. വിരാടരാജവിന്റെ രാജകൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ പഞ്ചപാണ്ഡവരും പാഞ്ചാലിയും വസിച്ചു. രാജാവിന്റെ ഇഷ്ട തോഴനായി ധര്മപുത്രരും, വലലന്‍ എന്ന പേരില്‍ മുഖ്യ പാചകക്കാരനായി ഭീമനും, ഉര്‍വശീശാപം കൊണ്ടു നപുംസകമായി തീര്ന്നഭ അര്ജുുനന്‍ ബ്രുഹന്നള എന്ന നൃത്താധ്യാപിക ആയും നകുല സഹദേവന്മാര്‍ കുതിര സൂക്ഷിപ്പുകാരായും പാഞ്ചാലി, രാജ്ഞിയുടെ ദാസി സൈരന്ധ്രി ആയും ജോലിചെയ്തു. രാജ്ഞിയുടെ സഹോദരന്‍ കീചകന്റെ കാമാഭ്യര്ത്ഹന അസഹനീയമായപ്പോള്‍ പാഞ്ചാലി ഭീമന്റെ സഹായം ആവശ്യപ്പെട്ടു. രാത്രിയില്‍ നൃത്തഗൃഹത്തില്‍ രഹസ്യമായി സന്ധിക്കാംഎന്നു പറഞ്ഞു പാഞ്ചാലിക്ക് പകരം പുതച്ചു മൂടിക്കിടന്ന ഭീമനെ പ്രാപിക്കാന്‍ എത്തിയ കീചകനെ ഭീമന്‍ ഞെരിച്ചു കൊല്ലുന്നു.

രംഗം ഒന്ന്:
ഹസ്തിനപുരത്തിലെ ഉദ്യാനം. ദുര്യോധന മഹാരാജാവും പത്നി ഭാനുമതിയും ശ്രുംഗാര ഭാവത്തില്‍ സല്ലപിചിരിക്കുന്നു. ശ്രുംഗാര പ്രധാനമായ പദങ്ങള്‍ ആണ് ഇവിടെ. പ്രിയയുടെ അനുപമമായ സൌന്ദര്യത്തെ ഉദ്യാന ഭംഗിയോടുപമിക്കുന്നു. ദു:ഖിതയായ ഒരു ചക്രവാകി പക്ഷി സൌന്ദര്യം നിറഞ്ഞ ഈ മുഖം കണ്ടു യഥാര്ത്ഥ ചന്ദ്രനെന്നു ധരിച്ചു വിരഹദു:ഖം അത്യാസന്നമായല്ലോ എന്ന് വിലപിക്കുന്നു. അതിനു കാരണക്കാരിയായ ഭാനുമതിയെ ഒരു കണ്ണ് കൊണ്ടു കോപഭാവത്തിലും വിരഹത്താല്‍ ദു:ഖിതയായതുകൊണ്ടു മറു കണ്ണുകൊണ്ടു ദു:ഖത്തിലും നോക്കുന്നു. (ഏകലോചനം). ഭാനുമതിയുടെ കേശഭംഗി കണ്ടു മഴക്കാറാണെന്നു തെറ്റിദ്ധരിച്ച മയില്‍ കൂട്ടങ്ങള്‍ ആനന്ദകരമായ വര്ഷുകാലതിന്റെ ആഗമം ആയെന്നു കരുതി ആനന്ദ നൃത്തം ചവിട്ടുന്നു (കേകിയാട്ടം). കാന്തന്റെ പരവശഭാവം കാണാന്‍ തനിക്ക് കൊതി പെരുകുന്നു എന്ന് പ്രിയതമയില്‍ നിന്ന് കേട്ടപ്പോള്‍ താനാഗ്രഹിച്ച സന്ദര്ഭം ആഗതമായതില്‍ ആഹ്ലാദിക്കുന്നു.

ദുര്യോധനന്റെ പുറപ്പാട്
ദുര്യോധനനും ഭാനുമതിയും

രംഗം രണ്ടു:
പഞ്ചപാണ്ഡവരെ അജ്ഞാത വാസകാലത്തില്‍ തിരിച്ചറിയാന്‍ നാനാ ദേശങ്ങളിലേക്കും അയച്ച ചാരന്മാരില്‍ ഒരാള്‍ വിരാട രാജ്യത്തില്‍ നിന്നും അത്ര സുഖകരമല്ലാത്ത ഒരു വാര്ത്ത കൊണ്ടുവരുന്നു. വിരാട രാജാവിന്റെ പത്നീ സഹോദരനും അസാമാന്യ ശക്തിശാലിയുമായിരുന്ന കീചകന്റെ വധം. തന്റെ പത്നിയെ ലൈംഗിക കേളിക്ക് ശല്യപ്പെടുതിയതിനു ഒരു ഗന്ധര്വധനാണ് കൊന്നതെന്ന് അയാള്‍ അറിയിക്കുന്നു. എന്നാല്‍ അതിശക്തനായ കീചകനെ കൊല്ലാന്‍ ഒരു ഗന്ധറവന് അത്ര എളുപ്പമല്ല , ഇതെങ്ങിനെ സംഭവിച്ചു എന്ന് ശന്കിക്കുന്നു. മദയാനയുടെ മസ്തകം പൊളിക്കാന്‍ സിംഹരാജന് മാത്രമേ കഴിയൂ എന്ന് ഉദാഹരിച്ചു കൊണ്ടു ഭീഷമപിതാമഹന്‍ ഉറപ്പായി പറയുന്നു കീചകനെ കൊല്ലാന്‍ ഭൂമിയില്‍ ഭീമന് മാത്രമേ കഴിയു എന്ന്. സഭയില്‍ ഉണ്ടായിരുന്ന കര്ണകനും ഈ ഊഹം ശരിവയ്കുന്നു. പാണ്ഡവര്‍ വിരാട രാജ്യത്തില്‍ ഉണ്ടെന്നു മിക്കവാറും ഉറപ്പാക്കിയ ദുര്യോധനന്‍ അവരെ എങ്ങനെ വെളിച്ചത് കൊണ്ടുവരാന്‍ കഴിയും എന്നാലോചിക്കുന്നു.
ദൂതന്‍ ദുര്യോധന സഭയില്‍

രംഗം മൂന്നു :
വിരാട രാജാവിന്റെ പശുക്കളെ മോഷ്ടിച്ചു കൊണ്ടു വരാന്‍ ത്രിഗര്ത്തെന്‍ എന്ന തന്റെ വിശ്വസ്തനെ ദുര്യോധനന്‍ ഏല്പിക്കുന്നു. പശുക്കളെ മോഷ്ടിക്കുംപോള്‍ അത് തടയാന്‍ പാണ്ഡവര്‍ പുറത്തുവരും എന്ന പ്രതീക്ഷയില്‍. എല്ലാം വേണ്ട പോലെ ചെയ്യാം എന്ന് തൃഗര്തന്‍ ഉറപ്പ് കൊടുക്കുന്നു.
ത്രിഗര്‍ത്തന്‍
ദുര്യോധനനും ത്രിഗര്തനും

രംഗം നാല് :
തന്റെ പശുക്കളെ മോഷ്ടിച്ച് കൊണ്ടു പോകാന്‍ വന്നവരെ വിരാട രാജാവ് തടയുന്നു. എന്നാല്‍ ത്രിഗര്തന്റെ ആക്രമണത്തില്‍ രാജാവ് തോറ്റു ബന്ധനസ്ഥന്‍ ആക്കപ്പെടുന്നു. എന്നാല്‍ ഇതറിഞ്ഞു അവിടെ എത്തിയ വലലന്‍ (ഭീമന്‍) അവരെ തോല്പ്പി ച്ച് രാജാവിനെ സ്വതന്ത്രനാക്കുന്നു. ദുര്യോധനന്റെ ഭടന്മാര്‍ പേടിച്ചു പിന്‍ വാങ്ങുന്നു.
വളലനും ത്രിഗര്തനും ദ്വന്ദ യുദ്ധത്തില്‍

രംഗം അഞ്ചു:
വിരാട രാജാവിന്റെ പുത്രന്‍ ഉത്തരന്‍ മടിയനും സ്ത്രീലോലുപനുമായിരുന്നു. അയാള്‍ ഏതുസമയത്തും അന്ത:പുരത്തില്‍ സുന്ദരികളായ സ്ത്രീകളുമായി ക്രീഡിച്ചു കഴിയുകയായിരുന്നു. സ്ത്രീകളുടെ മുന്പില്‍ താന്‍ അര്ജുനനെക്കാള്‍ വീരനാണ് എന്ന് വീമ്പടിക്കുന്നു. സ്ത്രീകള്‍ ഇതില്‍ പൂര്ണു വിശ്വാസം ഇല്ലെങ്കിലും രാജപുത്‌രന്റെ ഇമ്ഗിതങ്ങള്ക്ക് വഴങ്ങുന്നു. അവര്‍ അയാളെ സന്തോഷിപ്പിക്കുന്നതിനു പലതരം നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നു. തിരുവാതിരക്കളിയില്‍ കുമ്മിയടിക്കുന്നതില്‍ രാജകുമാരനും പങ്കു ചേരുന്നു. ഇതിനിടയില്‍ ദുര്യോധനന്റെ പടയാളികള്‍ ഓടിച്ച ഗോപാലകര്‍ വധിക്കപ്പെട്ട തന്റെ കുട്ടികളുമായി വിലപിച്ചുകൊണ്ടു അവിടെ എത്തുന്നു. തന്റെ കേളികള്‍ തടസപ്പെടുതിയത്തില്‍ ദ്വേഷ്യം ഉണ്ടായെന്കിലും അവരെ ഉപദ്രവിച്ചവരെ താന്‍ വേണ്ട രീതിയില്‍ ശിക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നു. മുമ്പ് ഖാന്ടവ വനദാഹത്തിന് വിഷ്ണു അര്ജുെനന്റെ സാരഥി ആയതുപോലെ ഒരു സാരഥി ഉണ്ടായിരുന്നെന്കില്‍ ഗോമോഷ്ടാക്കളെ തുരത്താമായിരുന്നു എന്ന് ഉത്തരന്‍ വീരവാദം പറയുന്നു. താന്‍ യുദ്ധത്തില്‍ ജയിച്ചു വരുമ്പോള്‍ ഓരോരുത്തര്ക്കും് എന്താണ് കൊണ്ടുവരേണ്ടത് എന്ന് വരെ അയാള്‍ സുന്ദരിമാരോടു ചോദിക്കുന്നു.
ഉത്തരനും സുന്ദരിമാരും
ഗോപാലകന്മാര്‍ ഉത്തരന്റെ അടുത്തുവന്നു വിലപിക്കുന്നു.
രംഗം ആറ :
തോഴികളില്‍ നിന്ന് ഉത്തരന്റെ വീരവാദം കേട്ടറിഞ്ഞു സൈരന്ധ്രി ( പാഞ്ചാലി) ബ്രുഹന്നളയെ (അര്ജുനനന്‍) കൂട്ടി ഉത്തരന്റെ അടുത്തു കൊണ്ടു വരുന്നു. വെറുതെ പറഞ്ഞ വാക്ക് കുഴപ്പമായല്ലോ എന്ന് ഭീരുവായ ഉത്തരന്‍ കരുതുന്നു. സാരഥി ആകാം എന്ന് ഏറ്റ ബ്രുഹന്നള ഭയപ്പെടേണ്ട എന്ന് പറഞ്ഞു നിര്ബയന്ധിക്കുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഉത്തരന്‍ യുദ്ധത്തിനു ഇറങ്ങുന്നു.
ബ്രുഹന്നള(അര്‍ജുനന്‍)യും പാഞ്ചാലിയും
അര്‍ജുനന്‍ (ബ്രുഹന്നള)
പാഞ്ചാലി (മാലിനി)
രംഗം ഏഴു :
ബ്രുഹന്ന്ള നയിച്ച തേരില്‍ യുദ്ധ ഭൂമിയില്‍ എത്തിയ ഉത്തരന്‍ ഭയവിഹ്വലനായി തിരിച്ചോടാന്‍ തുടങ്ങുന്നു. ഉത്തരനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ അയാളെ തേരില്‍ കെട്ടിയിട്ടു ബ്രുഹന്നള സൂക്ഷിച്ചു വച്ചിരുന്ന തന്റെ ഗാന്ദീവം എന്നാ വില്ല് പുറത്തെടുത് തന്റെ കൊടിയടാളമായ ഹനുമാനെ ധ്യാനിച്ചുകൊണ്ട് വിരാട ശത്രുക്കളെ പോരിനു വിളിക്കുന്നു. കൌരവ സൈന്യത്തെ സമ്മോഹനാസ്ത്രതാല്‍ മയക്കി അവരുടെ ആടയാഭരണങ്ങള്‍ ഉത്തരനെക്കൊന്ടു അപഹരിപ്പിക്കുന്നു.

ഇതാണ് ഉത്തരാ സ്വയം വരത്തില്‍ രംഗത്തവതരിപ്പിക്കുന്ന കഥാഭാഗം.

അഭിനേതാക്കള്‍: സദനം കൃഷ്ണന്കുഗട്ടി,സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍, സദനം മണികണ്ഠന്‍, കൃഷ്ണ ദാസ്‌, ശ്രീനാഥന്‍, സുരേഷ്, വിഷ്ണുപ്രസാദ്‌, കൃഷ്ണപ്രസാദ് ഗിരീഷ്‌
പാട്ട്: കലാമണ്ഡലം നമ്പീശന്, സദനം ഹരികുമാര്‍, ശ്യാമളന്‍,കൃഷ്ണന്‍,ജിഷ്ണു, ജ്യോതിസ്ബാബു എന്നിവരായിരുന്നു
ചെണ്ട :സദനം ഗോപാലകൃഷ്ണന്‍, രാമകൃഷ്ണന്‍ , ജിതിന്‍
മദ്ദളം: സദനം രാജ ഗോപാല്‍, ദേവദാസന്‍.
ചുട്ടി: കലാമണ്ഡലം സതീഷ്‌, സദനം അനില്‍
അവതരണം : ഗാന്ധി സേവനം കഥകളി അകാദമി.

താല്പര്യമുള്ളവര്‍ യുട്യുഉബിലെ ഈ വീഡിയോകളും കാണുക ( എന്റെ Handycaamല്‍ എടുത്തത് )

http://www.youtube.com/watch?v=hW2jPvCQe2s
http://www.youtube.com/watch?v=sjWsVwN9sS8
http://www.youtube.com/watch?v=i35mZi9k_Ds
http://www.youtube.com/watch?v=J8QftMGNVQE
http://www.youtube.com/watch?v=qb0TGp5435E
http://www.youtube.com/watch?v=4Ssd0KcZFiI
http://www.youtube.com/watch?v=tPIX6PBHfU0

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി