വെള്ളം, വെള്ളം, സര്വത്ര തുള്ളി കുടിക്കാന്‍ ?

ഇന്ന് ലോക ജല ദിനം ആണ് . ജലം, ജീവജലം അത് എത്ര പ്രധാനം ആണ്. ജലം ഇല്ലാതെ ഭൂമിയിലെ ഒരു ജീവജാലത്തിനും ജീവിക്കാന്‍ കഴിയുകയില്ല. ഇന്നു ലോക ജല ദിനം ആയി ആഘോഷിക്കുന്നതിന് കാരണം ഇത് തന്നെ ആവാം. ഭൂമിയില്‍ കുടിക്കാന്‍ യോഗ്യമായ ജലത്തിന്റെ അളവ് കുറഞ്ഞു വരുന്നു എന്നത് ഭാവിയിലെ ജീവികളുടെ നിലനില്പിന് തന്നെ ഭീഷണി ആവുകയാണ്.

ഭൂമിയുടെ എഴുപത്തൊന്നു ശതമാനം വെള്ളമാണ്. ഭൂമിയില്‍ ഉള്ള വെള്ളത്തിന്റെ 97% വെള്ളവും സമുദ്രത്തില്‍ ആണ്. അന്ടാര്റ്റിിക്കിലെ മഞ്ഞുപാളികളില്‍ ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ 60% കട്ടയായി കിടക്കുന്നു. ഒരു പൂര്ണരവളര്ച്ച എത്തിയ മനുഷ്യ ശരീരത്തില്‍ 61% വെള്ളമാണ്. തലച്ചോറില്‍ 85% വും, എന്തിനു അസ്ഥികളില്‍ പോലും 10-15% വെള്ളമാണ്.
വെള്ളത്തിന്റെ അത്യപൂര്വ്മായ സ്വഭാവ വിശേഷങ്ങള്‍.

1. വെള്ളം അപൂര്വം ആയ ഒരു ലായകമാണ്. മിക്കവാറും എല്ലാ വസ്തുക്കളും വെള്ളത്തില്‍ ലയിക്കുന്നു. ഇക്കാരണത്താല്‍ വെള്ളത്തെ ഒരു സര്വവ ശേഷിയുള്ള (universal solvent) ലായകമായി കണക്കാക്കുന്നു.

2. സാധാരണ താപനിലയില്‍ വെള്ളം മൂന്നവസ്തയിലും , ദ്രവ, ഖര, വാതക രൂപങ്ങളില്‍ കാണപ്പെടുന്നു. മറ്റുവസ്തുക്കളുടെ രൂപാന്തരണത്തിന് ധാരാളം ചൂടു ആവശ്യമാണ്.

3. സാധാരണ വസ്തുക്കളുടെ സാന്ദ്രത ഖരരൂപത്തില്‍ ആണ് ഏറ്റവും കൂടുതല്‍, എന്നാല്‍ വെള്ളം തണുത്തുറഞ്ഞു ഐസ് ആകുമ്പോള്‍ അതിന്റെ സാന്ദ്രത കുറയുന്നു.ഐസ് വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്നത് കൊണ്ടു ധ്രുവ പ്രദേശങ്ങളില്‍ പോലും മുകളില്‍ പൊങ്ങിക്കിടക്കുന്ന ഐസിന്റെ താഴെയുള്ള വെള്ളത്തില്‍ ജീവന്‍ നിലനില്കുന്നു.

4. വെള്ളത്തിനെ ആവിയാക്കാന്‍ വളരെയധികം ചൂടു ഉപയോഗിക്കേണ്ടി വരുന്നു, മറ്റു വസ്തുക്കളെ അപേക്ഷിച്ചു. അതായത് വെള്ളത്തിന്റെ specific heat വളരെ ഉയര്ന്ന താണ്. ഇക്കാരണത്താലാണ് സൂര്യന്റെ ചൂടു കൊണ്ടു ഭൂമിയിലെ ചൂടു അധികം വര്ധിക്കാതിരിക്കുന്നത്. ഭൂമിയിലെ എഴുപതു ശതമാനം പരന്നു കിടക്കുന്ന വെള്ളം സൂര്യന്റെ ചൂടു മുഴുവന്‍ ആഗിരണം ചെയ്യുന്നു. ഉയര്ന്നന ചൂടില്‍ ഉള്ള നീരാവി തണുത്ത പ്രദേശങ്ങളിലേക്ക് നീങ്ങുമ്പോള്‍ നീരാവി തണുത്തു വെള്ളമായി മഴയായി ഭൂമിയില്‍ പതിക്കുന്നു. തല്ഫ ലമായി വായുവിന്റെ താപനില വര്ദ്ധി ക്കുന്നു.

5. വെള്ളത്തില്‍ ധാരാളം വസ്തുക്കള്‍ ലയിക്കുന്നത് കൊണ്ടു വെള്ളത്തില്‍ കൂടി ഓക്സിജെന്‍ , കാര്ബ ണ്‍ ഡയോക്സൈഡ , ഭക്ഷണത്തിലെ പോഷക മൂല്യങ്ങള്‍ , വിസര്ജ്യ വസ്തുക്കള്‍ എന്നിവ സൌകര്യമായി വിനിമയം ചെയ്യാന്‍ കഴിയുന്നു.

6. എണ്ണവര്ഗവങ്ങളുടെ തന്മാത്രകള് ജലതന്മാത്രകളെക്കാള്‍ വലുതായതുകൊണ്ടു ഇവ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. വെള്ളത്തില്‍ ലയിക്കാത്തത് കൊണ്ടു എണ്ണ വേര്തി്രിക്കാനും കഴിയുന്നു.

7 മനുഷ്യ ശരീരത്തില്‍ ജലാംശം 65-85% വരെ ആണ്. രക്തത്തിന്റെ 87% വെള്ളം ആണ്.
8 വെള്ളത്തിന്റെ ഉയര്ന്നങ ഉപരിതലബലം (surface tension) ജല തന്മാത്രകളുടെ പ്രത്യേകത കൊണ്ടുണ്ടാവുന്നതാണ്.

9. ശുദ്ധമായ ജലത്തിനു മണമില്ല, രുചി ഇല്ല, നിറവും ഇല്ല.

ഇത്തരം സവിശേഷതകള്ക്ക് എന്താണ് കാരണം ?

വള്ളത്തിന്റെ തന്മാത്രയില്‍ രണ്ടു ഹൈഡ്രജന്‍ ആറ്റം ഒരു ഓക്സിജന്‍ ആറ്റം ഇവ ഒരു പ്രത്യേക രീതിയില്‍ ആണ് വിന്യസിച്ചിരിക്കുന്നത്. രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരറ്റതും ഓക്സിജന്‍ ആറ്റം മറ്റേ അറ്റത്തും. തല്ഫിലമായി ജല തന്മാത്രയുടെ ഒരറ്റം ചെറിയ നെഗറ്റീവ് ചാര്ജുംങ മറ്റേ അറ്റം പോസിറ്റീവ് ചാരജും ഉള്ളതായി കാണുന്നു. ഇക്കാരണത്താല്‍ ജല തന്മാത്രകള്‍ കൂട്ടി ഘടിപ്പിച്ച രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതിക്ക് കൊവാലെന്റ്റ്‌ ബോണ്ട്‌ എന്നറിയപ്പെടുന്നു. ഇങ്ങനെയുള്ള അറ്റോമിക് ഘടന യാണ് വെള്ളത്തിന്റെ ഇത്തരം സവിശേഷ ഗുണങ്ങള്ക്ക് കാരണം എന്ന് കരുതപ്പെടുന്നു.
Ref:
1.http://en.wikipedia.org/wiki/File:3D_model_hydrogen_bonds_in_water.jpg
2.http://en.wikipedia.org/wiki/Water
3.http://www.atmosphere.mpg.de/enid/1vb.html
4.http://www.google.co.in/images?hl=en&q=water+in+human+body&um=1&ie=UTF-8&source=univ&sa=X&ei=2mmITbCUH4_OrQf354nMDg&ved=0CE0QsAQ&biw=1016&bih=530

Comments