ഒരു വലിയ പെരുനാളിന്റെ ഓര്മകള്‍ - നാട്ടിലും തുര്ക്കിയിലും
ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്ക്കും
ഹൃദയം നിറഞ്ഞ ഈദ് ദിനാശംസകള്‍.
(ചിത്രം ഗൂഗിളില്‍ നിന്നും )
ഞങ്ങള്‍ ആര്‍ ഈ സി കാമ്പസില്‍ താമസിക്കുമ്പോള്‍ എല്ലാ കാര്യത്തിനും സഹായി ആയി ഒരു കോയാ ഉണ്ടായിരുന്നു. റേഷന്‍ കാര്ഡ് ഉണ്ടാക്കുന്നതും മണ്ണെണ്ണ പെര്മിട്റ്റ് ശരിയാക്കുന്നത് മുതല്‍ ഞായറാഴ്ച ദിവസം എല്ലാവര്ക്കും വേണ്ട മാംസം വാങ്ങുന്നത് വരെ അയാള്‍ ചെയ്തിരുന്നു. ആള്ക്കാരുടെ ആവശ്യം അനുസരിച്ച് കാല്‍ കിലോ മുതല്‍ ഒരു കിലോ വരെ ലിസ്ടാക്കി മുക്കത്ത് പോയി പൊതികളുമായി കോയ പത്തു മണിക്ക് മുമ്പ് എല്ലാ വീട്ടിലും എത്തിക്കും. ന്യായമായ കമ്മീഷന്‍ മാത്രം, തൂക്കത്തില്‍ യാതൊരു വ്യത്യാസവുമില്ല. (ആട്ടിറച്ചിയൊ മാട്ടിറചിയോ ആയിരിക്കും, കാരണം അന്ന് അണ്ണാച്ചി കോഴി ഇത്ര സുലഭമല്ല നാടന്‍ കോഴി വിരളവും.). കോയായ്ക്ക് പ്രത്യേക മമതയുള്ളവര്ക്ക്ു പെരുന്നാള്‍ ദിവസം ഒരു സമ്മാനം ഉണ്ടായിരുന്നു. നല്ല ഇളത്ത മൂരിക്കുട്ടന്റെ ഇറച്ചി. പ്രായമാകാത്ത മാടായാതുകൊണ്ടു ആട്ടുമാംസം തോല്ക്കുറന്ന ഇറച്ചി. സമ്മാനം ആയി കൊടുക്കുന്നതാനെങ്കിലും പലിശ കൂട്ടി പണം തിരിച്ചു കിട്ടുമെന്നയാള്ക്ക്റിയാമായിരുന്നു. ഞങ്ങള്ക്കെുല്ലാം വളരെ ഉപകാരിയായിരുന്നു, അയാള്‍. ശ്രീമതിക്ക് അയാളെ ഇഷ്ടമായിരുന്നു, കള്ളവും ചതിയുമില്ല അത് കൊണ്ടു. ഒരു കാര്യത്തിലൊഴിച്ചു, “മോളെ മോളെ” എന്ന് വിളിച്ചു അടുക്കളയില്‍ വരെ അയാള്‍ കയറും. യാഥാസ്ഥിതിക കുടുംബത്തില്‍ വളര്ന്ന ശ്രീമതിക്ക് ആദ്യം ഇതത്ര പിടിച്ചിരുന്നില്ല, ക്രമേണ പരിചയം ആയി.
ഞാനും ശ്രീമതിയും ഏതാണ്ട് ആറുമാസം തുര്കിയില്‍ താമസിച്ചിരുന്നു. ചുക്കുരോവാ യൂണിവെര്സിട്ടിയില് അദ്ധ്യാപകനായി കിട്ടിയ അവസരം മദ്ധ്യധരണ്യാഴി തീരത്തെ കാഴ്ചകള്‍ കാണാനും അവിടത്തെ ആള്ക്കാരുടെ ജീവിത രീതി കണ്ടു പരിചയപ്പെടാനും ഉപയോഗിച്ചു. അവിടത്തെ ബക്രീദ് പെരുനാളിന്റെ ഓര്മ.
തുര്ര്കിയിലെ മുസ്ലീമുകള്‍ പുരോഗമന ചിന്താഗതി ഉള്ളവരാണ്. ഭൂവിഭാഗത്തില്‍ കൂടുതലും ഏഷ്യയിലും ബാക്കി യൂറോപ്പിലുമായ തുര്ക്കി യിലെ ആള്ക്കാര്‍ ഏഷ്യന്‍സംസ്കാരം ആണെങ്കിലും യുരോപ്യന്സിനെപോലെ ആകാന്‍ ആഗ്രഹിക്കുന്നു. യാഥാസ്ഥിതിക മുസ്ലീങ്ങള്‍ അന്നും ഇന്നും വളരെ കുറവ്. ഒരു കയ്യില്‍ ജപമാലയും മറ്റേ കയ്യില്‍ ബിയര്‍ ഗ്ലാസുമായി ഞങ്ങളുടെ റെക്ടര്‍ ( വൈസ് ചാന്സലരുടെ തുല്യമായ പോസ്റ്റ് ) വര്ഷാ്വസാന പാര്ട്ടി്യില്‍ വരാറുണ്ടായിരുന്നു.
പെരുനാളിന് മുമ്പും പിമ്പും ഒരാഴ്ചയോളം സര്ക്കാര്‍ ബസ്സുകളില്‍ പൊതു ജനങ്ങള്ക്ക് യാത്ര സൌജന്യം ആണ്. ( സാധാരണ ദിവസങ്ങളില്‍ അദ്ധ്യാപകര്ക്കും കുട്ടികള്ക്കും ബസ്സിലും മ്യുസിയം പ്രവേശനം തുടങ്ങിയവയ്ക്ക്പ കുതി ചാര്ജെ ഉള്ളൂ.
ബക്രീദിനു രണ്ടാഴ്ച മുമ്പുതന്നെ നാട്ടിന്‍ പുറത്തു നിന്ന് കൂട്ടം കൂട്ടമായി ആടുകളുമായി കുറെ ആള്ക്കാര്‍ കചവടത്തിനായി നഗരത്തില്‍ എത്തിയിരിക്കും. സാമ്പത്തിക ശേഷി അനുസരിച്ച് തീരെ പാവപ്പെട്ടവരല്ലാതെ മിക്കവരും ഒരു ചെറിയ ആടിനെയെങ്കിലും വാങ്ങിയിരിക്കും. ചെമ്മരിയാടെ ഉള്ളൂ, നമ്മുടെ നാട്ടിലെ കോലാടല്ല.
പെരുനാളിന്റെ തലേ ദിവസം വൈകുന്നേരം ആയപ്പോള്‍ നഗരത്തിലെ തെരുവീഥികള്‍ എല്ലാം അടിച്ചുവാരി വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി ഇടുന്നു. ആദ്യമായി ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം ആയി. പിറ്റേ ദിവസം നേരം പുലര്ന്നപ്പോലാണ് കാര്യം മനസ്സിലായത്. ആടിനെ എല്ലാം റോഡില്‍ വച്ചാണ് കൊന്നു മാംസം ആക്കുന്നത്. ചെണ്ടയും കൊട്ടിക്കൊണ്ട് ഒരു കൂട്ടം ആള്ക്കാര്‍ വീടുകളില്‍ കയറി ഇറങ്ങി ഹലാല്‍ ആയി ആടിനെ കൊന്നു മാംസം ആക്കി കൊടുക്കുന്നു, മാംസത്തിന്റെ പങ്കും പണവും വാങ്ങി അവര്‍ പോകുന്നു, അടുത്ത വീട്ടിലേക്കു. വര്ഷത്തില്‍ ഈ ദിവസം മാത്രം മാംസം കഴിക്കുന്ന കുറെയേറെ ആള്ക്കാരുണ്ട് എന്ന് പത്രത്തില്‍ വായിച്ചിരുന്നു. (ടര്‍ക്കിയില്‍ നല്ലൊരു ഭാഗം പാവപ്പെട്ടവര്‍ ആണ് എന്നോര്ക്കുക) എല്ലാവരും, പാവപ്പെട്ടവരും പണക്കാരും പെരുന്നാളിന് അറുത്ത ആട്ടുമാംസം മറ്റെല്ലാവരുമായി പങ്കു വെക്കുന്നു. ദിവ്യത്യാഗത്തിന്റെ (ബലി പെരുന്നാള്‍ ) ഓര്മ്മ ഇങ്ങനെ ആയിരുന്നു.
പക്ഷെ റോഡില്‍ മുഴുവന്‍ കൊന്ന മൃഗത്തിന്റെ രക്തം തളം കെട്ടിക്കിടന്നു, പിറ്റേ ദിവസം വരെ.
**************************************************
Comments