6.ആശ്രമത്തിലെ മറ്റു ചില വിവരങ്ങള്‍, മടക്ക യാത്രയും
ചുരുക്കത്തില്‍ ഞങ്ങളുടെ തികച്ചും ഹ്രസ്വ മായ ആശ്രമ സന്ദര്‍ശനം അവസാന ഘട്ട ത്തിലേക്ക് എത്തുകയായി. അവിടത്തെ പതിവ് യോഗാ പരി ശീലന പരിപാടികളില്‍ ഒന്നും പങ്കെടുക്കാനുള്ള യാത്ര ആയിരുന്നി ല്ല. മുമ്പ് പറഞ്ഞ നാല് തരം സന്ദര്‍ശകരില്‍ മൂന്നാം തരം മാത്രം . അടുത്തു എപ്പോഴെ ങ്കിലും അവിടെ ഏതെങ്കിലും നീണ്ട പരിശീ ലന പരിപാടിക്ക് പോകുന്നതിനു മുമ്പ് ഒരു തയാറെടുപ്പ് എന്ന് മാത്രമേ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ. അതിനു മുമ്പ് പലപ്രാവ ശ്യം, ആശ്രമം തുടങ്ങിയ കാലം മുതല്‍ അവിടെ ഇടക്കിടക്ക് പോയിരുന്ന സുഹൃത്തി ന്റെ സന്ദര്‍ശനം ഒരു നിമിത്തമായി എന്ന് മാത്രം, ശരിക്കും ഒരു തരം സ്പോണ്‍സര്‍ഡ് പ്രോഗ്രാം പോലെ. ഞങ്ങള്‍ അവിടെ എത്തിയത് ഏകദേശം പതി നൊന്നു മണിക്കായിരുന്നു. കോയമ്പ ത്തൂരില്‍ വച്ച് തമിഴ്നാട്ടിലെ ഇഡ്ഡലിയും വടയും മൂന്നു വിവിധതരം ചട്നികളും സാമ്പാ റുമായി പ്രാതല്‍ കഴിച്ചത് കൊണ്ടു ഒരു മണി വരെ വിശപ്പ് തോന്നിയി രുന്നില്ല.പ്രത്യേകിച്ചും ദേവീ ക്ഷേത്രത്തിലും ധ്യാനലിംഗഹാളിലെ ധ്യാനവും കഴിഞ്ഞപ്പോള്‍ മനസ്സിനും ശരീര ത്തിനും ഒരു ഉണര്‍വ് ഉണ്ടായത് പോലെ തോന്നി. വിശപ്പ് തോന്നിയതേയില്ല. സുഹൃ ത്ത് പറഞ്ഞു ഭക്ഷണം ആശ്രമത്തില്‍ അന്തേവാ...